പൃഥ്വിരാജിന്റെ കുഞ്ഞ്; ഫേസ്ബുക്ക് ലൈക്ക് ഒരു ലക്ഷം!!!
ഈ ആരാധകരുടെ ഒരു കാര്യമേ... പൃഥ്വിരാജിന് കുഞ്ഞുണ്ടായപ്പോള്‍ ആരാധകര്‍ക്കും സന്തോഷം സഹിക്കാന്‍ കഴിയുന്നില്ല. ഫേസ്ബുക്കില്‍ രാജുവിന്റെ സ്റ്റാറ്റസിന് ലൈക്കോട് ലൈക്കുകള്‍....
തനിക്കൊരു പെണ്‍കുഞ്ഞ് പിറന്നു ( ബ്ലെസ്സ്ഡ് വിത്ത് എ ബേബി ഗേള്‍) എന്നായിരുന്നു പൃഥ്വിരാജിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്. മണിക്കൂറുകള്‍ 20 തികഞ്ഞില്ല, അതിന് മുമ്പ് തന്നെ ലൈക്കുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു.

ലൈക്കുകള്‍ മാത്രമല്ല കെട്ടോ... പ്രിയ താരത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകള്‍ക്കും തീരെ കുറവില്ല. ഏഴായിരത്തിലധികം കമന്റുകളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോജ് എടുത്തുനോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും... പൊതുവേ ഇത്രയധികം ലൈക്കുകളൊന്നും താരത്തിന്റെ പോസ്റ്റുകള്‍ക്ക് ലഭിക്കാറില്ല. അടുത്തിടെ ഹിറ്റായ പോസ്റ്റുകള്‍ പോലും അമ്പതിനായിരം ലൈക്ക് കവിഞ്ഞിട്ടില്ല. പക്ഷേ കുഞ്ഞുണ്ടായപ്പോള്‍ ലൈക്കുകളുടെ പെരുമഴ.
യുവതാരങ്ങളുടെ കല്യാണം കഴിഞ്ഞാല്‍ മാര്‍ക്കറ്റ് ഇടിയുമെന്നായിരുന്നു പൊതു ധാരണ. എന്നാല്‍ പുത്തന്‍ തലമുറയിലെ നായകന്‍മാരും നായികമാരും ആ ട്രെന്‍ഡ് ഒക്കെ ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ്. പെണ്ണ് കെട്ടിയാലും കുട്ടിയുണ്ടായാലും ഒന്നും ആരാധകര്‍ക്ക് ഒരു പ്രശ്‌നവും ഇല്ലെന്നാണ് ഫേസ്ബുക്കിലെ പുത്തന്‍ ട്രെന്‍ഡ് നല്‍കുന്ന സൂചന.


Click it and Unblock the Notifications