»   » സൂപ്പര്‍ ഹോട്ടായി മോഹന്‍ലാലിന്റെ നായിക... സോഷ്യല്‍ മീഡിയയില്‍ ആഘോഷമാകുന്ന ചിത്രങ്ങള്‍!!!

സൂപ്പര്‍ ഹോട്ടായി മോഹന്‍ലാലിന്റെ നായിക... സോഷ്യല്‍ മീഡിയയില്‍ ആഘോഷമാകുന്ന ചിത്രങ്ങള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും താരങ്ങളാണ് സിനിമ താരങ്ങള്‍. പലപ്പോഴും ഇവര്‍ പങ്കുവയ്ക്കുന്ന ആഘോഷ ചിത്രങ്ങളെ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലേക്കിയ നായിക പാര്‍വ്വതി മില്‍ട്ടന്റെ ചിത്രങ്ങളാണ്.
 
2007ല്‍ തിയറ്ററുകളിലെത്തിയ സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമായിരുന്നു ഹലോ. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ മോഡല്‍ പാര്‍വ്വതി മില്‍ട്ടന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമായിരുന്നു ഹലോ. 2012ഓടെ അഭിനയത്തില്‍ നിന്നും പൂര്‍ണമായും വിട്ട് നിന്ന പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഹോട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍

പാര്‍വ്വതി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഹോട്ട് ചിത്രങ്ങളെ ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്. ശരീര ഭാഗങ്ങളെ പരമാവധി തുറന്ന് കാട്ടുന്ന ഒട്ടേറെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

അമേരിക്കന്‍ സുന്ദരി

പാര്‍വ്വതിയുടെ അച്ഛന്‍ ജര്‍മന്‍ സ്വദേശിയും അമ്മ പഞ്ചാബിയുമാണ്. 1989 ജനുവരി ഏഴിന് കാലിഫോര്‍ണിയയില്‍ ജനിച്ച താരം മോഡലിംഗിലൂടെയായിരുന്നു അഭിനയ രംഗത്തേക്ക് എത്തിയത്.

ഹലോയിലൂടെ മലയാളത്തിലേക്ക്

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഹലോയിലൂടെയായിരുന്നു പാര്‍വ്വതി മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ഇതേ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഫ്‌ളാഷില്‍ പാര്‍വ്വതി അതിഥി താരമായി എത്തി. പക്ഷെ പിന്നീട് മലയാള സിനിമയില്‍ പാര്‍വ്വതിയെ കണ്ടിട്ടില്ല.

സൗന്ദര്യ മത്സരങ്ങളില്‍ നിന്നും സിനിമയിലേക്ക്

അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ കിരീടം നേടിയ പാര്‍വ്വതി വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് എത്തിയത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ പാര്‍വ്വതി അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തോടെ അഭിനയത്തോട് വിട

മുംബൈയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ സംഷു ലലാനിയാണ് പാര്‍വ്വതിയെ വിവാഹം കഴിച്ചത്. 2013ലായിരുന്നു ഇവരുടെ വിവാഹം. 2012ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം യമഹോ യമയായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

മോഡലിംഗില്‍ സജീവം

വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞെങ്കിലും പാര്‍വ്വതി ഇപ്പോഴും മോഡലിംഗില്‍ സജീവമാണ്. പാര്‍വ്വതിയുടെ കരിയര്‍ ആരംഭിക്കുന്നത് മോഡലിംഗിലൂടെയായിരുന്നു.

കുതിരപ്പുറത്ത്

ടൂ പീസില്‍ കുതിരപ്പുറത്ത് ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.

സോഷ്യൽ മീഡിയ ആഘോഷിക്കുന്ന പാർവ്വതിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ...

സോഷ്യൽ മീഡിയ ആഘോഷിക്കുന്ന പാർവ്വതിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ...

സോഷ്യൽ മീഡിയ ആഘോഷിക്കുന്ന പാർവ്വതിയുടെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ...

English summary
Parvathi Metton hot instagram pics viral in social media. She was the heroine of Mohanlal in Hello. She leaves film industry after getting married.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam