»   » ആക്ഷന്‍ രംഗങ്ങളില്‍ അതീവ തല്‍പ്പരനായ പ്രണവിനെ നിയന്ത്രിക്കാന്‍ പീറ്റര്‍ ഹെയ്നെത്തുമോ?

ആക്ഷന്‍ രംഗങ്ങളില്‍ അതീവ തല്‍പ്പരനായ പ്രണവിനെ നിയന്ത്രിക്കാന്‍ പീറ്റര്‍ ഹെയ്നെത്തുമോ?

Written By:
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന അരുണ്‍ ഗോപി ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലാണ്. ആദിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമയെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിനൊപ്പമാണ് അരുണ്‍ ഗോപിയുടെ അടുത്ത സിനിമയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അവസാന നിമിഷമാണ് അത് മകനിലേക്ക് മാറിയത്.

പാര്‍ക്കൗര്‍ രംഗങ്ങളായിരുന്നു ആദിയുടെ പ്രത്യേകത. അരുണ്‍ ഗോപി ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം. അതിനിടയിലാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കാനായി പീറ്റര്‍ ഹെയ്ന്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചത്.

മോഹന്‍ലാലിന് പിന്നാലെ പ്രണവിനൊപ്പം

മോഹന്‍ലാല്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിച്ചത് പീറ്റര്‍ ഹെയ്‌നായിരുന്നു. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ആക്ഷന്‍ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ മുഖ്യ സവിശേഷത.

വില്ലന് പിന്നാലെ ആക്ഷന്‍ കോറിയോഗ്രാഫറും

പുലിമുരുകനിലെ വില്ലനായ ഡാഡി ഗിരിജ പ്രണവിനൊപ്പം ആദിയിലും വില്ലനായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പീറ്റര്‍ ഹെയ്‌നും താരപുത്രനൊപ്പം പ്രവര്‍ത്തിക്കാനെത്തുന്നത്.

സ്ഥിരീകരണത്തിനായി കാത്തിരിക്കാം

പീറ്റര്‍ ഹെയ്ന്‍ അരുണ്‍ ഗോപി ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ സ്ഥിരീകരണവും ഇതുവരെ ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നത്.

രണ്ട് പേരുടെയും രണ്ടാമത്തെ സിനിമ

അഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നത്തിന് ശേഷമാണ് അരുണ്‍ ഗോപി മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. നവാഗത സംവിധായകനെന്ന നിലയില്‍ ചില്ലറ തടസ്സങ്ങളായിരുന്നില്ല ഈ സംവിധായകന് നേരിടേണ്ടി വന്നത്. അരുണ്‍ ഗോപിയുടെ മാത്രമല്ല ആദിയിലൂടെ നായകനായി അരങ്ങേറിയ പ്രണവിന്റെയും രണ്ടാമത്തെ സിനിമയാണിത്.

പ്രതിസന്ധികള്‍ക്കിടയിലും മികച്ച സ്വീകാര്യത

വ്യക്തി ജീവിതത്തില്‍ ദിലീപിന് നേരിടെണ്ടി വന്ന വെല്ലുവിളിയുടെ ബാക്കിപത്രമായിരുന്നു രാമലീലയിലും പ്രതിഫലിച്ചത്. തിയേറ്റര്‍ ബഹിഷ്‌ക്കരണവും പ്രതിഷേധവും രൂക്ഷവിമര്‍ശനവും തുടരുന്നതിനിടയില്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായാിരുന്നു.

അരുണ്‍ ഗോപിയുടെ വിശ്വാസം

താരങ്ങളുടെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ സിനിമയെ ബാധിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ സിനിമയുടെ സ്വീകരിക്കുമെന്നായിരുന്നു അരുണ്‍ ഗോപിയുടെ വിശ്വാസം.

നിര്‍മ്മാതാവിന്റെ പിന്തുണ

മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രമായിരുന്നു രാമലീല. മികച്ച വിജയം നേടി ചിത്രം ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയം കൂടിയായിരുന്നു ഈ സിനിമ സമ്മാനിച്ചത്.

ജൂണില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അരുണ്‍ ഗോപി പ്രണവ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ജൂണില്‍ ആരംഭിച്ച് നവംബറില്‍ പൂര്‍ത്തിയാക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

പാര്‍ക്കൗറായിരുന്നു പ്രണവിനെ ആദിയാവാന്‍ പ്രേരിപ്പിച്ചത്, അരുണ്‍ ഗോപി ചിത്രത്തിലെ ആകര്‍ഷക ഘടകം ഏതാ?

പാര്‍ക്കൗറായിരുന്നു പ്രണവിനെ ആദിയാവാന്‍ പ്രേരിപ്പിച്ചത്, അരുണ്‍ ഗോപി ചിത്രത്തിലെ ആകര്‍ഷക ഘടകം ഏതാ?

English summary
Peter Hein in Pranav Mohanlal's next?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam