പ്രേമത്തിലെ മലരിന്റെ ഡപ്പാകൂത്ത് പൃഥ്വിരാജ് ചെയ്താല്‍ ദേ ഇങ്ങനെ ഇരിക്കും; കാണൂ
എഡിറ്റിങിന് ഒരു പഞ്ഞവും ഇല്ലാത്ത കാലമാണല്ലോ ഇത്. ട്രെയിലറൊന്നുമില്ലാത്ത കാലത്തെ പഴയ ചിത്രങ്ങളെടുത്ത്, പുതിയ ചിത്രങ്ങളുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഇട്ട് എഡിറ്റ് ചെയ്ത് ഇറങ്ങാറുണ്ട്. ഇപ്പോഴിതാ പാവാടയിലെ പൃഥ്വിരാജിന്റെ ഡാന്‍സിന് യോജിച്ച ഒരു പശ്ചാത്തല സംഗീതവും കണ്ടെത്തിയിരിക്കുന്നു.
സമീപകലാത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ 'എനര്‍ജി'യോടെ കണ്ട പാട്ടാണ് പ്രേമത്തിലെ റോക്കാകുത്ത്. ഡപ്പാകൂത്തില്‍ മാസ്റ്റര്‍ ഡിഗ്രി എടിത്ത സായി പല്ലവിയാണ് ഈ ഗാനരംഗത്ത് എത്തുന്നത്. ആ പാട്ടിന് പൃഥ്വി ചുവട് വച്ചാല്‍ എങ്ങനെയിരിക്കും...?

പ്രേമത്തിലെ മലരിന്റെ ഡപ്പാകൂത്ത് പൃഥ്വിരാജ് ചെയ്താല്‍ ദേ ഇങ്ങനെ ഇരിക്കും; കാണൂ
നീങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ആളാണ് പ്രേമത്തിലെ മലര്‍ മിസ്. റോക്കാകൂത്ത് എന്ന ഗാനരംഗത്ത് മലര്‍ ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജോര്‍ജ്ജിനെയും ശംഭുവിനെയും കോയയെയും പോലെ പ്രേക്ഷകരും ഞെട്ടിയിരുന്നു.

പ്രേമത്തിലെ മലരിന്റെ ഡപ്പാകൂത്ത് പൃഥ്വിരാജ് ചെയ്താല്‍ ദേ ഇങ്ങനെ ഇരിക്കും; കാണൂ
പൃഥ്വിരാജ്, അനൂപ് മേനോന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാവാട. മുഴുകുടിയന്മാരായ പാമ്പ് ജോയ് യുടെയും പാവാട ബാബുവിന്റെയും കഥയാണ് പാവാട

പ്രേമത്തിലെ മലരിന്റെ ഡപ്പാകൂത്ത് പൃഥ്വിരാജ് ചെയ്താല്‍ ദേ ഇങ്ങനെ ഇരിക്കും; കാണൂ
ചിത്രത്തില്‍ 'പാവം പാവാട...' എന്ന് തുടങ്ങുന്ന ഗാന രംഗത്ത് വളരെ എനര്‍ജറ്റിയ്ക്കായി പൃഥ്വി ഡാന്‍സ് ചെയ്യുന്നുണ്ട്. ഈ ഗാന രംഗത്തെയും പ്രേമത്തിലെ റോക്കാകൂത്ത് ഗാന രംഗത്തെയും കൂട്ടിക്കുഴച്ചാണ് വീഡിയോ
പ്രേമത്തിലെ മലരിന്റെ ഡപ്പാകൂത്ത് പൃഥ്വിരാജ് ചെയ്താല്‍ ദേ ഇങ്ങനെ ഇരിക്കും; കാണൂ
ഇതാണ് പ്രേമം കണ്ട് വരുമ്പോള്‍ പാമ്പ് ജോയി കളിച്ച ഡാന്‍സ്

Click it and Unblock the Notifications