For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവർ പ്രണയത്തിലാണോ? വൈറലായി പ്രഭാസിന്റെയും കൃതിയുടെയും സ്നേഹ പ്രകടനങ്ങൾ

  |

  തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ആയി തിളങ്ങുന്ന നടനാണ് പ്രഭാസ്. ആ​ഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രഭാസിനെ സംബന്ധിച്ച് ലൈഫ് ചേഞ്ചിം​ഗ് ആയിരുന്നു ബാഹുബലി എന്ന സിനിമയുടെ വിജയം. പാൻ ഇന്ത്യൻ തലത്തിൽ ഒരുപിടി സിനിമകളാണ് നടന്റെ പേരിൽ ഒരുങ്ങുന്നത്. ആദിപുരുഷ് ആണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സെയ്ഫ് അലി ഖാൻ, കൃതി സനോൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. കഴിഞ്ഞ ദിവസം ആദിപുരുഷിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.

  Also Read: കുഞ്ഞ് വയറ്റില്‍ കിടന്ന് ചവിട്ടി കൊണ്ട് സംസാരിക്കുന്നുണ്ട്; പൊതുവേദിയില്‍ സന്തോഷം പറഞ്ഞ് നടി ആലിയ ഭട്ട്

  സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ വന്ന ​ഗോസിപ്പ് ആയിരുന്നു കൃതി സനോനും പ്രഭാസും തമ്മിലുള്ള പ്രണയം. നിരവധി തവണ പല നടിമാരുമായി ചേർത്ത് ഇത്തരം ​ഗോസിപ്പുകൾ വന്നെങ്കിലും ഇതൊന്നും സത്യമല്ലെന്ന് നടൻ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൃതി സനോനനുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ​ഗോസിപ്പ് പരന്നത്. താരങ്ങളുടെ അടുത്ത വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ചെങ്കിലും ഇതിന് ആക്കം കൂട്ടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.

  Also Read: ഈ കോലം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടണം; വീട്ടിലെ സ്വഭാവത്തെ കുറിച്ച് ഭാര്യ അമാല്‍ പറഞ്ഞതിനെ പറ്റി ദുല്‍ഖര്‍

  ആദിപുരുഷിന്റെ ടീസർ ലോഞ്ചിനിടെ കൃതിയും പ്രഭാസും തമ്മിൽ വളരെ അടുപ്പത്തോടെ പെരുമാറുന്ന വീഡിയോ ആണ് വൈറലാവുന്നത്. കൃതിയെ കൈപിടിച്ച് സ്റ്റേജിലേക്ക് നടത്തുന്ന പ്രഭാസിനെയാണ് വീഡിയോയിൽ കാണാനാവുന്നത്. ഇരുവരും തമ്മിൽ നല്ല ചേർച്ചയാണെന്ന് പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു.

  കൃതി സനോ‍ൻ വേദിയിൽ വെച്ച് പ്രഭാസിനോട് രഹസ്യം പറയുന്നതും വീഡിയോയിൽ കാണാം. ഈ താരങ്ങൾ ജീവിതത്തിലും ഒരുമിച്ചിരുന്നെങ്കിൽ എന്നാണ് നിരവധി ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

  Also Read: 27 വര്‍ഷത്തിന് ശേഷം ആടുതോമയുടെ തുളസി, വാശിയിലൂടെ തിരിച്ചുവരവ്; ഇതുവരെ എവിടെയായിരുന്നു?

  ‌നേരത്തെ നടി അനുഷ്ക ഷെട്ടിയുമായി ചേർത്തായിരുന്നു പ്രഭാസിനെക്കുറിച്ച് ​ഗോസിപ്പ് പരന്നത്. ഇരുവരും ഒരുമിച്ച് ബാഹുബലിയിൽ അഭിനയിച്ചതിന് ശേഷമായിരുന്നു ഈ ​ഗോസിപ്പ് പരന്നത്.

  സിനിമയിൽ പ്രഭാസിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അനുഷ്ക ഷെട്ടി. രണ്ട് പേരും തങ്ങളുടെ സൗഹൃദത്തെ പറ്റി തുറന്ന് സംസാരിക്കാറും ഉണ്ട്. എന്നാൽ തങ്ങൾ പ്രണയത്തിൽ അല്ലെന്ന് രണ്ട് പേരും പല തവണ വ്യക്തമാക്കിയിരുന്നു. പ്രഭാസിന്റെ ഏറ്റവും മികച്ച ജോഡികളിൽ ഒരാളാണ് അനുഷ്ക ഷെട്ടി. ബാഹുബലി ദ കൺക്ലൂഷന് ശേഷം ഇരുവരും ഒരുമിച്ചൊരു സിനിമ ചെയ്തിട്ടില്ല.

  Also Read: 'അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നെന്ന് പറഞ്ഞവരുണ്ട്'; ശ്രീനിവാസൻ!

  കരിയറിൽ ബാഹുബലിക്ക് ശേഷം വലിയൊരു ഹിറ്റ് പ്രഭാസിന് ഉണ്ടായിട്ടില്ല. പിന്നീട് ഇറങ്ങിയ രാധേ ശ്യാം, സാഹോ എന്നീ സിനിമകൾ വൻ പരാജയം ആയിരുന്നു. അതിനാൽ തന്നെ ആദിപുരുഷിന്റെ വിജയം നടനെ സംബന്ധിച്ച് അനിവാര്യമാണ്. എന്നാൽ ചിത്രത്തിന്റെ ടീസറിന് നേരെ വ്യാപക ട്രോളുകളാണ് ഉയരുന്നത്. മോശം വിഎഫ്എക്സ് മൂലം കാർട്ടൂൺ പോലെയുണ്ട് സിനിമ എന്നാണ് ഉയരുന്ന അഭിപ്രായം. അതേസമയം ടീസർ കണ്ട് മാത്രം സിനിമയെ വിലയിരുത്തരുതെന്ന് പ്രഭാസിന്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

  Read more about: prabhas
  English summary
  Prabhas And Kriti Sanon's Photos Goes Viral; Fans Celebrates Their Chemistry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X