നരേഷിന്റെ 1500 കോടിയുടെ സ്വത്തുക്കൾ; പവിത്രയ്ക്ക് വേണ്ടത് ആഡംബര ജീവിതം; ആരോപണവുമായി മുൻ ഭർത്താവ്

ഏറെ നാളത്തെ പ്രണയത്തിനാെടുവിലാണ് നരേഷും പവിത്രയും വിവാഹം കഴിച്ചത്. നരേഷിന്റെ മുൻ ഭാര്യയും ഈ ബന്ധത്തിനെതിരെ രം​ഗത്ത് വന്നിരുന്നു.

സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്ടിച്ച താര പ്രണയങ്ങൾ ഏറെയുണ്ട്. ശ്രീദേവി- ബോണി കപൂർ, ഷാഹിദ് കപൂർ-കരീന, കാവ്യ മാധവൻ-ദിലീപ് തുടങ്ങി നിരവധി താരങ്ങൾ ഇത്തരത്തിൽ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. അടുത്തിടെ സിനിമാ ലോകത്ത് വലിയ വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു നടി പവിത്ര ലോകേഷും നരേഷും തമ്മിൽ നടന്ന വിവാഹം. ഏറെ നാളായി ഇരുവരെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

അതിനാൽ തന്നെ കഴിഞ്ഞ ദിവസം പുറത്തു വന്ന ഇരുവരുടെയും വിവാഹ ചിത്രം വൈറലായിരുന്നു, നരേഷിന്റെ നാലാം വിവാഹമായിരുന്നു ഇത്. ആദ്യ മൂന്ന് ഭാര്യമാരുമായും നരേഷ് വേർപിരിഞ്ഞു. പവിത്രയും നേരത്തെ വിവാഹം മോചനം നേടിയതാണ്. കന്നഡ സിനിമയിലെ പ്രമുഖനാണ് ഇദ്ദേഹം. റിപ്പോർട്ടുകൾ പ്രകാരം ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു പവിത്രയും ആദ്യ ഭർത്താവ്.

ഈ ബന്ധം പിരി‍ഞ്ഞ ശേഷമാണ് കന്നഡ നടൻ സുചേന്ദ്ര പ്രസാദിനൊപ്പം ജീവിക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് മക്കളും പവിത്രയ്ക്കുണ്ടത്രെ. ഇരുവരുടെയും വിവാഹം നിയമപരമായി നടന്നോയെന്നതിൽ വ്യക്തതയില്ല. എന്നാൽ പവിത്രയും താനും വിവാഹം ചെയ്തിരുന്നെന്നാണ് മുമ്പൊരിക്കൽ സുചേന്ദ്ര പ്രസാദ് പറഞ്ഞത്. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് ശേഷം നരേഷുമായി പ്രണയത്തിലാവുകയായിരുന്നു പവിത്ര.

Pavithra Lokesh, Naresh

പ്രണയ കാലത്ത് വലിയ വിവാ​ദങ്ങൾ ഇരുവരുടെയും പേരിലുണ്ടായിട്ടുണ്ട്. മൈസൂരിലെ ഒരു ഹോട്ടലിൽ നിന്നും നരേഷിനെയും പവിത്രയെയും നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി പിടികൂടിയെന്ന വാർത്ത മുമ്പൊരിക്കൽ തീ പോലെ പടർന്നിരുന്നു. ഇപ്പോഴിതാ പവിത്രയ്ക്കെതിരെ മുൻ ഭർത്താവെന്ന് അവകാശപ്പെടുന്ന സുചേന്ദ്ര പ്രസാദ് ഉന്നയിച്ച ആരോപണങ്ങളാണ് ശ്രദ്ധ നേടുന്നത്. നരേഷിന്റെ പണം കണ്ടാണ് പവിത്ര ഇത്തരമൊരു ബന്ധത്തിന് തയ്യാറായതെന്നാണ് സുചേന്ദ്ര പ്രസാദ് പറയുന്നത്.

Pavithra Lokesh

പവിത്ര ആഡംബര ജീവിതം ഇഷ്ടപ്പെടുന്നയാളും അവസര വാദിയുമാണെന്ന് സുചേന്ദ്ര പ്രസാദ് പറയുന്നു. 1500 കോടിയുടെ സ്വത്ത് നരേഷിനുണ്ട്. അന്തരിച്ച നടി വിജയ നിർമലയുടെ ഏക മകനാണ് നരേഷ്. ഈ സ്വത്തുക്കളുടെയെല്ലാം അവകാശം ഇനി നരേഷിനാണ്. ഈ ആസ്തി കണ്ടാണ് പവിത്ര നരേഷിനൊപ്പം ജീവിക്കുന്നതെന്നാണ് നടിക്കെതിരെ ഉയരാറുള്ള ആരോപണം. നരേഷിന്റെ അച്ഛനുമായി അമ്മ വിജയ നിർമല വേർപിരിഞ്ഞതാണ്.

അടുത്തിടെ അന്തരിച്ച നടൻ കൃഷ്ണയെയാണ് വിജയ നിർമല രണ്ടാമത് വിവാഹം കഴിച്ചത്. അമ്മയ്ക്കും രണ്ടാനച്ഛൻ കൃഷ്ണയ്ക്കുമൊപ്പമാണ് നരേഷ് വളർന്നത്. നടൻ മഹേഷ് ബാബു നരേഷിന്റെ അർധ സഹോദരനാണ്. ബാല താരമായി അഭിനയ രം​ഗത്തേക്കെത്തിയ നരേഷ് നായകനായും ആദ്യ കാലത്ത് അഭിനയിച്ചിട്ടുണ്ട്.

സീനിയർ ഡാൻസ് മാസ്റ്റർ ശ്രീനുവിന്റെ മകളായിരുന്നു നരേഷിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ നവീൻ വിജയ കൃഷ്ണ എന്ന മകനുമുണ്ട്. ഈ ബന്ധം വേർപിരിഞ്ഞ ശേഷം രേഖ സുപ്രിയയെ നരേഷ് വിവാഹം കഴിച്ചു. തേജ എന്ന മകൻ ഈ ബന്ധത്തിൽ പിറന്നു. രണ്ടാം ഭാര്യയെയും ഡിവോഴ്സ് ചെയ്ത നരേഷ് രമ്യ ര​ഘുപതിയെ വിവാഹം കഴിച്ചു.

നരേഷിനേക്കാൾ ഇരുപത് വയസ് കുറവായിരുന്നു രമ്യ ​രഘുപതിക്ക്. ഈ ബന്ധത്തിലും ഒരു മകൻ പിറന്നു. വിവാഹ മോചനത്തിന് ആദ്യം മൂന്നാം ഭാര്യ ഒരുക്കമായിരുന്നില്ല. തന്റെ മകന്റെ ഭാവി നോക്കേണ്ടതുണ്ടെന്നായിരുന്നു രമ്യ പറഞ്ഞത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X