ആ നോട്ടത്തിലുമുണ്ട് പ്രണയം!!! പ്രഭാസിനോടുള്ള പ്രണയം അനുഷ്‌കയുടെ കണ്ണുകള്‍ പറയും!!!

പ്രഭാസ് അനുഷ്‌ക പ്രണയം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പറയുമ്പോഴും അതിന് പിന്നില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചിത്രങ്ങള്‍.

By Karthi

ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിയറ്ററിലെത്തിയതോടെ പ്രേക്ഷകരുടെ ചര്‍ച്ച സിനിമയേക്കുറിച്ച് മാത്രമല്ല. പ്രഭാസ് അനുഷ്‌ക പ്രണയത്തേക്കുറിച്ചാണ്. പ്രേക്ഷകരെ അത്രമേല്‍ ആകര്‍ഷിക്കാന്‍ ആ ജോഡിക്ക് കഴിഞ്ഞു എന്നത് തന്നെ കാര്യം.

ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!

പ്രഭാസ് അനുഷ്‌ക പ്രണയത്തെക്കുറിച്ച് പരക്കുന്ന അഭ്യൂഹങ്ങള്‍ക്കപ്പുറം അവരുടെ അടുപ്പത്തെ ബോധ്യപ്പെടുത്താന്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇരുവരുടേയും കണ്ണുകളില്‍ പ്രണയം മിന്നിമായുന്നത് പല അവസരങ്ങളിലും കാണാം.

ആ കണ്ണുകള്‍

അനുഷ്‌കയുടെ കണ്ണുകളാണ് അവരുടെ പ്രധാന ആകര്‍ഷണം. ആ കണ്ണുകള്‍ ഒന്നും മറച്ച വയ്ക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രഭാസിന്റെ സാന്നിദ്ധ്യത്തില്‍ ആ കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കം വരുന്നത് കാണാം.

എപ്പോഴും ഒന്നിച്ച്

ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ഉള്‍പ്പെടെ നാല് സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമകളുടെയെല്ലാം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഇരുവരേയും ഒന്നിച്ചാണ് കാണാന്‍ സാധിക്കുക.

കൈകള്‍ കോര്‍ത്ത്

അടുത്തിരിക്കുമ്പോള്‍ കൈകള്‍ കോര്‍ത്തിരിക്കുന്ന അടുപ്പം ഇരുവര്‍ക്കുമിടയിലുണ്ട്. അത് ഒരു സിനിമയിലെ നായിക നായക അടുപ്പം മാത്രമല്ല. അടുത്തിരിക്കുമ്പോഴും അനുഷ്‌കയുടെ കണ്ണുകള്‍ എപ്പോഴും പ്രഭാസില്‍ തന്നെയാണ്.

തമന്നയോടില്ലാത്ത അടുപ്പം

ബാഹുബലിയില്‍ പ്രഭാസിന് രണ്ട് നായികമാരാണ്, അനുഷ്‌കയും തമന്നയും. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ തമന്നയ്‌ക്കൊപ്പം ചെലവഴിച്ചതിനേക്കാള്‍ സമയം പ്രഭാസ് ചെലവഴിച്ചത് അനുഷ്‌കയ്‌ക്കൊപ്പമാണ്.

ഇരുവരും പ്രതികരിച്ചിട്ടില്ല

അനുഷ്‌ക പ്രഭാസ് പ്രണയത്തേക്കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഇത് അംഗീകരിക്കുന്നും ഇല്ല. ഇത്തരത്തില്‍ വാര്‍ത്ത പ്രചരിക്കാന്‍ കാരണക്കാരനായി എന്ന കണ്ട തന്റെ സെക്രട്ടറിയെ അനുഷ്‌ക പരിച്ച് വിട്ടിരുന്നു.

വിവാഹ ആലോചകള്‍ നിരസിച്ച് പ്രഭാസ്

ബാഹുബലി ഒന്നാം ഭാഗം റിലീസ് ചെയ്ത ശേഷം പ്രഭാസിന് ലഭിച്ചത് ആറായിരത്തോളം വിവാഹ ആലോചനകളാണ്. എന്നാല്‍ പ്രഭാസ് എല്ലാം നിരസിച്ചു. ഇതിന് കാരണം അനുഷ്‌കയോടുള്ള പ്രണയമാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

റാണ സഹോദരന്‍, പ്രഭാസ്...

ബാഹുബലിയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെ റാണയാണോ പ്രഭാസാണോ കൂടുതല്‍ സെക്‌സി എന്ന അവതാരകയുടെ ചോദ്യത്തിന് ഒരു നിമിഷം പോലും പാഴാക്കാതെ അനുഷ്‌ക പറഞ്ഞു പ്രഭാസ്. റാണ തനിക്ക് സഹോദരനേപ്പോലെയാണെന്നും അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

പ്രഭാസില്‍ നിന്ന് കണ്ണെടുക്കാതെ

ബാഹുബലിയുമായി ബന്ധപ്പെട്ടപ്രമോഷന്‍ പരിപാടിക്കിടെ സിനിമയേക്കുറിച്ച് പ്രഭാസ് സംസാരിക്കുകയായിരുന്നു. പ്രഭാസ് സംസാരിക്കുമ്പോഴെല്ലാം പ്രഭാസിന്റെ മുഖത്ത് തന്നെ നോക്കി നില്‍ക്കുകയായിരുന്നു അനുഷ്‌ക.

പ്രഭാസിന്റെ സാന്നിദ്ധ്യം

പ്രഭാസ് അടുത്തുള്ളപ്പോഴെല്ലാം അനുഷ്‌കയുടെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക തിളക്കമാണ്. ഇരുവരും ഒന്നിച്ച പങ്കെടുത്ത നിരവധി ചടങ്ങളുടെ ചിത്രങ്ങളില്‍ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. അനുഷ്‌കയ്ക്ക് പ്രഭാസിനോടുള്ള പ്രണയം തന്നെയാണ് ആ കണ്ണുകളില്‍ തെളിയുന്നത്.

പ്രഭാസിന് വധുവിനെ കണ്ടെത്തി

പ്രഭാസ് അനുഷ്‌ക പ്രണയവും പ്രഭാസിന്റെ വിവാഹവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ആയിക്കൊണ്ടിരിക്കുമ്പോഴാണ് പ്രഭാസിന് വീട്ടുകാര്‍ വധുവിനെ കണ്ടെത്തി എന്ന വാര്‍ത്ത പുറത്ത് വരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

അടുത്ത ചിത്രത്തിലും നായകന്‍

ബാഹുബലിക്ക് ശേഷം അനുഷ്‌ക നായികയാകുന്ന സിനിമയാണ് ഭാഗ്മതി. അരുദ്ധതി, രുദ്രമ്മാദേവി, ബാഹുബലി ഗണത്തില്‍ പെടുന്ന സിനിമ തന്നെയാണ് ഭാഗ്മതിയും. ചിത്രത്തില്‍ അനുഷ്‌കയുടെ നായകനായി എത്തുന്നതും പ്രഭാസാണ്. ഏറെ പ്രാധാന്യമുള്ള അതിഥി വേഷമാണ് പ്രഭാസിന്.

പ്രഭാസ് നിര്‍ദേശിച്ച സിനിമ

ഭാഗ്മതി എന്ന സിനിമ ചെയ്യാന്‍ അനുഷ്‌കയോട് നിര്‍ദേശിച്ചത് പ്രഭാസാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പ്രഭാസിന്റെ സുഹൃത്തുക്കളാണ് ചിത്രം നിര്‍മിക്കുന്നത്. എന്തായാലും പ്രഭാസ് പറഞ്ഞപ്പോള്‍ എതിര്‍പ്പില്ലാതെ അനുഷ്‌ക സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.

മികച്ച ജോഡി

ക്യാമറയ്ക്ക് പിന്നിലെ ഇരുവരുടേയും പ്രണയത്തേക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ടെങ്കിലും തിരശീലയിലെ ആ ജോഡികളേക്കുറിച്ച് വിരുദ്ധാഭിപ്രായം ആര്‍ക്കുമില്ല. മികച്ച കെമിസ്ട്രിയാണ് ഇരുവരും തമില്‍. ബില്ലയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. പിന്നാലെ മിര്‍ച്ചി, ബാഹുബലി എന്നിവയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X