ഗൗണിൽ വധുവിനെപ്പോലെ പാർവതി! കല്യാണം കഴിഞ്ഞോ എന്ന് ആരാധകർ? കൂടുതൽ ചിത്രങ്ങൾ കാണാം...
പാർവതിയുടെ വിവാഹം കഴിഞ്ഞോ എന്നു തരത്തിലുള്ള ഗേസിപ്പും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.
പാർവതിയുടെ ഷൂട്ടിങ് ലൊക്കേഷൻ ചിത്രം വൈറലാകുന്നു. വെളള ഗൗൺ ധരിച്ച് തലയിൽ ചുമന്ന ഷാൾ അണിഞ്ഞ് ഒരു നവ വധുവിനെപ്പൊലെയുള്ള പാർവതിയുടെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്ഥലം എവിടെ ആണെന്നും എന്താണ് സംഭവം എന്നു അറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്.

ജോർജിയയിൽ നിന്നാണ് പാർവതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരം ഇത് എന്തിനുള്ള പുറപ്പാടാണെന്നു മാത്രം ഇനി ആരാധകരർക്ക് അറിഞ്ഞാൽ മതി. അതിനിടെ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നു തരത്തിലുള്ള ഗേസിപ്പും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.

ഷൂട്ടിങ് ലൊക്കേഷൻ
സിനിമയുടെ ലോക്കേഷൻ ചിത്രങ്ങളാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു പിന്നാലെ വീഡിയോയും താരം ഷെയർ ചെയ്തിട്ടുണ്ട്. പാട്ട് സീനിന്റെ ചിത്രീകരണമാണ് അവിടെ നടന്നത്. അതിന്റെ വീഡിയോയാണ് പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം ഫോട്ടേ
വീഡിയോ
ലൊക്കേഷൻ ചിത്രങ്ങൾ
ലൊക്കേഷൻ ചിത്രങ്ങൾ

ഗൗണിൽ സുന്ദരി
വെള്ള ഗൗണിൽ പാർവതി വളരെ സുന്ദരിയായിട്ടുണ്ട്. ഇതുവരെ ഇത്തരത്തിലുള്ള ഒരു ഗെറ്റപ്പിൽ പാർവതി പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് പ്രേക്ഷകരുടെ ഇടയിൽ താരത്തിന്റെ വിവാഹം എന്നൊരു ചിന്ത കടന്നു വന്നത്.

വ്യത്യസ്തമായ ഗെറ്റപ്പ്
വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ഒരു താരമാണ് പാർവതി. പുറത്തു വരുന്ന ചിത്രങ്ങൾക്കൊല്ലാം വ്യത്യസ്തമായ രൂപ മാറ്റങ്ങൾ. ഇതാണ് പാർവതി ചിത്രങ്ങളുടെ ഒരു പ്രത്യേകത. ഒരു ചിത്രത്തിൽ നിന്ന് മറ്റൊരു ചിത്രത്തിലേയ്ക്ക് വരുമ്പോൾ അടിമുടി മാറ്റമാണ്.

പുതിയ ചിത്രങ്ങൾ
പൃഥ്വിരാജ് നായകനായി എത്തുന്ന റോഷ്നിയുടെ മൈ സ്റ്റോറിയും അഞ്ജലി മേനോന്റെ പേര് ഇടാത്ത ചിത്രവുമാണ് ഇനി പുറത്തു വരാനുള്ള സിനിമകൾ. ചിത്രീകരണം പുരോഗമിക്കുന്ന അഞ്ജലി മേനോൻ ചിത്രം വിഷുവിനെ തിയേറ്ററിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ രോഷ്നിയുടെ മൈസ്റ്റോറി ഉടനെ തന്നെ പ്രദർശനത്തിനെത്തു. ചിത്രത്തിന്റെ രണ്ടു പാട്ടുകൾ പുറത്തു വന്നിട്ടുണ്ട്.


Click it and Unblock the Notifications











