ചിമ്പുവും നയന്‍താരയും മറ്റൊരു പിറന്നാളാഘോഷത്തില്‍
ഉടക്കിപിരിഞ്ഞ കമിതാക്കള്‍ വീണ്ടും ഒരു സിനിമയില്‍ ഒന്നിക്കുന്നു എന്ന് കേട്ടപ്പോഴേ വാര്‍ത്തയായിരുന്നു. എന്നാല്‍ അഭിനയിക്കുന്നതുകൊണ്ട് ചിമ്പുവുമായുള്ള പിണക്കം ഒരിക്കലും മാറില്ലെന്ന് പറഞ്ഞുകൊണ്ട്് നയന്‍സ് കരാറില്‍ ഒപ്പുവച്ചു.
പിന്നെ ഈ പറഞ്ഞതെല്ലാം നയന്‍സങ്ങ് മറന്നു. ലൊക്കേഷനില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളെല്ലാം ഇരുവരും പഴയതെല്ലാം പൊടിതട്ടിയോര്‍മിക്കുകയാണെന്ന നിലയിലായിരുന്നു. അടുത്തിടെ നടി തൃഷയുടെ പിറന്നാളാഘോഷത്തിന് ഒരുമിച്ചെത്തി ഇരുവരും കോളിവുഡ് ഗോസിപ്പ് കോളത്തില്‍ ഇടം പിടിച്ചിരുന്നു.
ഇപ്പോഴിതാ വീണ്ടുമൊരു പിറന്നാള്‍ ഇരുവരും ഒരുമിച്ച് ആഘോഷിക്കുന്നു. ചിമ്പു- നയന്‍താര കൂട്ടുകെട്ടിനെ വീണ്ടും 'ഇത് നമ്മ ആള്' എന്ന ചിത്രത്തിലൂടെ ഒന്നിപ്പിക്കുന്ന പാണ്ഡിരാജിന്റെ പിറന്നാളാണ് ഇരുവരും ആഘോഷമാക്കിയത്. ആ ചിത്രങ്ങള്‍ കാണൂ.

ദേ പിന്നെയും ചിമ്പൂം നയന്‍താരയും
ബേര്‍ത്ത് ഡേയ്ക്കുള്ള കേക്കൊക്കെ ഒരുക്കിയതും അത് ഡെക്രേറ്റ് ചെയ്തതുമെല്ലാം നയന്‍താരയും ചിമ്പുവും ചേര്‍ന്നാണ്.

ദേ പിന്നെയും ചിമ്പൂം നയന്‍താരയും
ചിമ്പുവും നയന്‍സും മാത്രമല്ല. ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകരെല്ലാം പിറന്നാളാഘോഷത്തിലുണ്ടായിരുന്നു

ദേ പിന്നെയും ചിമ്പൂം നയന്‍താരയും
കേക്കൊക്കെ റെഡി. ഇനി മുറിക്കാം എന്ന് തോന്നുന്നു

ദേ പിന്നെയും ചിമ്പൂം നയന്‍താരയും
പാണ്ഡിരാജ് ചിമ്പുവിന് കേക്ക് നല്‍കുമ്പോള്‍. അരികില്‍ ചിരിച്ചുകൊണ്ട് നയന്‍സും


Click it and Unblock the Notifications











