»   » അവസരം കുറഞ്ഞാല്‍ എന്ത് ചെയ്യും? അതീവ ഗ്ലാമറസായി പാര്‍വ്വതിയുടെ ഫോട്ടോ ഷൂട്ട്!!!

അവസരം കുറഞ്ഞാല്‍ എന്ത് ചെയ്യും? അതീവ ഗ്ലാമറസായി പാര്‍വ്വതിയുടെ ഫോട്ടോ ഷൂട്ട്!!!

Posted By: കാർത്തി
Subscribe to Filmibeat Malayalam

സിനിമയില്‍ അവസരം കുറയുന്ന നായികമാര്‍ മാഗസിനുകളുടെ കവര്‍ ചിത്രങ്ങള്‍ക്കായി അതീവ ഗ്ലാമറസായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് ഇപ്പോള്‍ സിനിമാ ലോകത്തെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഗ്ലാമറിന്റെ ഏതറ്റം വരേയും പോകാന്‍ തങ്ങള്‍ തയാറാണ് എന്നുള്ള വിളിച്ച് പറച്ചിലാണിവ.

മിസ് വേള്‍ഡ് ഫസ്റ്റ് റണ്ണറപ്പായി മലയാളി താരം പാര്‍വ്വതി ഓമനക്കുട്ടന്റെ ഫോട്ടോ ഷൂട്ടിന്റെ വീഡിയ യൂടൂബിലല്‍ ശ്രദ്ധനേടുകയാണ്. ഗ്ലാമറസായ രീതിയില്‍ വസ്ത്രം ധരിച്ചാണ് ഫോട്ടോയ്ക്ക് പാര്‍വ്വതി പോസ് ചെയ്യുന്നത്.

കൂടതല്‍ വാര്‍ത്തകള്‍ക്ക്

മമ്മൂട്ടി പറയാന്‍ മടിക്കുന്ന സൗന്ദര്യ രഹസ്യം ചാക്കോച്ചന്‍ വെളിപ്പെടുത്തി! എന്താണെന്നല്ലേ??? കൂടുതല്‍ വായിക്കാന്‍

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു!!! ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്??? കൂടുതല്‍ വായിക്കാന്‍

നഗ്‌നത സൗന്ദര്യമാണ്, താന്‍ നഗ്‌നതയെ ആഘോഷിക്കും! വീണ്ടും ടോപ്പ് ലെസായി മൈക്കിള്‍ ജാക്സന്റെ മകള്‍! കൂടുതല്‍ വായിക്കാന്‍

സമ്മര്‍ കവര്‍

ജെഎഫ്ഡബ്ല്യു (ജസ്റ്റ് ഫോര്‍ വിമന്‍) എന്ന മാഗസിന്റെ സമ്മര്‍ കവര്‍ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് യൂടൂബില്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. സമ്മര്‍ ട്രാവല്‍ ട്രെന്‍ഡ്‌സ് എന്ന വിഷയത്തിലാണ് ഫോട്ടോ ഷൂട്ട് ക്രമീകരിച്ചത്. ചെന്നൈ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയിലായിരുന്നു ചിത്രീകരണം.

ജെഎഫ്ഡബ്ല്യു (ജസ്റ്റ് ഫോര്‍ വിമന്‍) എന്ന മാഗസിന്റെ സമ്മര്‍ കവര്‍ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് യൂടൂബില്‍ പബ്ലിഷ് ചെയ്തിരിക്കുന്നത്. സമ്മര്‍ ട്രാവല്‍ ട്രെന്‍ഡ്‌സ് എന്ന വിഷയത്തിലാണ് ഫോട്ടോ ഷൂട്ട് ക്രമീകരിച്ചത്. ചെന്നൈ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയിലായിരുന്നു ചിത്രീകരണം.

അതീവ ഗ്ലാമര്‍

പാര്‍വ്വതിയുടെ അതീവ ഗ്ലാമറസ് ഫോട്ടോകളാണ് മാഗസിന് വേണ്ടി എടുത്തിരിക്കുന്നത്. തുടകള്‍ അനാവൃതമാക്കിയും മാറിടം ദൃശ്യമാകുന്ന തരത്തിലുള്ളതുമായ ചിത്രങ്ങളാണ് അവ. മാഗസിന്റെ മെയ് ലക്കത്തിന് വേണ്ടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട്.

മോഡലിംഗ് രംഗത്ത് സജീവം

മോഡലിംഗ് രംഗത്ത് വളരെ സജീവമായി നില്‍ക്കുന്ന താരമാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. ഫാഷന്‍ റാംപുകളിലും പരസ്യങ്ങളും സജീവമാണ്. ഒമേഗ വാച്ചിന്റെ പരസ്യമാണ് പാര്‍വ്വതിയുടെ ശ്രദ്ധേയ പരസ്യങ്ങളില്‍ ഒന്ന്.

അവസരങ്ങള്‍ കുറഞ്ഞു

യുണൈറ്റഡ് സിക്‌സ് എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ പാര്‍വ്വതിക്ക് സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളൊന്നും ലഭിച്ചില്ല. തൊട്ടടുത്ത വര്‍ഷം ബില്ല രണ്ടില്‍ അജിതിന്റെ നായികയായി എത്തിയെങ്കിലും ചിത്രം പരാജയപ്പെട്ടതോടെ പാര്‍വ്വതിയുടെ കഥാപാത്രവും മുങ്ങിപ്പോയി.

മലയാളത്തിലും അരങ്ങേറി

മലയാളി പാര്‍വ്വതി ഓമനക്കുട്ടന്‍ കെക്യു എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. നടനായി ബൈജു എഴുപുന്ന ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ബൈജു തന്നെയായിരുന്നു ചിത്രത്തിലെ നായിക.

സിനിമയില്‍ ഭാഗ്യം തെളിഞ്ഞില്ല

മോഡലിംഗ് രംഗത്ത് ശോഭിക്കാന്‍ പാര്‍വ്വതിക്ക് കഴിഞ്ഞെങ്കിലും സിനിമ ഭാഗ്യം നല്‍കിയില്ല. പാര്‍വ്വതി അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയങ്ങളായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2016ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം നമ്പ്യാരാണ് ഒടുവിലഭിനയിച്ച ചിത്രം.

മിസ് ഇന്ത്യ

2008ല്‍ നടത്തിയ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ പാര്‍വ്വതി ഒന്നാമതെത്തിയിരുന്നു. അത് കൂടാതെ മിസ് ഫോട്ടോ ജെനിക്, മിസ് പേഴ്‌സണാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ എന്നീ പട്ടങ്ങളും ഇതേ മത്സരത്തില്‍ പാര്‍വ്വതിക്ക് ലഭിക്കുകയുണ്ടായി.

മിസ് വേള്‍ഡ്

2008ലെ മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പാര്‍വ്വതി. ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ആഫ്രിക്കിയിലെ ജൊഹന്നാസ് ബര്‍ഗില്‍ വച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്.

മിസ് സൗത്ത് ഇന്ത്യ

2008 അക്ഷരാര്‍ത്ഥത്തില്‍ പാര്‍വ്വതിയുടെ വര്‍ഷമായിരുന്നു. മൂന്ന് സൗന്ദര്യ പുരസ്‌കാരങ്ങളാണ് ഈ വര്‍ഷം പാര്‍വ്വതിയെ തേടിയെത്തിയത്. ഹൈദ്രബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ മിസ് സൗത്ത് ഇന്ത്യ മത്സരത്തിലും പാര്‍വ്വതി കിരീടം ചൂടി. ഈ നേട്ടമാണ് മിസ് ഇന്ത്യ മത്സരത്തിലെ അവസാന പത്തിലേക്ക് പാര്‍വ്വതിയെ എത്തിച്ചത്.

മലയാളിയായ പാര്‍വ്വതി

വളര്‍ന്നതും പഠിച്ചതും മുംബൈയിലാണെങ്കിലും പാര്‍വ്വതി ജന്മം കൊണ്ട് മലയാളിയാണ്. ചങ്ങനാശ്ശേരിയിലാണ് പാര്‍വ്വതി ജനിച്ചത്. സിനിമയിലേക്ക് ഭാഗ്യം പരീക്ഷിച്ചെങ്കിലും ശ്രദ്ധിക്കപ്പെടാത്തതിനാല്‍ ഗ്ലാമറസ് ചിത്രങ്ങളിലൂടെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനുള്ള തന്റെ താല്പര്യം പ്രകടിപ്പിക്കുകയാണ് പാര്‍വ്വതി ഇതിലൂടെ.

വീഡിയോ

വീഡിയോ

English summary
Parvathy Omanakkuttan pose exposed glamours photos for JFW magazine. Its about the summer travel trends. Shoot was at Phoenix market city Chennai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam