For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് മലയാളം സീസൺ 4 നടക്കുന്നത് മുംബൈയിൽ, മത്സരാർത്ഥികളായി ഇവരൊക്കെയുണ്ടാകാൻ സാധ്യത

  |

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . ഹിന്ദിയിൽ ആരംഭിച്ച ഷോ വലിയ വിജയമായതിനെ തുടർന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും തുടങ്ങുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോയിൽ താരങ്ങളാണ് മത്സരാർത്ഥികളായി എത്തുന്നത്. ഇതു തന്നെയാണ് ഷോയുടെ ഹൈലൈറ്റും. ‌ ഇവരുടെ യഥാർത്ഥ ജീവിതമാണ് കാണിക്കുന്നത്.

  മധു സാര്‍ വിളിച്ചപ്പോള്‍ കരഞ്ഞു പോയി, ആ സംഭവം വെളിപ്പെടുത്തി സംഗീത സംവിധായകൻ ജേക്‌സ് ബിജോയ്

  മലയാളത്തിലാണ് ഏറ്റവും ഒടുവിൽ ബിഗ് ബോസ് റിയാലിറ്റി ഷോ തുടങ്ങിയത്. 2018 ൽ ആയിരുന്നു മേഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം ഒന്നാം സീസൺ ആരംഭിക്കുന്നത്. സാബു മോൻ, പേളി മാണി, രഞ്ജിനി ഹരിദാസ്, ഷിയാസ് കരീം, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, അർച്ചന സുശീലൻ , ബഷീർ എന്നിവരായിരുന്നു എത്തിയത്. 100 ദിവസം പൂർത്തിയാക്കിയ ഈ ഷോയിൽ സാബു മോൻ ആയിരുന്നു വിജയി ആയത്. പേളി മാണി രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. വൻ വിജയമായിരുന്നു ഈ ഷോ.

  അവളുടെ ആ ബുദ്ധിമുട്ട് അഞ്ച് വർഷമായി അടുത്തിരുന്ന് കണ്ടവർക്കേ അറിയൂ, സുഹൃത്ത് ശിൽപ ബാല...

  2020 ൽ ആണ് ബിഗ് ബോസ് രണ്ടാം സീസൺ ആരംഭിക്കുന്നത്. ആര്യ,വീണ, മഞ്ജു പത്രോസ്, ആർ ജെ രഘു, എലീന, ഫുക്രു, രജിത് കുമാർ, അഭിരാമി, അമൃത സുരേഷ് എന്നിവരായിരുന്നു ഷോയിൽ എത്തിയത്. ഗെയിം മുറുകുന്ന സമയത്തായിരുന്നു ‌കൊവിഡിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുന്നത്. ഏറ്റവും കൂടുതൽ വിവാദഘങ്ങൾ സൃഷ്ടിച്ച സീസൺ കൂടിയായിരുന്നു ഇത്. നിയമലംഘനത്തെ തുടർന്ന് ഡോക്ടർ രജിത് കുമാറിനെ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു,

  ലോക്ക് ഡൗണിന് ഇളവുകൾ നൽകിയപ്പോഴാണ് 2021 ൽ മൂന്നാം സീസൺ ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. 14 ക്വാറന്റൈനും കൊവിഡ് ടെസ്റ്റിന് ശേഷവുമായിരുന്നു മത്സരാർത്ഥികൾ ഹൗസിൽ എത്തിയത്. മറ്റുള്ള സീസണുകളെക്കാളും ഏറെ ശ്രദ്ധിക്കപ്പെട്ട ബിഗ് ബോസ് ഷോ ആയിരുന്നു ഇത്. മത്സരാർത്ഥികളും ഇവരുടെ മത്സരരീതികളുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഫിനാലെയിലേയ്ക്ക് അടുത്തപ്പോൾ ലോക്ക് ഡൗണിന് തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. നടൻ മണിക്കുട്ടനായിരുന്നു സീസൺ 3യുടെ വിന്നർ ആയത്. രണ്ടാം സ്ഥാനം സായിയ്ക്ക് ആയിരുന്നു.

