»   » അന്ന് രാജീവ് രവിക്കെതിരെ പോസ്റ്റിട്ട നിവിന്‍ പോളി, ഇന്ന് രാജീവ് രവിയ്‌ക്കൊപ്പം, വിനീതുമായി തെറ്റുമോ?

അന്ന് രാജീവ് രവിക്കെതിരെ പോസ്റ്റിട്ട നിവിന്‍ പോളി, ഇന്ന് രാജീവ് രവിയ്‌ക്കൊപ്പം, വിനീതുമായി തെറ്റുമോ?

By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് നിന്ന് നിവിന്‍ പോളി ആരാധകര്‍ക്കും, നല്ല സിനിമകളെ പ്രതീക്ഷിക്കുന്നവര്‍ക്കും ഏറെ സന്തോഷമുള്ള വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. കൂടെ രാജീവ് രവിയും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കുശ്യപും. തീര്‍ച്ചയായും ഇതൊരു മികച്ച ചിത്രമായിരിയ്ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

നിവിന്‍ കിടു ലുക്കില്‍ മൂത്തോന്‍, ഗീതു സംവിധാനം, രാജീവ് രവിയും അനുരാഗ് കുശ്യപും കൂടെ; ഇത് പൊളിക്കും!

പക്ഷെ രാജീവ് രവിയ്ക്കും ഗീതു മോഹന്‍ദാസിനുമൊപ്പം നിവിന്‍ പോളി കൈ കോര്‍ക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും നെറ്റിയൊന്ന് ചുളിഞ്ഞിരിയ്ക്കും. അധികമൊന്നുമില്ല, ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജീവ് രവിയ്‌ക്കെതിരെ ചെറുതായെങ്കിലും നിവിന്‍ പോളി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. തന്റെ ഉറ്റ സുഹൃത്തും ഗുരുവുമായ വിനീത് ശ്രീനിവാസന് പിന്തുണ നല്‍കിക്കൊണ്ടായിരുന്നു അത്. എന്താണ് സംഭവം?

ശ്രീനിവാനെ വിമര്‍ശിച്ച രാജീവ് രവി

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ഒരു അഭിമുഖത്തില്‍ രാജീവ് രവി ശക്തമായി വിമര്‍ശിച്ചതാണ് സംഭവം. ശ്രീനിവാസന്റെ എഴുത്തുകളെയാണ് വിമര്‍ശിച്ചത്. എന്നും ഇടത്തരക്കാരുടെ പ്രശ്‌നങ്ങള്‍ എഴുതി ശ്രീനിവാസന്‍ കാശുണ്ടാക്കുകയാണെന്നും ശ്രീനിവാസന്‍ സിനിമകളോട് തനിക്ക് വെറുപ്പാണെന്നുമായിരുന്നു രാജീവ് രവി പറഞ്ഞത്. തിരക്കഥ ഇല്ലാതെ സിനിമ ചെയ്യണം എന്നും രാജീവ് രവി പറഞ്ഞിരുന്നു.

വിഷയം ചര്‍ച്ചയായപ്പോള്‍

രാജീവ് രവിയുടെ അഭിപ്രായം സിനിമാ ലോകത്തെ ചിലരെ വല്ലാതെ പ്രകോപിപ്പിച്ചു. ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും തങ്ങളുടെ രോക്ഷം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു. ഇരുവരുടെയും സുഹൃത്തുക്കളായ അജു വര്‍ഗ്ഗീസും, ഷാന്‍ റഹ്മാനുമൊക്കെ പിന്തുണയുമായി എത്തി. അക്കൂട്ടത്തില്‍ നിവിന്‍ പോളിയുമുണ്ടായിരുന്നു.

നിവിന്റെ പ്രതികരണം

അജു ഉള്‍പ്പടെയുള്ളവര്‍ ശ്രീനിവാസനെ പിന്തുണച്ച് വലിയൊരു കുറിപ്പ് എഴുതുകയാണ് ഉണ്ടായത്. എന്നാല്‍ നിവിന്‍ പോളി അതിനെ വളരെ പക്വതയോടെയാണ് സമീപിച്ചത്. വിനീതിന് വേണ്ടി ശ്രീനിവാസനെ പിന്തുണയ്ക്കുകയും വേണം, അതേ സമയം രാജീവ് രവിയെ പോലൊരു സംവിധായകനെ പിണക്കാനും വയ്യ. അപ്പോള്‍ നിവിന്‍ യുക്തിയോടെ തന്റെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ അങ്ങ് മാറ്റി, 'രചന, സംവിധാനം ശ്രീനിവാസന്‍' എന്നാക്കി.

ഇപ്പോള്‍ രാജീവുമായി ഒന്നിക്കുന്നു

2014 ഡിസംബര്‍ മാസത്തിലാണ് ആ സംഭവങ്ങളൊക്കെ ഉണ്ടായത്. അന്ന് മണിരത്‌നത്തെ പോലും രാജീവ് രവി വിമര്‍ശിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നിവിന്‍ പോളി രാജീവ് രവിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യുന്നതിലൂടെ, സിനിമയിലെ പിണക്കങ്ങളൊന്നും നിരന്തരമല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. എന്ത് തന്നെയായാലും മൂത്തോന്‍ ഒരു ഗംഭീര വിജയമാകട്ടെ

English summary
Once Nivin Pauly posted a Facebook post against Rajeev Ravi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam