'ത്രീയുടെ ഷൂട്ടിനിടെ ഭാ​ര്യ സെറ്റിലുണ്ടായിട്ടും ധനുഷും ശ്രുതി ഹാസനും പ്രണയത്തിലായി?'; ശ്രുതിയുടെ പ്രണയങ്ങൾ!

ശ്രുതി ഹാസനെ തെന്നിന്ത്യയ്ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഉലകനായകൻ കമൽഹാസന്റെ മകൾ എന്ന ലേബലിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ഇന്നും സിനിമാ മേഖലയിൽ ശ്രുതി പിടിച്ചുനിൽക്കുന്നത് സ്വന്തം കഴിവുകൊണ്ടാണ്.

തെലുങ്ക് സിനിമാ ലോകത്ത് രണ്ട് വമ്പൻ ഹിറ്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് ശ്രുതി ഹാസൻ ഇപ്പോൾ. ചിരഞ്ജീവിയ്‌‌ക്കൊപ്പമുള്ള വാൾട്ടെയിർ വീരയ്യ, നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള വീര സിംഹ റെഡ്ഡി എന്നിവയാണ് ശ്രുതിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങൾ.

പ്രഭാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന സലാറാണ് ശ്രുതിയുടെ അടുത്ത ചിത്രം. സിനിമയിലെത്തി പതിനാല് കൊല്ലങ്ങൾക്കുശേഷവും തന്റേതായ സ്ഥാനം സിനിമാ മേഖലയിൽ നിലനിർത്താൻ ശ്രുതിയ്ക്കായി.

മുപ്പത്തിയാറുകാരിയായ ശ്രുതി ബാലതാരമായിട്ടാണ് സിനിമാ ജീവിതം ആരംഭിച്ചത്. ശേഷം നായികയായി തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച ശ്രുതി ഹാസൻ ഏഴാം അറിവ് എന്ന സൂര്യ ചിത്രത്തിലൂടെ തമിഴിലേക്ക് എത്തി.

ത്രീയുടെ ഷൂട്ടിനിടെ ഭാ​ര്യ സെറ്റിലുണ്ടായിട്ടും ധനുഷും ശ്രുതി ഹാസനും പ്രണയത്തിലായി

സിനിമാ ജീവിതം പതിനൊന്നാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ ശ്രുതിയുമായി ബന്ധപ്പെട്ട് നിരവധി ​ഗോസിപ്പുകൾ തെന്നിന്ത്യൻ സിനിമയിൽ വന്നിട്ടുണ്ട്. അവയിൽ ഏറെയും ശ്രുതിയുടെ പ്രണയവുമായി ബന്ധപ്പെട്ടവയായിരുന്നു.

ശ്രുതി തമിഴിൽ ചെയ്തിട്ടുള്ള ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ധനുഷ് നായകനായ ത്രീ. ഇന്നും ത്രീ എന്ന സിനിമയ്ക്ക് ഒരു കൂട്ടം ആരാധകർ തെന്നിന്ത്യയിലൊട്ടാകെയുണ്ട്. ധനുഷിന്റെ ഭാര്യ ഐശ്വര്യ രജനികാന്താണ് സിനിമ സംവിധാനം ചെയ്തത്. 2012ലായിരുന്നു സിനിമ പുറത്തിറങ്ങിയത്.

ശ്രുതിയുടെ പ്രണയങ്ങൾ

ചിത്രത്തിൽ ധനുഷിനൊപ്പം പ്രവർത്തിച്ച ശേഷം ശ്രുതിയും ധനുഷും പ്രണയത്തിലായിരുന്നുവെന്ന് ആ ഇടയ്ക്ക് ​ഗോസിപ്പ് വന്നിരുന്നു. അതിന്റെ പേരിൽ‌ നടന്റെ ​ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങളുണ്ടായതായും വാർത്തകൾ വന്നിരുന്നു.