  സീസൺ 3 ഏറെ ശ്രദ്ധിക്കപ്പെട്ടത് കൊണ്ട് തന്നെ നാലിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. മാർച്ചോട് കൂടി ഷോ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഷോയുടെ തുടക്കത്തിൽ പരിപാടിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നിരുന്നു. എന്നാൽ മത്സര രീതി പിടികിട്ടിയതോടെ പ്രേക്ഷകരും ത്രില്ലിലാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ബിഗ് ബോസ് മലയാളം സീസൺ 4ന്റെ സാധ്യത ലിസ്റ്റാണ്. വ്ലോഗർ രേവതിയാണ് തന്‌റെ യൂട്യൂബ് ചാനലിലൂടെ പ്രതീക്ഷിക്കുന്ന മത്സരാർത്ഥികളുടെ പേര് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് ഉറപ്പല്ലെന്നും രേവതി പറയുന്നുണ്ട്. കഴിഞ്ഞ സീസണിൽ രേവതി പങ്കുവെച്ച പല വിവരങ്ങളും ശരിയായിരുന്നു.

  മുംബൈയിൽ വെച്ചാകും ഇക്കുറി ബിഗ് ബോസ് നടക്കുകയെന്നും രേവതി പറയുന്നുണ്ട്. ആദ്യ സീസൺ മുംബൈയിൽ വെച്ചായിരുന്നു നടന്നത്. പിന്നീട് നടന്ന രണ്ട് സീസണുകൾക്ക് ചെന്നൈ ആയിരുന്നു വേദിയായത്. ഇതുവരെ തനിക്ക് കിട്ടിയ വാർത്ത അനുസരിച്ച് മുംബൈയിൽ വെച്ച് തന്നെയാകും ഷോ നടക്കുക എന്നും എന്നാൽ കൊവിഡ് പ്രശ്നം നടക്കുന്നത് കൊണ്ട് തന്നെ തീർത്തു പറയാൻ പറ്റില്ലെന്നും പറയുന്നുണ്ട്. പ്രെഡിഷൻ ലിസ്റ്റും രേവതി പറയുന്നുണ്ട്. ഇത് കൺഫോമിഡ് ലിസ്റ്റല്ല പ്രെഡിഷൻ മാത്രമാണ് എന്ന് പറഞ്ഞ് കൊണ്ടാണ് നാല് പേരുടെ പേര് പറയുന്നത്. ഇവരുടെ പേര് അല്ലാതേയും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കൂടാത ഏഷ്യനെറ്റിന്റെ ഫേയിസായി വരുന്നത് യുവതാരങ്ങൾ ആയിരിക്കാം എന്നും പറയുന്നുണ്ട്. എന്നാൽ പ്രേക്ഷകർ ആശ്വതിയുടെ പേരാണ് പറയുന്നത്. കഴിഞ്ഞ തവണ അനൂപും രണ്ടാം സീസണിൽ ആര്യയും ഒന്നാം സീസണിൽ ര‍ഞ്ജിനിയുമായിരുന്നു എത്തിയത്.

  Recommended Video

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  പാല സജിയുടെ പേരാണ് രേവതി ആദ്യം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അദ്ദേഹം. ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ റീൽസുകളും പാട്ടുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.യൂട്യൂബിൽ ട്രെൻഡിങ്ങാവാറുമുണ്ട്. ജിയ ഇറാനിയുടെ പേരാണ് പിന്നീട് പറഞ്ഞത് .നേരത്തെ തന്നെ ജിയയുടെ പേര് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ സീസണിൽ ബിഗ് ബോസ് മത്സരാർഥികളുടെ പേരിനോടൊപ്പം ചർച്ചയായ പേരായിരുന്നു ഇദ്ദേഹത്തിന്റേത്. തുടക്കത്തിൽ വിമർശനം കേട്ടിരുന്നുവെങ്കിലും ഷോ കഴിഞ്ഞതോടെ ജിയ ഇറാനിയ്ക്ക് ആരാധകരുടെ എണ്ണം കൂടുകയായിരുന്നു, സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് അദ്ദേഹത്തിനുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ പേരാണ് പിന്നീട് പറഞ്ഞത്. കോമഡ താരം അസീസിന്റെ പേരും പ്രെഡിക്ഷൻ ലിസ്റ്റിൽ പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ പേരും ജിയ ഇറാനിക്കൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു,. പൂർണ്ണമായും രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയാണ് ബിഗ് ബോസ്, ഷോ തുടങ്ങിയാൽ മാത്രമേ മത്സരാർത്ഥികളെ കുറിച്ച് കൃത്യമായ ചിത്രം ലഭിക്കുകയുളളൂ

  Read more about: bigg boss malayalam
  English summary
  Pala Saji To Jiya Irani: Probable Contestants List Of Bigg Boss Malayalam Season 4
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X