പ്രേമത്തിലെ നിവിന്‍ പോളിയാകാന്‍ ഞാന്‍ റെഡിയാണ്; പവര്‍ സ്റ്റാര്‍
പ്രേമം സിനിമ തമിഴിലെത്തുമ്പോള്‍, നിവിന്‍ പോളിയുടെ വേഷം ചെയ്യാന്‍ സൂര്യ വേണോ ധനുഷ് വേണോ എന്ന തര്‍ക്കത്തിലാണ് തമിഴകം. അപ്പോഴാണ് തമിഴകത്തിന്റെ കോമഡി സൂപ്പര്‍സ്റ്റാര്‍ പവര്‍ സ്റ്റാര്‍ ശ്രീനിവാസന് ഒരു ആഗ്രഹം, തനിയ്ക്കുമൊന്ന് നിവിന്‍ പോളിയായി അഭിനയിക്കണം. ട്വിറ്ററിലൂടെയാണ് ശ്രീനിവാസന്‍ തന്റെ ആഗ്രഹം പങ്ക് വച്ചത്.
ആരാധകര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യറാണ്, പ്രേമം സിനിമയുടെ തമിഴ് റീമേക്കില്‍ തനിയ്ക്കും നായകന്‍ ആകണം എന്നായിരുന്നു ശ്രീനിവാസന്റെ ട്വീറ്റ്. എന്തായാലും പ്രേമം സിനിമയുടെ കാര്യത്തില്‍ ഇതുവരെ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രേമത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രം നടന്‍ ധനുഷ് അവതരിപ്പിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സൂര്യയുടെ ഉടമസ്ഥതയിലുളള സ്റ്റുഡിയോ ഗ്രീന്‍ ചിത്രത്തിന്റെ ഉടമസ്ഥവകാശം കൈപ്പറ്റാനുള്ള ശ്രമത്തിലാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.
ചിത്രത്തിന്റെ റീമേക്കിങ് ഓഫര്‍ ആദ്യം ഗൗതം മേനോനാണ് കിട്ടിയിരുന്നത്. എന്നാല്‍ ഗൗതം മേനോന്‍ അത് വേണ്ടന്ന് വെയ്ക്കുകയായിരുന്നത്രേ. എന്തായാലും ചിത്രത്തിന്റെ റീമേക്കിങ് ചെയ്യാന്‍ അല്‍ഫോന്‍സ് പുത്രന്‍ തയ്യാറല്ലെന്നാണ് അറിയുന്നത്.


Click it and Unblock the Notifications