അധികൃതരില്‍ നിന്നും അനുമതി വാങ്ങാതെ ഷൂട്ടിങ്ങ് തുടങ്ങി, കൊച്ചുണ്ണിക്കെതിരെ രൂക്ഷവിമര്‍ശനം!

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം മംഗലാപുരത്ത് വെച്ച് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് മോഹന്‍ലാല്‍ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്തത്. ഇത്തിക്കര പക്കിയായി എത്തുന്ന മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സിനിമ ചിത്രീകരിക്കുന്നതിന് മുന്‍പ് അനുമതി വാങ്ങിയില്ലെന്നാരോപിച്ച് കായംകുളം കൊച്ചുണ്ണിയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ബല്യ പഞ്ചായത്ത് അധികൃതര്‍ പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം മംഗാപുരത്തിനടുത്തെ ബല്യ ഗ്രാമത്തില്‍ പുരോഗമിച്ച് വരികയാണ്. ഇത്തിക്കര പക്കിയായി വേഷമിടുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമാണ് ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.

ചിത്രീകരണത്തിന് അനുമതി വാങ്ങിയില്ല

ചിത്രീകരണത്തിന് അനുമതി വാങ്ങിയില്ല

സിനിമാ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് അണിയറപ്രവര്‍ത്തകരില്‍ നിന്നും കായംകുളി കൊച്ചുണ്ണിയുടെ ക്രൂ അനുമതി വാങ്ങിയിരുന്നില്ലെന്നാരോപിച്ച് മംഗാലപുരത്തെ ബല്യ പഞ്ചായത്ത് അധികൃതരാണ് രംഗത്ത് വന്നിട്ടുള്ളത്.

 നോട്ടീസ് നല്‍കി അറിയിച്ചിരുന്നു

നോട്ടീസ് നല്‍കി അറിയിച്ചിരുന്നു

സിനിമയുടെ ചിത്രീകരണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങാത്തതുമായി ബന്ധപ്പെട്ട കാര്യം ചിത്രത്തിന്‍രെ നിര്‍മ്മാതാവിനെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അനുകൂല തീരുമാനമായിരുന്നില്ല

അനുകൂല തീരുമാനമായിരുന്നില്ല

രേഖാമൂലം അറിയിച്ചിരുന്നുവെങ്കിലും അധികൃതരില്‍ നിന്നും അനുമതി വാങ്ങുന്നതിനുള്ള നീക്കമൊന്നും നിര്‍മ്മാതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരിസരം മലിനമാക്കുന്നു

പരിസരം മലിനമാക്കുന്നു

സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് മൂലം പരിസര മലിനീകരണമുണ്ടാവുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 പോലീസില്‍ പരാതി നല്‍കി

പോലീസില്‍ പരാതി നല്‍കി

കായംകുളം കൊച്ചുണ്ണി സംഘത്തിനെതിരെയുള്ള പരാതി കഡബ പോലീസ് സ്‌റ്റേഷനിലാണ് നല്‍കിയിട്ടുള്ളത്. പഞ്ചായത്തിന്റെ അനുമതി വാങ്ങാതെയാണ് ചിത്രീകരണം ആരംബിച്ചതെന്നാണ് പ്രധാന വിഷയം.

 ചിത്രീകരണത്തിന് മുന്‍പ്

ചിത്രീകരണത്തിന് മുന്‍പ്

സിനിമ ചിത്രീകരിക്കുന്നതിന് മുന്‍പ് അതാത് സ്ഥലത്തെ പ്രാദേശിക ഭരണ നേതൃത്വത്തില്‍ നിന്നും അനമുതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ കായംകുളം കൊച്ചുണ്ണിയുടെ അണിയറപ്രവര്‍ത്തകര്‍ ഇത് ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല

അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല

കായംകുളം കൊച്ചുണ്ണിയുടെ അണിയറപ്രവര്‍ത്തകര്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അണിയറപ്രവര്‍ത്തകരുടെ പ്രതികരണത്തിനായാണ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്.

മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു

മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു

മംഗാലപുരത്തെ ഷൂട്ടിങ്ങ് സെറ്റിലേക്ക് മോഹന്‍ലാല്‍ അടുത്തിടെയാണ് ജോയിന്‍ ചെയ്തത്. നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം ഇത്തിക്കര പക്കിയാവാനായി എത്തിയത്.

ഒറ്റ നിമിഷം കൊണ്ട് വൈറലായി

ഒറ്റ നിമിഷം കൊണ്ട് വൈറലായി

മോഹന്‍ലാല്‍ തന്നെയാണ് ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷങ്ങള്‍ക്കുള്ളിലാണ് പക്കി തരംഗമായി മാറിയത്.

അതിഥിയായി എത്തുന്നു

അതിഥിയായി എത്തുന്നു

ഇത്തിക്കര പക്കി എന്ന അതിഥി കഥാപാത്രമായി 20 മിനിറ്റ് നേരമാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X