പ്രണയ ബന്ധം മൂന്നാം ഭാര്യ കണ്ടെത്തി; വിവാദങ്ങൾക്കിടെ സൗന്ദര്യത്തിനായി വൻ തുക ചെലവഴിച്ച് നടി

സിനിമാ താരങ്ങളുടെ വ്യക്തി ജീവിതം എപ്പോളും വാർത്തകളിൽ നിറയാറുണ്ട്. താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം പലപ്പോഴും ചർച്ചയാവാറുണ്ട്. സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച വിവാ​ദങ്ങളും ഇത്തരത്തിൽ ഉയർന്ന് വരാറുണ്ട്. വർഷങ്ങൾക്കിപ്പുറവും തുടരുന്ന നിരവധി വിവാ​ദങ്ങൾ ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഇതിൽ നിന്ന് മാറി നിൽക്കാൻ താരങ്ങൾക്ക് പലപ്പോഴും പറ്റാറുമില്ല. ഇപ്പോഴിതാ കന്നഡ സിനിമയിൽ നിന്നാണ് ഇത്തരത്തിലൊരു വാർത്ത വരുന്നത്.

ഇത് വലിയ കോളിളക്കം കന്നഡ സിനിമയിൽ സൃഷ്ടിച്ചിരുന്നു

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഉയർന്ന് വന്ന വിവാദമായിരുന്നു നടി പവിത്ര ലോകേഷും നടൻ നരേഷ് ബാബുവും തമ്മിലുണ്ടായ പ്രണയം. നേരത്തെ വിവാഹം കഴിഞ്ഞ ഇരുവരും തമ്മിൽ പരിചയപ്പെടുകയും വിവാഹേതര ബന്ധം സ്ഥാപിക്കുകയും ചെയ്തെന്നായിരുന്നു എന്നാണ് ഉയർന്ന് വന്ന ആരോപണം.

നടൻ നരേഷ് ബാബുവിന്റെ ഭാര്യ രമ്യ പരസ്യമായി ഈ ആരോപണം ഉന്നയിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ ഇരുവരും നിഷേധിച്ചു. എന്നാൽ പിന്നീട് ഇരുവരും പ്രണയത്തിലായിരുന്നെന്ന് വ്യക്തമായി. റിപ്പോർട്ടുകൾ പ്രകാരം നരേഷിന്റെ മൂന്നാം ഭാര്യയായ രമ്യ രഘുപതി നരേഷിനെയും പവിത്രയെയും ഹോട്ടൽ റൂമിൽ നിന്നും പിടികൂടുകയായിരുന്നു. ഇത് വലിയ കോളിളക്കം കന്നഡ സിനിമയിൽ സൃഷ്ടിച്ചിരുന്നു.

സൗന്ദര്യ വർധക വസ്തുക്കൾക്കായി പവിത്ര വലിയ തുക ചെലവഴിക്കുന്നെന്നാണ് റിപ്പോർട്ട്

ഇപ്പോഴിതാ പവിത്ര ലോകേഷിനെ പറ്റി പുതിയൊരു വിവരമാണ് തെലുങ്ക്, കന്നഡ മാധ്യമങ്ങളിൽ വരുന്നത്. സൗന്ദര്യ വർധക വസ്തുക്കൾക്കായി പവിത്ര വലിയ തുക ചെലവഴിക്കുന്നെന്നാണ് റിപ്പോർട്ട്. ക്രീമുകൾക്കും മറ്റുമായി ലക്ഷങ്ങൾ ആണത്രെ പവിത്ര ചെലവഴിക്കുന്നത്. ഫിറ്റ്നസിനും ഡയറ്റിങ്ങിനും വലിയ പ്രാധാന്യം നടി നൽകുന്നുണ്ടത്രെ. പ്രണയ ബന്ധം നിലനിർത്താൻ വേണ്ടിയാണ് നടി ഇത്രയും പണം ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ലോകേഷുമായി പ്രണയത്തിലാണെന്ന് നടി തുറന്ന് പറഞ്ഞിട്ടില്ല.

സോഫ്റ്റ്വെയർ എഞ്ചിനീയറുമായി പവിത്ര ലോകേഷിന്റെ വിവാഹം കഴിഞ്ഞതായിരുന്നു

കന്നഡ സിനിമയിലെ സംവിധായകനായ സുചേന്ദ്ര പ്രസാദ് ആണ് പവിത്രയുടെ ഭർത്താവ്. നേരത്തെ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറുമായി പവിത്ര ലോകേഷിന്റെ വിവാഹം കഴിഞ്ഞതായിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് സുചേന്ദ്ര പ്രസാദുമായി നടി അടുത്തത്.
നേരത്തെ ​ഗോസിപ്പ് കനത്ത സമയത്ത് പവിത്ര ലോകേഷ് ഇതിനെതിരെ രം​ഗത്ത് വന്നിരുന്നു. മാധ്യമങ്ങൾ തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും പവിത്ര ആവശ്യപ്പെട്ടു.

പവിത്രയുടെ സഹായം കൊണ്ടാണ് വിഷാദ രോ​ഗത്തിൽ നിന്ന് തനിക്ക് കര കയറാനായതെന്നും നരേഷ്

താൻ നരേഷിനെ വിവാഹം ചെയ്തിട്ടില്ലെന്നും നടി വ്യക്തമാക്കി. പവിത്ര തന്നെ മുന്നോട്ട് നയിക്കുന്ന വ്യക്തിയാണെന്നായിരുന്നു നരേഷ് പറഞ്ഞത്. പവിത്രയുടെ സഹായം കൊണ്ടാണ് വിഷാദ രോ​ഗത്തിൽ നിന്ന് തനിക്ക് കര കയറാനായതെന്നും നരേഷ് പറഞ്ഞിരുന്നു.
അന്തരിച്ച പ്രമുഖ കന്ന‍ഡ നടൻ മൈസൂരു ലോകേഷിന്റെ മകളാണ് പവിത്ര ലോകേഷ്. തെലുങ്ക്, കന്നഡ സിനിമകൾക്ക് പുറമെ സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്.

വിവാദങ്ങൾ കനത്തതോടെ നടി നേരത്തെ സൈബർ ക്രെെം വിഭാ​ഗത്തിനും പരാതി നൽകിയിരുന്നു. തന്നെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.

More from Filmibeat

Read more about: gossip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X