ഭാര്യയായി ജീവിക്കാനാഗ്രഹിച്ച രശ്മിക; സിനിമകൾ വന്നതോടെ നിശ്ചയിച്ച വിവാഹം മുടങ്ങി; നടിക്ക് സംഭവിച്ചത്
തെന്നിന്ത്യൻ സിനിമകളിൽ കരിയർ ഗ്രാഫിൽ അതിവേഗം മുന്നേറുകയാണ് നടി രശ്മിക മന്ദാന. കന്നഡ സിനിമയിൽ നിന്നും തെലുങ്ക് സിനിമാ രംഗത്തേക്ക് വന്ന് പിന്നീട് ബോളിവുഡിലും സാന്നിധ്യമറിയിച്ച് നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിച്ച നടിയാണ് രശ്മിക. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കരിയറിൽ തന്റേതായ ഇടം നേടാൻ രശ്മികയ്ക്ക് കഴിഞ്ഞു. സാമാന്ത, നയൻതാര ഉൾപ്പെടെയുള്ള സീനിയർ നടിമാരെ പോലെ താരമൂല്യത്തിൽ മുൻ നിരയിലേക്കെത്താൻ രശ്മികയ്ക്ക് കഴിഞ്ഞു.
റൊമാന്റിക് ഹീറോയിനായാണ് രശ്മിക ഇപ്പോഴും അറിയപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ നടിക്ക് ലഭിച്ചത് താരതമ്യേന കുറവാണ്. എന്നാൽ ചെയ്ത സിനിമകളെല്ലാം സൂപ്പർ ഹിറ്റാവുന്നതാണ് രശ്മികയ്ക്ക് കരിയറിൽ ഗുണം ചെയ്യുന്നത്. പുഷ്പ, വരിസ് തുടങ്ങിയ സിനിമകൾ ഇതിനുദാഹരണാണ്. വരിസിൽ കുറച്ച് സ്ക്രീൻ സ്പേസ് മാത്രമേ രശ്മികയ്ക്കുള്ളൂ. എന്നാൽ സിനിമയിൽ ചെയ്ത ഗാന രംഗങ്ങൾ വൈറലായി. കരിയറിൽ ചെയ്ത സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ ലഭിക്കുന്നതാണ് രശ്മികയ്ക്ക് ഗുണകരമാവുന്നത്.
2016 ലാണ് രശ്മിക തന്റെ കരിയർ തുടങ്ങുന്നത്. കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെയായിരുന്നു തുടക്കം. ആ വർഷം കന്നഡയിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു അത്. മികച്ച പുതുമുഖ നടിക്കുള്ള സൈമ പുരസ്കാരവും കിരിക് പാർട്ടി എന്ന സിനിമയിലൂടെ രശ്മികയ്ക്ക് ലഭിച്ചു. കന്നഡയിലെ മുൻനിര നായികയായിരിക്കെയാണ് തെലുങ്കിലേക്കുള്ള വരവ്. പിന്നീട് നടിക്ക് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

കരിയറിനൊപ്പം നടിയുടെ വ്യക്തി ജീവിതത്തെ മാറ്റി മറിച്ച ചില സംഭവങ്ങളും കന്നഡ സിനിമാ രംഗത്ത് പ്രവർത്തിക്കെയുണ്ടായി. കിരിക് പാർട്ടിയിൽ ഒപ്പമഭിനയിച്ച നടൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു രശ്മിക. ഇരുവരുടെയും എൻഗേജ്മെന്റും കഴിഞ്ഞതാണ്. എന്നാൽ ഈ ബന്ധം വേണ്ടെന്ന് പിന്നീടിരുവരും തീരുമാനിക്കുകയായിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷമാണ് രശ്മികയ്ക്ക് തെലുങ്കിൽ നിന്നും തുടരെ അവസരങ്ങൾ വരുന്നത്.
നടി കരിയറിന് ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചതിനാലാണ് രണ്ട് പേരും പിരിഞ്ഞതെന്നാണ് അന്ന് പുറത്ത് അഭ്യൂഹങ്ങൾ. നടി പിന്നീട് തെലുങ്ക് സിനിമയിലെ മുൻ നിര നായിക നടിയായി മാറി. താരമായി മാറിയ ശേഷം ഇതേപറ്റി പാെതുവിടങ്ങളിൽ രശ്മികയോ രക്ഷിതോ സംസാരിച്ചിട്ടില്ല. കന്നഡയിലെ സിനിമാ തിരക്കുകളിലേക്ക് രക്ഷിതും പോയി. ഇരുവരും ഒന്നിച്ച് അഭിനയിച്ച കിരിക് പാർട്ടി എന്ന സിനിമ സംവിധാനം ചെയ്തത് കാന്താര എന്ന സിനിമയിലൂടെ പ്രശസ്തനായ ഋഷഭ് ഷെട്ടിയായിരുന്നു.

ഋഷഭിന്റെ അടുത്ത സുഹൃത്താണ് രക്ഷിത് ഷെട്ടി. ഋഷഭ് ഷെട്ടിക്ക് രശ്മികയോട് ചില കാരണങ്ങളാൽ അകൽച്ചയുണ്ടെന്ന് അടുത്തിടെയായി റിപ്പോർട്ടുകൾ വന്നിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യ കന്നഡ സിനിമയുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേര് രശ്മിക പരാമർശിച്ചില്ല. ഇതാണ് ഋഷഭ് ഷെട്ടിയെ ചൊടിപ്പിച്ചത്. കന്നഡ സിനിമാ പ്രേക്ഷകരും നടിക്കെതിരെ തിരിഞ്ഞു. നടിയെ കന്നഡ സിനിമയിൽ നിന്ന് വിലക്കിയെന്നും ഇതിനിടെ അഭ്യൂഹം വന്നു.
വ്യാപക സൈബർ ആക്രമണം നടിക്ക് നേരിടേണ്ടി വന്നു. എന്നാൽ വിവാദങ്ങളൊന്നും നടിയുടെ കരിയറിനെ ബാധിക്കുന്നില്ല. കരിയറിൽ കുതിച്ചുയരുകയാണ് നടി. ഹേറ്റേഴ്സിനൊപ്പം തന്നെ ആരാധകരും രശ്മികയ്ക്കുണ്ട്. പുഷ്പ 2 വാണ് രശ്മികയുടെ വരാനിരിക്കുന്ന സിനിമ. സിനിമയുടെ ഒന്നാം ഭാഗം വൻ ഹിറ്റായിരുന്നു. അല്ലു അർജുനാണ് സിനിമയിലെ നായകൻ. രണ്ടാം ഭാഗത്തിൽ സായ് പല്ലവിയും അഭിനയിക്കുമെന്ന് അഭ്യൂഹമുണ്ട്.


Click it and Unblock the Notifications