ഒരു മിനിറ്റിന് പ്രതിഫലം ഒരു കോടി... ആസ്തി 550 കോടി, തെന്നിന്ത്യയിൽ നയൻതാരയേയും തൃഷയേയും കടത്തിവെട്ടി ഉർവശി!

സിനിമാ മേഖലയിൽ പുരുഷന്മാർക്ക് ലഭിക്കുന്ന അത്രത്തോളം പ്രതിഫലം സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന പരാതി നിരന്തരമായി ഉയരാറുള്ള ഒന്നാണ്. എന്നാൽ അടുത്ത കാലത്തായി നടന്മാരെ പോലെ തന്നെ കോടികൾ പ്രതിഫലം വാങ്ങുന്ന തലത്തിലേക്ക് നടിമാരും എത്തി കഴിഞ്ഞു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളാണ് നയൻതാരയും തൃഷയും. നാൽപ്പതുകളിൽ എത്തിയിട്ടും ഇരുവരും പ്രതിഫലത്തിന്റെ കാര്യത്തിൽ തെന്നിന്ത്യയിലെ മുൻനിര നായകന്മാരോട് മുട്ടിനൽക്കാൻ പാകത്തിന് വളർന്ന് കഴിഞ്ഞു.

ബി​ഗ് ബജറ്റ് സിനിമകളുടെ ഭാ​ഗമാകാൻ നിരന്തരം ഇരുവർക്കും സാധിക്കുന്നുണ്ട്. നിലവിൽ തൃഷ, നയൻതാര തുടങ്ങിയ മുൻനിര നടിമാർ ഒരു ചിത്രത്തിന് 12 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

Urvashi Rautela

അതേസമയം വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിൽ അഭിനയിക്കാനായി തെന്നിന്ത്യയിലേക്ക് എത്തി മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങിയ ഒരു നടിയുണ്ട്. ബോളിവുഡ് സുന്ദരി ഉർവശി റൗട്ടേലയാണത്. ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് ഇന്ന് ഉർവശി. ബോളിവുഡിന് പുറമെ കോളിവുഡിലും ടോളിവുഡിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. ദി ലെജൻഡാണ് നായികയായി ഉർവശി അഭിനയിച്ച ആദ്യ തമിഴ് ചിത്രം.

ലെജന്റ് ശരവണനായിരുന്നു ചിത്രത്തിൽ നായകൻ. ദി ലെജൻഡിൽ നായികയായി അഭിനയിക്കാൻ അണിയറപ്രവർത്തകർ ആദ്യം സമീപിച്ചത് നടി നയൻതാരയെയായിരുന്നു. എന്നാൽ നയൻതാര അഭിനയിക്കാൻ വിസമ്മതിച്ചതിനാൽ ഉർവശിക്ക് ആ റോൾ പോവുകയായിരുന്നു. കോടികളാണ് ലെജന്റിൽ അഭിനയിച്ചതിന് ഉർ‌വശിക്ക് പ്രതിഫലമായി ലഭിച്ചത്.

ലെജൻഡിനുശേഷം ഉർവശി ഇപ്പോൾ തെലുങ്കിൽ ബാലകൃഷ്ണയുടെ 109-ാം ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മിനിറ്റിന് ഒരു കോടി പ്രതിഫലം വാങ്ങുന്ന നടിയാണ് ഉർവശി എന്നത് വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞ വർഷം രാം പോതിനേനി നായകനായ സ്കന്ദയിലെ ഒരു ഗാനത്തിൽ ഉർവ്വശി ഐറ്റം ഡാൻസ് ചെയ്തിരുന്നു.

മൂന്ന് മിനിറ്റ് ദൈർ‌ഘ്യമുള്ള പാട്ടിന് മൂന്ന് കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. നയൻതാരയ്ക്കോ തൃഷയ്ക്കോ പോലും ഇത്രയും പ്രതിഫലം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഉർവശി റൗട്ടേലയ്ക്ക് ഇത്രയും പ്രതിഫലം നൽകിയത് തെന്നിന്ത്യൻ സിനിമാലോകത്ത് കാട്ടുതീ പോലെ ചർച്ചയായി. ഉർവശി റൗട്ടേലയുടെ ആസ്തി 550 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Urvashi Rautela

മീര റൗട്ടേല, മൻവർ സിങ് റൗട്ടേല എന്നിവരുടെ മകളായി ഹരിദ്വാറിലാണ് ഉർവശിയുടെ ജനനം. ചെറുപ്പം മുതൽ മോഡലിങ്ങായിരുന്നു സ്വപ്നം. പതിനഞ്ചാം വയസിൽ വിൽസ് ലൈഫ്സ്റ്റൈൽ ഇന്ത്യ ഫാഷന്‍ വീക്കിന്റെ ഭാഗമായി. മിസ് ടീൻ ഇന്ത്യ ടൈറ്റിൽ വിജയിച്ചു. ലാക്മേ ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പറായും ശ്രദ്ധ നേടി. ഇന്ത്യൻ പ്രിൻസസ് 2011, മിസ് ടൂറിസം വേൾഡ് 2011, മിസ് ഏഷ്യൻ സൂപ്പർ മോഡൽ 2011 എന്നിവയുടെ ടൈറ്റിൽ വിന്നറായി. മിസ് ടൂറിസം ക്വീൻ 2011 നേടിയ ആദ്യ ഇന്ത്യക്കാരിയും ഉർവശിയാണ്.

2015ൽ മിസ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ അത്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു മോഡലിങ്ങ് രംഗത്ത് ഉർവശിയുടേത്. വൈകാതെ സിനിമയിലെത്തുമെന്ന് ഫാഷൻ ലോകം കരുതി. അത് തെറ്റിയില്ല. പിന്നീട് താരം ബോളിവുഡിൽ അരങ്ങേറുകയായിരുന്നു.

More from Filmibeat

Read more about: Urvashi Rautela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X