പത്മപ്രിയക്ക് തുറന്നുകാട്ടാനിഷ്ടം
അഭിനയപ്രധാനമായ വേഷങ്ങള്‍ മാത്രമേ ഇണങ്ങൂവെന്നും ഗ്ലാമര്‍ വേഷങ്ങള്‍ ചേരില്ലെന്നുമുള്ള ഇമേജാണ് തമിഴില്‍ പത്മപ്രിയക്കുള്ളത്. ആ ഇമേജ് എങ്ങനെയും മാറ്റിപ്പണിയണമെന്ന വാശിയിലാണ് പത്മപ്രിയ. തനിക്കും ഗ്ലാമര്‍ വേഷങ്ങള്‍ ചേരുമെന്നും മേനിയഴക് പ്രദര്‍ശിപ്പിക്കാന്‍ തനിക്ക് മടിയൊന്നുമില്ലെന്നും തെളിയിക്കാനുമുള്ള തത്രപ്പാടാണ് ഇപ്പോള്‍ ഈ നടിക്ക്.
മൃഗം, ശത്തം പോടാതെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയപ്രധാനമായ വേഷങ്ങളാണ് പത്മപ്രിയ അവതരിപ്പിച്ചത്. ഗ്ലാമര്‍ വേഷങ്ങളൊന്നും ഈ നടിയെ തേടിയെത്തുന്നില്ല. ഗ്ലാമര്‍ കാട്ടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു നടിയെ ഇങ്ങനെ നിരാശപ്പെടുത്തുന്നത് ശരിയാണോ?
എന്തും കാട്ടാന്‍ ഒരുക്കമാണ് എന്ന് പരസ്യപ്പെടുത്തിയിട്ടും അതിനുള്ള അവസരം കിട്ടാത്തതില്‍ നിരാശയായ പത്മപ്രിയക്ക് ഒടുവില്‍ അത്തരം ചില വേഷങ്ങള്‍ ലഭിച്ചു. അര്‍ജുന്‍ നായകനായ ദുരൈയില്‍ പത്മപ്രിയ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ പ്രേക്ഷകരുടെ ദുര്‍ബല മനസ് കിടുക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.
സിദ്ധാര്‍ത്ഥ് നായകനായ ഹിന്ദി ചിത്രത്തിലുമുണ്ട് പത്മപ്രിയക്ക് താന്‍ ഏറെ നാളായി കാത്തിരുന്നതു പോലൊരു വേഷം. ഈ ചിത്രത്തില് ബാര്‍ ഗേളായാണ് പത്മപ്രിയ അഭിനയിക്കുന്നത്. പലതും തുറന്നുകാട്ടാന്‍ നല്ലൊരു അവസരം തന്നെ.
അതിനിടയില്‍ നേരത്തെ ചെയ്തതു പോലെ അഭിനയപ്രധാനമായ ചില വേഷങ്ങള്‍ വന്നപ്പോള്‍ അതൊക്കെ പത്മപ്രിയ വേണ്ടെന്നുവച്ചു. എന്തെങ്കിലുമൊക്കെ തുറന്നുകാട്ടാനില്ലാത്ത റോളുകള്‍ തനിക്കിനി വേണ്ടെന്ന നിലപാടിലാണത്രെ പത്മപ്രിയ. മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിക്കാന്‍ ഒരു അവസരം വന്നപ്പോള്‍ അതും നിരസിച്ചു. അമ്മയാവുന്നതൊക്കെ പിന്നെ, ആദ്യം താനൊരു ഗ്ലാമര്‍ നടിയാണെന്ന് തെളിയിക്കട്ടെ എന്നാണ് പത്മപ്രിയ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പത്മപ്രിയയുടെ ഉടല്‍വടിവ്


Click it and Unblock the Notifications