മറ്റൊരു വിവാഹമോചനം കൂടി! പ്രമുഖ ഗായികയും ഭര്‍ത്താവും വഴിപിരിയുന്നതായി റിപ്പോര്‍ട്ടുകള്‍!
താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലുടെ വരവോട് കൂടി കാര്യങ്ങളെല്ലാം പെട്ടെന്ന് അറിയാമെന്ന സ്ഥിതി വിശേഷമാണ്. ക്ഷണനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയൊരു വിവാഹമോചനവാര്‍ത്ത എത്തിയിരിക്കുകയാണ്.
താരവിവാഹങ്ങള്‍ക്ക് അല്‍പ്പായുസ്സാണെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെയുള്ളതാണ്. പ്രണയിച്ച് വിവാഹിതരായവരില്‍ പലരും ഇത്തരത്തില്‍ ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു വിവാഹമോചന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ പ്രമുഖ ഗായികയും ഭര്‍ത്താവും വഴിപിരിയുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പരസ്പര സമ്മതത്തോടെ വേര്‍പിരിയാനായി ഇരുവരും കോടതിയെ സമീപിച്ചതായും ഹര്‍ജി നല്‍കിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

11 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. 2008 ലായിരുന്നു ഗായികയുടെ വിവാഹം. തുടക്കത്തില്‍ ഗായികയായാണ് മുന്നേറിയതെങ്കിലും ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ പരീക്ഷണം നടത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനോട് ഭര്‍ത്താവിന് താല്‍പര്യമില്ലായിരുന്നുവെന്നും അതിന് ശേഷമാണ് അസ്വാരസ്യങ്ങള്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


Click it and Unblock the Notifications











