»   » മമ്മൂട്ടി വീണിടത്ത് ദുല്‍ഖര്‍ നേടി... പറവ ചിറകടിച്ചുയര്‍ന്നപ്പോള്‍ പിന്നിലായത് മോഹന്‍ലാല്‍ ചിത്രം!

മമ്മൂട്ടി വീണിടത്ത് ദുല്‍ഖര്‍ നേടി... പറവ ചിറകടിച്ചുയര്‍ന്നപ്പോള്‍ പിന്നിലായത് മോഹന്‍ലാല്‍ ചിത്രം!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകം ഏപ്പോഴും ഉറ്റ് നോക്കുന്നത് ബോക്‌സ് ഓഫീസിലെ മോഹന്‍ലാല്‍ മമ്മൂട്ടി പോര്. കഴിവര്‍ഷത്തെ പൂജ അവധിയും ഈ വര്‍ഷത്തെ ഓണക്കാലവും അത്തരമൊരു പോരിന് സാക്ഷ്യം വഹിച്ച അവധിക്കാലങ്ങളായിരുന്നു. നിര്‍ഭാഗ്യവശാല്‍ രണ്ട് പ്രാവശ്യവും ബോക്‌സ് ഓഫീസില്‍ താരമാകാന്‍ മമ്മൂട്ടി സാധിച്ചില്ല. പുലിമുരുകനും വെളിപാടിന്റെ പുസ്തകവും മോഹന്‍ലാലിന് നേട്ടമായി.

അതിവേഗം 20 കോടി, ദിലീപിന്റെ രാമലീല പിന്നിലാക്കിയത് വന്‍ ചിത്രങ്ങളെ... ദിലീപ് മൂന്നാമന്‍!

പൂജ ബംബര്‍ അടിച്ചത് ദിലീപിനോ അരുണ്‍ ഗോപിക്കോ അല്ല, അത് സച്ചിക്കാണ്... എങ്ങനെയെന്നോ?

എന്നാല്‍ മമ്മൂട്ടിക്ക് സാധിക്കാത്ത നേട്ടം മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നേടിയിരിക്കുകയാണ്. ഓണക്കാലത്ത് ബോക്‌സ് ഓഫീസില്‍ വിജയിയായി മാറിയ വെളിപാടിന്റെ പുസ്തകത്തിനെ പിന്നിലാക്കിയിരിക്കുകയാണ് പിന്നാലെ എത്തിയ പറവ.

പകുതി ദിവസം കൊണ്ട്

35 അഞ്ച് ദിവസം കൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്നും വെളിപാടിന്റെ പുസ്തകം കളക്ട് ചെയ്തത് 17 കോടിയാണ്. അതേ സമയം 15 ദിവസം കൊണ്ട് 17.2 കോടി നേടി പറവ വെളിപാടിന്റെ പുസ്തകത്തെ പിന്നിലാക്കുകയായിരുന്നു.

ഓണം മോഹന്‍ലാലിന്

ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രാധാന സവിശേഷത. ഓണച്ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസ് വിജയം നേടിയതും ഈ ചിത്രമായിരുന്നു.

സമ്മിശ്ര പ്രതികരണം

ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രമായിരുന്നതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ വെളിപാടിന്റെ പുസ്തകത്തിന് സാധിച്ചില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നുമുണ്ടായത്.

അടി തെറ്റി മമ്മൂട്ടി ചിത്രം

സെവന്‍ത് ഡേ എന്ന ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ. ഓണത്തിന് തിയറ്ററിലെത്തിയ നാല് മലയാള ചിത്രങ്ങളില്‍ നാലാം സ്ഥാനമായിരുന്നു ചിത്രത്തിന്.

ദുല്‍ഖറിന്റെ അല്ല പറവ

പറവയുടെ നേട്ടം ഒരിക്കലും ദുല്‍ഖറിന് പൂര്‍ണമായി അവകാശപ്പെടാന്‍ സാധിക്കുന്നതല്ല. കാരണം ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ദുല്‍ഖറെത്തുന്നത്. എങ്കിലും ദുല്‍ഖര്‍ ചിത്രമെന്ന് ഖ്യാതി ചിത്രത്തിന് തുടക്കത്തില്‍ ഉണ്ടായിരുന്നു എന്നത് മാറ്റി നിര്‍ത്താതിരിക്കാം.

സൗബിന്റെ ശുക്രന്‍

സഹസംവിധായകനായി എത്തി നടനായി മാറി പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് സൗബിന്‍ സാഹിര്‍. തന്റെ ആദ്യ സംവിധാനം സംരംഭത്തില്‍ മികച്ച ഒരു ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ സൗബിന് സാധിച്ചു.

രാമലീല തരംഗം

പറവ തിയറ്ററിലെത്തി കൃത്യം രണ്ടാമത്തെ ആഴ്ച രാമലീല റീലീസ് ചെയ്തു. രാമലീല കേരളക്കരയില്‍ ഒരു തരംഗമായി മാറിയപ്പോള്‍ അത് പറവയേയും ബാധിച്ചിരുന്നു. എന്നാല്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം മികച്ച പ്രേക്ഷക പ്രാതിനിധ്യത്തിലാണ് ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്.

English summary
Parava beats Velipadinte Pusthakam in Kerala box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam