»   » തൃഷയെ ചുംബിയ്ക്കാന്‍ പവന്‍ കല്യാണിന് വയ്യ

തൃഷയെ ചുംബിയ്ക്കാന്‍ പവന്‍ കല്യാണിന് വയ്യ

Subscribe to Filmibeat Malayalam
Trisha
ചുംബിയ്ക്കാനുള്ള അവസരം കാത്തിരിയ്ക്കുന്നവരാണ് സാധാരണ നടന്മാര്‍. അത് പ്രശസ്തി കൂടിയ നടി ആണെങ്കില്‍ അത്രയും നല്ലത്. ചുംബന രംഗം അഭിനയിയ്ക്കുമ്പോള്‍ അത് അഭിനയത്തിനപ്പുറത്തേയ്ക്ക് കടന്ന് ആരോപണ വിധേയരായ നടന്മാരും ചുരുക്കമല്ല.

എന്നാല്‍ ഇതാ ഒരു നടന്‍ ചുംബിയ്ക്കാന്‍ വയ്യെന്ന് പറയുന്നു. തലുങ്ക് നടനായ പവന്‍ കല്യാണാണ് തൃഷയെ ചുംബിയ്ക്കാന്‍ വയ്യെന്ന് സംവിധായകനോട് പറ‍ഞ്ഞത്. നടനും രാഷ്ട്രീയ നേതാവുമായ ചിരംജീവിയുടെ അനുജനാണ് പവന്‍. ലവ് ആജ് കല്‍ എന്ന സെയ്‍ഫ് അലിഖാന്‍- ദീപിക പദുകോണ്‍ സിനിമയുടെ തെലുങ്ക് പതിപ്പാണ് ഖുഷിഗ. ഇതിലാണ് പവന്‍ കല്യാണും തൃഷയും അഭിനയിയ്ക്കുന്നത്. ജയന്ത് സി പരഞ്ജിയാണ് സംവിധായകന്‍.

ഹിന്ദി ചിത്രത്തിലെ സെയ്‍ഫ് അലി ഖാന്‍ ദീപിക ചുംബനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതുകൊണ്ട് അതുപോലെ ഒന്ന് തെലുങ്കിലും ആയിക്കോട്ടെയെന്ന് സംവിധായകന്‍ ജയന്ത് തീരുമാനിച്ചു. ഷൂട്ടിംഗ് വേളയില്‍ ചുബനം ചിത്രീകരിയ്ക്കാനായി ഇരുവരോടും സംവിധായകന്‍ അഭിനയിയ്ക്കാന്‍ ആവശ്യപ്പെട്ടു. അതായത് ഒന്ന് ചുബിയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ അതിന് വയ്യെന്ന് പറയാന്‍ പവന്‍ കല്യാണ്‍ മടിച്ചില്ല. ചുംബിയ്ക്കാന‍ തൃഷയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. സാധാരണ പതിവ് മറിച്ചാണ്. നടന്‍ ചുംബിയ്ക്കാന്‍ തയ്യാറായാലും നടി അതിന് ഒരുങ്ങിയെന്ന് വരില്ല.

ചുബിയ്ക്കാന്‍ വയ്യെന്ന് പറയുക മാത്രല്ല പവന്‍ ചെയ്തത്. സംവിധായകന്‍ ജയന്തിനോട് ചിലത് ആവശ്യപ്പെടുകയും ചെയ്തു. നടനെന്ന നിലയില്‍ തന്റെ സ്ഥിതിയും പ്രായവും ഒക്കെ കണക്കിലെടുത്ത് ഇത്തരം രംഗങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ആ ആവശ്യം. മാത്രമല്ല ഇത്തരം രംഗങ്ങളില്‍ അഭിനയിച്ച് തന്റെ സഹോദരന്‍ ചിരംജീവിയുടെ പേര് ചീത്തയാക്കാന്‍ പവന‍് ഉദ്ദേശിയ്ക്കുന്നില്ലത്രെ.

Read more about: ചുംബനം, തൃഷ, kiss, trisha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam