'രാധേ ശ്യാം അടക്കം എല്ലാം എട്ട് നിലയിൽ പൊട്ടി, ഇനി പ്രതീക്ഷ മഹേഷ് ബാബു ചിത്രം'; ഇമേജ് തിരിച്ച് പിടിക്കാൻ പൂജ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുകയാണ് പൂജ ഹെ​ഗ്ഡെ ഇപ്പോൾ. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാൾ കൂടിയാണ് പൂജ. 22 മില്യണിലധികം ആരാധകരാണ് പൂജയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്.

താരത്തിന്റെ വിശേഷങ്ങളെല്ലാം അറിയാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. രൺവീർ സിങ് നായകനായെത്തിയ സർക്കസായിരുന്നു പൂജയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. വൻ ഹൈപ്പോടെ തീയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച അത്ര വിജയം നേടാനായില്ല.

Pooja Hegde, Pooja Hegde news, Pooja Hegde films, Pooja Hegde family, പൂജ ഹെഗ്‌ഡെ, പൂജ ഹെഗ്‌ഡെ വാർത്തകൾ, പൂജാ ഹെഗ്‌ഡെ ചിത്രങ്ങൾ, പൂജ ഹെഗ്‌ഡെ കുടുംബം

അഭിനയത്തിന് പുറമെ മോഡലിങ് രം​ഗത്തും പരസ്യ ചിത്രങ്ങളിലും സജീവമാണ് പൂജയിപ്പോൾ. താരം പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ കവരാറുണ്ട്. അടുത്തിടെ സഹോദരന്റെ വിവാഹത്തിന് ബ്രൈഡൽ ലുക്കിൽ സൗത്ത് ഇന്ത്യൻ ബ്യൂട്ടിയായി പ്രത്യക്ഷപ്പെട്ട പൂജയുടെ ഫോട്ടോകൾ വൈറലായിരുന്നു.

പൂജയുടെ സഹോദരൻ റിഷഭ് ഹെ​ഗ്ഡെയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. സഹോദരന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ശിവാനി ഷെട്ടിയെയാണ് റിഷഭ് വിവാഹം ചെയ്ത്.

'എന്റെ സഹോദരൻ വിവാഹിതനായി. എന്റെ കണ്ണുകളിൽ നിന്ന് ആനന്ദാശ്രു ഉതിർന്നു. ഞാൻ ഒരു കൊച്ചുകുട്ടിയെപ്പോലെ ചിരിച്ചുവെന്നും' പൂജ ഇൻസ്റ്റ​ഗ്രാമിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചിരുന്നു.

'അണ്ണാ... നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിങ്ങൾ അളവറ്റ് സ്നേഹിക്കുമെന്നും നിങ്ങളുടെ ഹൃദയം പൂർണമായും നൽകുമെന്നും നിങ്ങൾ പരസ്പരം സമാധാനം കണ്ടെത്തുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. സുന്ദരിയായ മണവാട്ടി ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം' എന്നും പൂജ കുറിച്ചിരുന്നു.

അതേസമയം പോയ വർഷം ഒരുപാട് ബി​ഗ് ബജറ്റ് സിനിമകളുടെ ഭാ​ഗമായിയെങ്കിലും പൂജയ്ക്ക് ഒരു ഹിറ്റ് സിനിമ ലഭിച്ചില്ല. പ്രഭാസിനൊപ്പം ചെയ്ത രാധേ ശ്യാമൊക്കെ വലിയ പരാജയമായിരുന്നു. രാധാ കൃഷ്ണ കുമാർ സംവിധാനം ചെയ്ത രാധേ ശ്യാം വിദേശ രാജ്യങ്ങളിൽ അടക്കം പോയി ഷൂട്ട് ചെയ്ത സിനിമയായിരുന്നു.

പക്ഷെ വേണ്ടത്ര വിജയം നേടാൻ സിനിമയ്ക്കായില്ല. വിവാധ ഭാഷകളിൽ മൊഴി മാറ്റിയും സിനിമ എത്തിയിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിനും ഒരു നല്ല ഹിറ്റ് ഇതുവരെ ലഭിച്ചിട്ടില്ല.

Pooja Hegde, Pooja Hegde news, Pooja Hegde films, Pooja Hegde family, പൂജ ഹെഗ്‌ഡെ, പൂജ ഹെഗ്‌ഡെ വാർത്തകൾ, പൂജാ ഹെഗ്‌ഡെ ചിത്രങ്ങൾ, പൂജ ഹെഗ്‌ഡെ കുടുംബം

രാധേ ശ്യാമിലൂടെ കരിയറിന് വന്ന ക്ഷീണം വിജയ് ചിത്രം ബീസ്റ്റിലൂടെ മാറ്റിയെടുക്കാമെന്നാണ് പൂജ കരുതിയത്. പക്ഷെ കാര്യമായി ഒന്നും പൂജയ്ക്ക് ബീസ്റ്റിൽ ചെയ്യാനുണ്ടായിരുന്നില്ല. നായകന്റെ നിഴലായ നായികയായിരുന്നു പൂജ ബീസ്റ്റിൽ.

ഈ ചിത്രത്തിന് കേരളത്തിലും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. പിന്നാലെ റിലീസായ ചിരഞ്ജീവി സിനിമ ആചാര്യയും വലിയ പരാജയമായിരുന്നു. 2022 അവസാനത്തോടെ ഹിന്ദിയിൽ റിലീസ് ചെയ്ത സർക്കസും പരാജയമായിരുന്നു.

ഇനി പൂജയുടെ പ്രതീക്ഷ മഹേഷ് ബാബുവിന്റെ അണിയറയിൽ ഒരുങ്ങുന്ന എസ്എസ്എംബി 28 എന്ന പേരിടാത്ത സിനിമയാണ്.

ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയ്യുന്നത്. മഹേഷ് ബാബുവിന്റെ കാമുകിയായിട്ടാണ് ചിത്രത്തിൽ പൂജ ഹെ​ഗ്ഡെ എത്തുക. ഈ സിനിമയിലല്ലാതെ മറ്റൊന്നിലും താരം കരാർ ഒപ്പിട്ടിട്ടില്ല. തുടരെയുള്ള പരാജയങ്ങൾ കാരണം നല്ല പ്രോജക്ടുകളൊന്നും പൂജയെ തേടി എത്തുന്നില്ലെന്നാണ് റിപ്പോർട്ട്.

കോലമാവ് കോകിലയ്ക്കും ഡോക്ടറിനും ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ബീസ്റ്റ്. വീരരാഘവന്‍ എന്ന സീനിയര്‍ റോ ഏജന്‍റ് ആയിട്ടാണ് വിജയ്‍ അവതരിപ്പിച്ച നായകന്‍ കഥാപാത്രം എത്തിയത്.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രം കൂടിയായിരുന്നു ഇത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

More from Filmibeat

Read more about: pooja hegde
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X