'നാൽപ്പതിൽ എത്തിയ സ്ത്രീകള്‍ കൗമാരക്കാരേക്കാളും സുന്ദരികളായിരിക്കും'; റിമി ടോമി വീണ്ടും വിവാഹിതയാകുന്നു?
റിമി ടോമി എന്ത് വേറുപിക്കലാണെന്ന് പറയുന്ന ഒരു വിഭാഗം ഇന്നും കേരളത്തിലുണ്ട്. പക്ഷെ സ്റ്റേജിൽ ഒരു ഓളം വേണമെങ്കിൽ റിമി ടോമി തന്നെ വേണം. സ്റ്റേജിൽ ഡാൻസ് കളിച്ച് പാടുമ്പോൾ റിമിയ്ക്ക് തെറ്റുകൾ വരാറുണ്ട്. എന്നാൽ അതെല്ലാം പ്രേക്ഷകർ ക്ഷമിക്കും. കാരണം ആ പിഴവുകൾക്കപ്പുറം കാണികളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും റിമിക്ക് പ്രത്യേക കഴിവാണ്. അത്രയേറെ പ്രേക്ഷകരുടെ മനസിലേക്ക് ഇറങ്ങിച്ചെന്ന ഗായികയാണ് റിമി.
സ്റ്റേജ് ഷോകളും ഇതര ഭാഷക്കാരെ വെച്ചുള്ള പരിപാടികളും അഭിമുഖങ്ങളും റിമി ടോമിയെ പോലെ മനോഹരമായി ഹാൻഡിൽ ചെയ്യാൻ സാധിക്കുന്ന മറ്റൊരു അവതാരകയുണ്ടോയെന്ന് സംശയമാണ്. ആൾക്കൂട്ടത്തിൽ നിന്നാലും എല്ലാവരും ശ്രദ്ധിക്കുന്ന ചിലരുണ്ട്. വല്ലാത്തൊരു ഗ്രേസ് ഉണ്ടായിരിക്കും അവർക്ക്.

അവരുടെ ചുറ്റുമുള്ളവരിലേക്കൊക്കെ ആ സന്തോഷം ഒരു ലഹരി പോലെ പടരും... അത്തരത്തിലുള്ളവരിൽ ഒരാളാണ് റിമി ടോമി. റിമിയുടെ സിനിമയിലേ ശ്രമങ്ങൾ അത്ര നല്ല അഭിപ്രായം നേടിയില്ലെങ്കിലും സ്റ്റേജിൽ റിമി ഇപ്പോഴും കിരീടം വെക്കാത്ത റാണി തന്നെയാണ്. ഗായകമാരെ കുറിച്ച് പയുമ്പോഴെല്ലാം മലയാളികൾ റിമിയെ കുറിച്ച് പരാമർശിക്കാതിരിക്കാറില്ല.
സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് റിമിയെ മലയാളികൾ കാണുന്നത്. വിവാഹമോചനത്തിന് ശേഷം വലിയൊരു മാറ്റമാണ് റിമി ടോമിക്കുണ്ടായത്. ശരീര ഭാരം കുറച്ച് പഴയതിനേക്കാൾ സുന്ദരിയായി റിമി. പഴയതും പുതിയതുമായ റിമിയുടെ ചിത്രങ്ങൾ കണ്ടാൽ ആരും അത്ഭുതപ്പെട്ട് പോകും.
നായികമാരുടെ മേക്കോവറുകൾ ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും ഗായികയായതുകൊണ്ടാണോയെന്ന് അറിയില്ല റിമിക്കുണ്ടായ മേക്കോവർ അധികമാരും ചർച്ച ചെയ്ത് കണ്ടിട്ടില്ല. 2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം നടന്നത്. പിന്നീട് വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച ഇരുവരും 2020ൽ വിവാഹമോചനം നേടി. ഇരുവരും ഇതിന് മുമ്പ് തന്നെ പിരിഞ്ഞ് താമസിക്കുകയായിരുന്നതായി വാർത്തകൾ വന്നിരുന്നു.
ഇരുവരുടെയും പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്. ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് നേരത്തെ പ്രതികരിച്ചിരുന്നു. കൂടാതെ റിമി മൂലം തനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നും നേരത്തെ റോയ്‌സ് പ്രതികരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ആ വിവാഹബന്ധത്തിൽ നിന്നും പുറത്ത് വന്നശേഷമാണ് റിമി ശരിക്കും ലൈഫ് എക്സ്പ്ലോർ ചെയ്തത്. സോഷ്യൽമീഡിയയിൽ സജീവമായ റിമി തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ റിമി പങ്കുവെച്ചൊരു വീഡിയോയും ഒപ്പം താരം വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന ചർച്ചകളും സോഷ്യൽമീഡിയയിൽ നടക്കുകയാണ്.
വെള്ള ഗൗണിൽ അതിസുന്ദരിയായി ഒരു ഹിന്ദി പാട്ടിന് ചുവടുവെക്കുന്ന റിമിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. റിമിയുടെ വിവാഹം ആണെന്ന തരത്തിലുള്ള ചർച്ചകൾ പോലും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അതേസമയം നാൽതുകാരിയായ റിമിയുടെ ഫിറ്റ്നസിനെയും സൗന്ദര്യത്തെയും പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. നാൽപ്പതില്‍ എത്തിയ സ്ത്രീകള്‍ സ്വന്തം കൗമാരത്തിലേക്ക് തിരിച്ച് നടക്കാന്‍ തുടങ്ങും.
നാൽപ്പതില്‍ എത്തിയ സ്ത്രീകള്‍ കൗമാരക്കാരേക്കാളും സുന്ദരികളായിരിക്കും. ഒരു പതിനേഴുകാരിയേക്കാളും പ്രണയാതുരമായ മനസും കവിത തുളുമ്പുന്ന മിഴികളുമായിരിക്കും ഒരു നാൽപതുകാരിയുടേത്. അവരുടെയത്രത്തോളം മനോഹരമായി ചിരിക്കാന്‍ മറ്റാര്‍ക്ക് കഴിയും എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. പുതിയ വീഡിയോയിലെ റിമിയെ കണ്ടാൽ സൗന്ദര്യത്തെ പുകഴ്ത്തി കമന്റിടാതെ പോകാൻ സാധിക്കില്ലെന്ന് കുറിച്ചവരുമുണ്ട്.
'പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവും ഇല്ല. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വാർത്ത പ്രചരിക്കുന്നതെന്ന് അറിയില്ല. നമ്മളോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇത്തരം ഒരു വാർത്ത പ്രചരിക്കുന്നത്. എന്തെങ്കിലും ഭാവിയിൽ ഉണ്ടായാൽ ഞാൻ ഉറപ്പായും നിങ്ങളോട് പറയും. അങ്ങനെ പറയാതിരിക്കില്ലെന്നാണ്', മുമ്പൊരിക്കൽ രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് റിമി ടോമി പറഞ്ഞത്.


Click it and Unblock the Notifications