»   » ഒപ്പത്തില്‍ തനിക്കെതിരെയുള്ള ഡയലോഗുകള്‍ ഉപയോഗിച്ചതിന്റെ ദേഷ്യത്തില്‍ ലിസി

ഒപ്പത്തില്‍ തനിക്കെതിരെയുള്ള ഡയലോഗുകള്‍ ഉപയോഗിച്ചതിന്റെ ദേഷ്യത്തില്‍ ലിസി

By: Rohini
Subscribe to Filmibeat Malayalam

തുടര്‍ച്ചയായുള്ള കുറേ പരാജയങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശന് ഒടുവില്‍ ഒരു വിജയ ചിത്രം കിട്ടി. മോഹന്‍ലാലിനൊപ്പം ഒന്നിച്ച ഒപ്പം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്ന സന്തോഷത്തിലാണ് സംവിധായകന്‍.

പരസ്പരം ബഹുമാനമില്ലാതെ, ബഹളമുണ്ടാക്കി ഞങ്ങള്‍ പിരിഞ്ഞു; വിവാഹ മോചനത്തെ കുറിച്ച് ലിസി

എന്നാല്‍ ഒപ്പത്തിന്റെ വിജയത്തില്‍ അത്രയേറെ സന്തോഷം ഇല്ലാത്ത ഒരാളുണ്ട്. പ്രിയദര്‍ശന്റെ മുന്‍ ഭാര്യ ലിസി ലക്ഷ്മി. പ്രിയദര്‍ശനോടുള്ള കുശുമ്പല്ല കാര്യം, ചിത്രത്തില്‍ തനിക്കെതിരെയുള്ള ഡയലോഗ് ഉപയോഗിച്ചതാണത്രെ.

എന്താണ് ഡയലോഗ്

പ്രായമേറിയ നായികമാരുടെ കളരിപ്പയറ്റിന് പ്രധാന്യം നല്‍കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ഡയലോഗ് ചിത്രത്തിലുണ്ട്. മോഹന്‍ലാലാണ് ഈ ഡയലോഗ് പറയുന്നത്.

എന്നെ ഉദ്ദേശിച്ച് എന്നെ മാത്രം ഉദ്ദേശിച്ച്

ഈ ഡയലോഗ് തന്നെ ഉദ്ദേശിച്ചാണെന്നാണത്രെ ലിസി പറയുന്നത്. പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ലിസി കളരിപ്പയറ്റ് അഭ്യസിക്കുകയും ഇത് നവമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തിരുന്നു. തന്റെ ജീവിതം മാറ്റിമറിച്ചത് കളിരി അഭ്യാസമാണെന്നും നടി പറഞ്ഞിരുന്നു

തന്നെ അപമാനിച്ചു

ഈ ഡയലോഗ് തന്നെ മനപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചതെന്ന് ലിസി പ്രതികരിച്ചു എന്നാണ് കേള്‍ക്കുന്നത്. ദിലീപ് ചിത്രങ്ങളില്‍ മഞ്ജു വാര്യരെയും മഞ്ജു വാര്യര്‍ ചിത്രങ്ങളില്‍ ദിലീപിനെയും അപമാനിച്ചതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ലിസി പ്രതികരിയ്ക്കുമോ

തന്നെ സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിയ്ക്കുമ്പോള്‍ അപ്പോള്‍ തന്നെ ഫേസ്ബുക്കിലൂടെ അതിന് വ്യക്തത നല്‍കുന്ന നടിയാണ് ലിസി. ഈ വിഷയത്തില്‍ ലിസിയ്ക്ക് എന്തെങ്കിലും പറയാനുണ്ടാവുമോ എന്നറിയാന്‍ കാത്തിരിയ്ക്കാം.

English summary
Is Lissy gets angry with the dialogue used in Oppam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam