മൂന്ന് പ്രണയപരാജയങ്ങൾക്കുശേഷം സിമ്പു തന്റെ വധുവിനെ കണ്ടെത്തി, അഞ്ജാത സുന്ദരിക്കൊപ്പം അവധി ആഘോഷിച്ച് താരം!
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തമിഴിലെ യുവതാരങ്ങൾക്കിടയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർമാരിൽ ഒരാൾ അന്നും ഇന്നും സിലംബരസൻ എന്ന സിമ്പുവാണ്. എന്തൊക്കെ വിമർശനങ്ങൾ വന്നാലും ഒരൊറ്റ മാസ് പെർഫോമൻസ് മാത്രം മതി ഇതെല്ലാം മാറ്റിമറിക്കാൻ. ഇത്രയേറെ വിവാദങ്ങളിൽ പെട്ടിട്ടും സിമ്പുവിന് അന്നും ഇന്നുമുള്ള ആരാധക പിന്തുണയിൽ ഒരു ശതമാനം പോലും കുറവ് വന്നിട്ടില്ല.
മാനാടിന് ശേഷം ഒരു സൂപ്പർ താരമായിട്ടല്ല നടൻ എന്ന രീതിയിലാണ് സിമ്പുവിന് സിനിമകളോടുള്ള സമീപനം. കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ സിമ്പു സിനിമയൽ അഭിനയിച്ച് തുടങ്ങിയതാണ്. നടൻ എന്നതിലുപരി ഒരു എഴുത്തും സംവിധാനവും വരെ വശമുള്ള സകലകലാവല്ലഭൻ. എന്നാൽ പലതും കൃത്യമായി ഉപയോഗിക്കാതെ പോയതാണ് കരിയറിൽ സിമ്പുവിന് തിരച്ചടിയായത്.

ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടിയ ശേഷം 2002ൽ പുറത്തിറങ്ങിയ കാതൽ അഴിവതില്ലൈ എന്ന ചിത്രത്തിലൂടെ നായകനായി രണ്ടാം വരവ് നടത്തി സിമ്പു. അച്ഛൻ ടി.രാജേന്ദർ തന്നെയാണ് നായകനായി മകനെ സിനിമയിലേക്ക് കൊണ്ടുവരുന്നതിനും കാരണമായത്. കാതൽ അഴിവതില്ലൈ സിനിമയുടെ സംവിധാനം രാജേന്ദറായിരുന്നു.
ആരാധകരുടെ കാര്യത്തിൽ പഞ്ഞമില്ലാത്ത നടനാണെങ്കിലും വിവാദങ്ങൾ മൂലം തമിഴ് സിനിമയിൽ അവസരങ്ങൾ കുറഞ്ഞ നടൻ കൂടിയാണ് സിമ്പു. നായികമാരുമായുള്ള പ്രണയം മുതൽ ഷൂട്ടിങിന് കൃത്യമായി എത്താത്തത് വരെ സിമ്പുവിനെ വിവാദങ്ങളിൽ നിറച്ചു. നായകനായി അരങ്ങേറ്റം കുറിച്ചസമയത്ത് തമിഴിലെ മറ്റൊരു സൂപ്പർതാരത്തിന്റെ മകളുമായി പ്രണയത്തിലായിരുന്നു സിമ്പുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഐശ്വര്യ രജിനികാന്തുമായിട്ടായിരുന്നു അക്കാലത്ത് താരത്തിന് പ്രണയമുണ്ടായിരുന്നതെന്ന് സിനിമയിലുള്ളവർ തന്നെ പറയുകയുണ്ടായി. പിന്നെ ആ പ്രണയം വേർപിരിയലിൽ കലാശിച്ചു. ശേഷമാണ് വല്ലവൻ എന്ന സിനിമ സംവിധാനം ചെയ്ത് നായകനായി സിമ്പു അഭിനയിച്ചത്. ചിത്രത്തിൽ നായിക നയൻതാരയായിരുന്നു. ഇരുവരും ഷൂട്ടിനിടെ പ്രണയത്തിലായി.
പിന്നീട് ഇരുവരുടെയും ഇന്റിമേറ്റ് ഫോട്ടോകൾ പോലും സോഷ്യൽ മീഡിയയിൽ ചോർന്ന് തരംഗം സൃഷ്ടിച്ചു. ഒരു ഘട്ടത്തിൽ ഈ പ്രണയവും പാതിവഴിയിൽ സിമ്പുവിന് അവസാനിപ്പിക്കേണ്ടി വന്നു. സിമ്പുവിന്റെ ജീവിതത്തിലെ മൂന്നാമത്തെ പ്രണയം സംഭവിച്ചത് വാല് സിനിമയുടെ ഷൂട്ടിങിനിടെ ഹൻസിക മോത്വാനിയുമായിട്ടായിരുന്നു. അതും ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിച്ചു.

പ്രണയ പരാജയവും തുടർന്നുള്ള പലവിധ വിവാദങ്ങളും കാരണം പിന്നീടുള്ള കുറച്ച് വർഷങ്ങൾ സിമ്പുവിന് സിനിമയോട് താൽപര്യമില്ലാതെയായി. ശേഷം ചെറിയ ഇടവേളയെടുത്ത് ശരീരഭാരം കുറച്ച് വെങ്കട് പ്രഭുവിന്റെ മാനാട് എന്ന ചിത്രത്തിലൂടെ സിമ്പു സിനിമയിലേക്ക് വൻ തിരിച്ച് വരവ് നടത്തി. ഇപ്പോൾ കൈ നിറയെ സിനിമകളുമായി തമിഴിലെ താരമൂല്യമുള്ള നടനാണ് സിമ്പു.
നാൽപ്പതുകാരനായ സിമ്പുവിന്റെ വിവാഹം വീട്ടുകാരുടെ മാത്രമല്ല ആരാധകരുടെയും വലിയ സ്വപ്നമാണ്. ഇപ്പോഴിതാ നടൻ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് തമിഴ് സിനിമാ മേഖലയിൽ നിന്നും വരുന്നത്. കൂടാതെ സിമ്പു ഒരു പെൺകുട്ടിക്കൊപ്പം ഒരു റെസ്റ്റോറന്റിൽ സമയം ചിലവഴിക്കുന്ന ഫോട്ടോയും വൈറലാകുന്നുണ്ട്. ഏറ്റവും പുതിയ ഫോട്ടോ വിദേശത്ത് നിന്നുള്ളതാണ്.
പെൺകുട്ടിയുടെ മുഖം വ്യക്തമല്ല. അതേസമയം ആന്ധ്രാപ്രദേശിലെ പ്രമുഖ വ്യവസായിയുടെ പുത്രിയുമായി സിമ്പുവിന്റെ വിവാഹം തീരുമാനിച്ചുവെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ വരുന്നുണ്ട്. ആ പെൺകുട്ടിയാണോ സിമ്പുവിനൊപ്പം വൈറൽ ഫോട്ടോയിലുള്ളതെന്ന സംശയവും ആരാധകർക്കുണ്ട്. അതേസമയം പത്ത് തലയാണ് നടന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. സിനിമ വിജയമായിരുന്നു.
ഇപ്പോൾ എസ്‍ടിആര്‍ 48 ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം. അതിനായുള്ള വർക്കൗട്ട് വീഡിയോ കഴിഞ്ഞ ദിവസം സിമ്പു പങ്കിട്ടിരുന്നു. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് എസ്‍ടിആര്‍ 48ന്റെ നിര്‍മാണം.


Click it and Unblock the Notifications