ധനുഷുമായുള്ള ​ഗോസിപ്പുകൾ കെട്ടടങ്ങിയ ശേഷം ശ്രുതിയുടെ പേര് പിന്നീട് കേട്ടത് തെലുങ്ക് താരം നാ​ഗ ചൈതന്യയുടെ പേരിനൊപ്പമാണ്. ഇരുവരും വളരെ നാളുകൾ പ്രണയത്തിലായിരുന്നുവെന്നാണ് അക്കാലത്ത് കഥകൾ പ്രചരിച്ചിരുന്നത്.

പ്രണയം ശക്തമായപ്പോൾ

പ്രണയം ശക്തമായപ്പോൾ ഇരുവരും വിവാഹം ഉടൻ നടത്തുന്നതിനെ കുറിച്ച് വരെ ചിന്തിക്കുകയും പ്ലാനിങുകൾ തുടങ്ങുകയും ചെയ്തിരുന്നുവെന്നും എന്നാൽ അതിന് മുമ്പ് താരങ്ങൾ പിരിഞ്ഞുവെന്നുമാണ് അന്ന് റിപ്പോർട്ടുകൾ വന്നത്. ശേഷം നാ​ഗചൈതന്യ നടി സാമന്തയുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ഒരു വർഷം മുമ്പാണ് സാമന്തയും നാ​ഗചൈതന്യയും വേർപിരിഞ്ഞത്. നാ​ഗചൈതന്യ ഇപ്പോൾ ബോളിവുഡ് നാടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്നാണ് ​ഗോസിപ്പ് പ്രചരിക്കുന്നത്.

ഡൂഡിൽ ആർട്ടിസ്റ്റാണ്

ഇടയ്ക്ക് ബോളിവുഡ് താരം രൺബീർ കപൂറുമായി ശ്രുതി ഡേറ്റിങിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നുവെന്നും അതിന് ശേഷമാണ് ഡേറ്റിങ് നടത്തിയതെന്നുമാണ് അന്ന് പാപ്പരാസികൾ റിപ്പോർട്ട് ചെയ്തത്.

ഇപ്പോൾ ശ്രുതി ഹാസൻ ശന്തനു ഹസാരികയുമായി പ്രണയത്തിലാണ്. 2020 മുതൽ ഇവർ പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. ഒരു ഡൂഡിൽ ആർട്ടിസ്റ്റാണ് ഇദ്ദേഹം.

രണ്ടുപേരും പരസ്പരം ഒരുപാട് പ്രചോദനം നൽകുന്നവരാണെന്നും അതുകൊണ്ടാണ് ഇരുവരും പ്രണയത്തിലാകുവാൻ തീരുമാനിച്ചതെന്നും അടുത്തിടെ ശ്രുതി പറഞ്ഞിരുന്നു.

അത്രയും ശക്തമാണ് ഞങ്ങൾ തമ്മിലുള്ള ബോണ്ട്

'ഞങ്ങളുടെ വിവാഹം കഴിഞ്ഞു. എന്നാൽ അത് മറ്റുള്ളവർ കരുതുന്നത് പോലെയുള്ള വിവാഹമല്ല. ക്രിയേറ്റീവ് ആയിട്ടുള്ള ഞങ്ങളുടെ വിവാഹമാണ് കഴിഞ്ഞത്. അത്രയും ശക്തമാണ് ഞങ്ങൾ തമ്മിലുള്ള ബോണ്ട്. ഞങ്ങൾ വളരെ ക്രിയീട്ടീവ് ആയിട്ടുള്ള ആളുകളാണ്.'

'എപ്പോഴും ക്രിയേട്ടീവ് ആയിട്ട് എന്തെങ്കിലും ചെയ്യുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് അത് വളരെ പ്രധാനപ്പെട്ടതാണ്. ഇനിയിപ്പോൾ വിവാഹമെന്ന കാര്യത്തിലേക്ക് വരുമ്പോൾ ഞങ്ങൾക്ക് അതിനെ കുറിച്ച് സൂചനകൾ ഒന്നുമില്ല. കാര്യങ്ങൾ നടക്കുന്നത് പോലെ നടക്കട്ടെ' ഇതായിരുന്നു അടുത്തിടെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇരുവരും നൽകിയ ഉത്തരം.

More from Filmibeat

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X