For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പങ്കാളിയുടെ പരസ്ത്രീ ബന്ധം പുറത്തായി; ഗായിക ഷാക്കിറയും ഫുട്‌ബോള്‍ താരം പിക്വെയും വേര്‍പിരിയുന്നു

  |

  2010-ലെ ഫിഫ ലോകകപ്പ് വേദിയെ ഇളക്കിമറിച്ച കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീറയെ ഫുട്‌ബോള്‍ ആരാധരാകും മറന്നിട്ടുണ്ടാകില്ല. വക്ക വക്ക എന്ന ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച ഷാക്കിറ, തന്റെ നൃത്തച്ചുവടുകള്‍ കൊണ്ടും ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ചു. അക്കൊല്ലം മാത്രമല്ല, തുടര്‍ന്ന് നടന്ന മത്സരങ്ങളിലും ഈ ഗാനം അലയൊലികള്‍ തീര്‍ത്തിരുന്നു.

  2010-ലെ ലോകകപ്പ് ഫുട്‌ബോള്‍ ഷാക്കിറയ്ക്ക് കരിയറില്‍ മാത്രമല്ല, ജീവിതത്തിലും വളരെ പ്രധാനപ്പെട്ടതായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് വേദിയില്‍ വെച്ച് അടുത്ത് പരിചയപ്പെട്ട സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാര്‍ദ്‌ പിക്വെയുമായി ഷാക്കിറ പ്രണയത്തിലാവുകയായിരുന്നു. അധികം വൈകാതെ ഇരുവരും ദമ്പതികളായി ജീവിക്കാന്‍ തീരുമാനിച്ചു.

  എന്നാല്‍ ഇപ്പോള്‍ 12 വര്‍ഷത്തെ നീണ്ട ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വേര്‍പിരിയല്‍ സംബന്ധിച്ച് നേരത്തെ തന്നെ സ്പാനിഷ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.

  'ഞങ്ങള്‍ വേര്‍പിരിയുന്നുവെന്ന് സ്ഥിരീകരിക്കുന്നതില്‍ ഖേദിക്കുന്നു. ഞങ്ങളുടെ കുട്ടികളുടെ നല്ലതിന് വേണ്ടിയാണിത്. അവര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ ഞങ്ങളെ മനസ്സിലാക്കുന്നതില്‍ നന്ദി.' സംയുക്ത പ്രസ്താവനയില്‍ ഇരുവരും മാധ്യമങ്ങളെ അറിയിച്ചു.

  Also Read:'ദിൽഷയുടെ പേര് ആദ്യം പറയും'; റോബിന്റെ മനസിലെ ടോപ്പ് ഫൈവിൽ ഇടം പിടിച്ചിട്ടുള്ള മത്സരാർഥികൾ ഇവരാണ്!

  Also Read: ദില്‍ഷ മിസ് യൂ, റോബിന്റേത് അല്ല ഈ സീസണ്‍; ബിഗ് ബോസില്‍ നിന്നും താരം പുറത്തേക്ക്

  12 വര്‍ഷമായി ഇരുവരും ഒന്നിച്ചായിരുന്നുവെങ്കിലും നിയമപരമായി ഇരുവരും വിവാഹിതരായിട്ടില്ല. പിക്വെയ്ക്കും ഷാക്കിറയ്ക്കും രണ്ട് ആണ്‍മക്കളാണ് ഉള്ളത്. മൂത്തമകന്‍ മിലാന് ഒന്‍പത് വയസ്സും ഇളയമകന്‍ സാഷയ്ക്ക് ഏഴുവയസ്സുമാണ് പ്രായം.

  പിക്വെയെ മറ്റൊരു സ്ത്രീക്കൊപ്പം താമസസ്ഥലത്തുനിന്നും ഷാക്കിറ കണ്ടതായി അടുത്തിടെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഷാക്കിറയ്‌ക്കൊപ്പം താമസിച്ചിരുന്ന പിക്വെ ബാഴ്‌സലോണയിലെ തന്റെ സ്വന്തം വസതിയിലേക്ക് അടുത്തിടെ താമസം മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഴ്ചകളായി ഇരുവരും അകന്ന് കഴിയുകയാണെന്നും അയല്‍വാസികളെ ഉദ്ധരിച്ച് ചില സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെയാണ് ഇരുവരും തങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്ത സ്ഥിരീകരിക്കുന്നത്.

  Also Read: തന്റെ നിലപാട് മയപ്പെടുത്താന്‍ റിയാസ് തയാറാകാതിരുന്നത് എന്തുകൊണ്ട്? റോബിന്‍റെ പെട്ടിയിലെ അവസാനത്തെ ആണിയായത് ഇത്

  Also Read: ബിഗ്‌ബോസ് വീട്ടിൽ ചരിത്രം വീണ്ടും ആവർത്തിക്കുമ്പോൾ ഇനി വരുന്ന മത്സരാർഥികളെങ്കിലും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

  2001-ലെ വെന്‍എവര്‍ എന്ന ആല്‍ബത്തിലൂടെയാണ് 45-കാരിയായ ഷാക്കിറ പോപ്പ് സംഗീതലോകത്തെ ശ്രദ്ധേയസാന്നിദ്ധ്യമായി മാറിയത്. ലോകകപ്പ് വേദിയെ ഇളക്കിമറിച്ച വക്കാ വക്കാ എന്ന ഗാനം ഷാക്കിറയെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചു. പിന്നീട് നടന്ന ലോകകപ്പുകള്‍ക്ക് വേണ്ടിയും ഷാക്കിറ ഗാനങ്ങള്‍ ഒരുക്കിയിരുന്നു. അന്താരാഷ്ട്ര പ്രശസ്തി നേടിയ ഷാക്കിറയുടെ ഗാനങ്ങള്‍ക്ക് വലിയ ആരാധകപിന്തുണ ഇപ്പോഴുമുണ്ട്.

  സ്പാനിഷ് ടീമിലെ നിര്‍ണ്ണായക സാന്നിദ്ധ്യമായ ജെറാര്‍ദ് പിക്വെ 2018-ലെ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സ്‌പെയ്‌നിനു വേണ്ടി 102 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2008 മുതല്‍ ബാഴ്‌സലോണയുടെ പ്രതിരോധ നിരയിലെ വിശ്വസ്തനായ താരമാണ് പിക്വെ. 35-കാരനായ താരം ഇതുവരെ ബാഴ്‌സയ്ക്കായി 391 മത്സരങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്.

  Read more about: shakira pop singer
  English summary
  Pop Singer Shakira and Spanish Footballer Gerard Pique announced their separation after 12 years of living together
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X