'പ്രഭാസിനുള്ള ആരോഗ്യപ്രശ്‌നം അൽപ്പം വലുതാണ്?, അസുഖം നടനെ വല്ലാതെ കുഴപ്പിക്കുന്നു?'; പുതിയ റിപ്പോർട്ട് ഇങ്ങനെ!

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രഭാസ്. ജനപ്രീതി കൊണ്ടും ഓരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലം കൊണ്ടും മൂന്ന് തവണയാണ് അദ്ദേഹം ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 ലിസ്റ്റി

തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് ബാഹുബലി സീരിസ് വൻ വിജയമായതോടെയാണ് പാൻ ഇന്ത്യൻ താരമായി വളർന്നത്. ഇന്ന് പ്രഭാസിന് ലോകത്തെമ്പാടുമായി കോടിക്കണക്കിന് ആരാധകരാണുള്ളത്. മാത്രമല്ല താരത്തിന്റെ പുതിയ സിനിമകൾ റിലീസിനായി അണിയറയിൽ ഒരുങ്ങുകയുമാണ്.

വെങ്കട് സൂര്യനാരായണ പ്രഭാസ് രാജു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരെങ്കിലും പ്രഭാസ് എന്നാണ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. തെലുങ്ക് സിനിമാ ലോകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാന്‍ പ്രഭാസിന് മുതല്‍ക്കൂട്ടായുള്ളത് അദ്ദേഹത്തിന്റെ ഒത്ത ശരീരവും ഉയരവും തന്നെയാണ്.

Prabhas, actress Prabhas, Prabhas news, Prabhas films, Prabhas family, പ്രഭാസ്, നടി പ്രഭാസ്, പ്രഭാസ് വാർത്തകൾ, പ്രഭാസ് ചിത്രങ്ങൾ, പ്രഭാസ് കുടുംബം

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രഭാസ്. ജനപ്രീതി കൊണ്ടും ഓരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലം കൊണ്ടും മൂന്ന് തവണയാണ് അദ്ദേഹം ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 ലിസ്റ്റിൽ സ്ഥാനം നേടിയത്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമാ ലോകത്തേക്ക് ചുവടുവെയ്ക്കുന്നത്.

ഇന്ന് പ്രഭാസിന്റേതായി റിലീസിനെത്തുന്ന സിനിമകളെല്ലാം തന്നെ വൻ ബജറ്റിൽ തയ്യാറാക്കിയിട്ടുള്ളവയാണ്. ഛത്രപതി, മിര്‍ച്ചി, വര്‍ഷം, ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ബാഹുബലി എന്നിവയാണ് പ്രഭാസിന്റെ താരസിംഹാസനം ഊട്ടിയുറപ്പിക്കുന്ന ചിത്രങ്ങള്‍.

ഒട്ടുമിക്ക ചിത്രങ്ങളിലൂടെയും പ്രഭാസ് പ്രശസ്തനാണെങ്കിലും മലയാളികള്‍കളുള്‍പ്പെടെ അദ്ദേഹത്തിനെ ഏറ്റെടുത്തത് എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെയാണ്. ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും മലയാളികള്‍ക്കും ലോകമുള്‍പ്പെടെയുള്ള സിനിമാ പ്രേമികള്‍ക്കും ഇന്നും ആവേശമാണ്.

പക്ഷെ ഇപ്പോൾ തെലുങ്ക് സിനിമാ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രഭാസ് ആരോ​ഗ്യപ്രശ്നങ്ങളുമായി അടുത്തിടെ ബു​ദ്ധിമുട്ടുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഷൂട്ടിംഗ് തിരക്കിലായിരുന്ന പ്രഭാസ് അടുത്തിടെ പെട്ടെന്ന് വിദേശത്തേക്ക് പോയിരുന്നു. ഷൂട്ടിംഗിന്റെ ഭാഗമായിട്ടായിരിക്കും എന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്.

പിന്നീടാണ് ആരോഗ്യ പരിശോധനയ്‌ക്കായിരുന്നുവെന്ന് താരവുമായും സിനിമാ മേഖലയുമായും അടുത്ത വൃത്തങ്ങൾ അറിയിച്ചത്. പ്രഭാസിന്റെ ആരോഗ്യപ്രശ്‌നം അൽപ്പം വലുതാണെന്നാണ് തെലുങ്ക് സിനിമാ മേഖലയിലെ വൃത്തങ്ങൾ പറയുന്നത്. കുറച്ചുകാലം വിശ്രമിക്കാൻ ഡോക്ടർമാർ നടനോട് നിർദേശിച്ചിട്ടുണ്ട്.

അതിനാൽ തന്നെ താരത്തിന്റേതായി ഷൂട്ടിങ് പുരോ​ഗമിക്കുന്ന എല്ലാ പ്രോജക്റ്റുകളും താൽക്കാലികമായി നിർത്തിവെക്കാൻ പോകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വാർത്തയുടെ സത്യാവസ്ഥ എത്രത്തോളമാണെന്നത് വ്യക്തമല്ല. ഒരു പക്ഷെ റിപ്പോർട്ട് ശരിയാണെങ്കിൽ സലാർ, പ്രൊജക്ട് കെ, രാജ ഡീലക്സ് എന്നീ പ്രഭാസ് സിനിമകളുടെ ഷൂട്ടിങിന് തടസങ്ങൾ വരും. റിലീസ് വൈകാനാണ് സാധ്യത.

Prabhas, actress Prabhas, Prabhas news, Prabhas films, Prabhas family, പ്രഭാസ്, നടി പ്രഭാസ്, പ്രഭാസ് വാർത്തകൾ, പ്രഭാസ് ചിത്രങ്ങൾ, പ്രഭാസ് കുടുംബം

രാജാ ഡീലക്‌സ് സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. സലാർ അവസാന ഘട്ടത്തിലെത്തി. പദ്ധതിയുടെ അമ്പത് ശതമാനത്തിലേറെയും പൂർത്തിയായി. സലാർ സെപ്തംബർ 28ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

പ്രൊജക്ട് കെ 2024 ജനുവരി 12ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദിപുരുഷിന്റെ ഷൂട്ടിംഗ് പൂർത്തിയായതിനാൽ ചിത്രത്തിന് കുഴപ്പമൊന്നും ഉണ്ടാകില്ല. പ്രഭാസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

അടുത്തിടെ ആദി പുരുഷിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ പ്രഭാസിനെ അടക്കം ആരാധകർ വലിയ രീതിയിൽ ട്രോളിയിരുന്നു. സിനിമ കുട്ടികള്‍ക്കായാണോ ഒരുക്കിയതെന്നും കൊച്ചു ടിവിയില്‍ റിലീസ് ചെയ്താല്‍ പണമുണ്ടാക്കാമെന്നുമൊക്കെയായിരുന്നു പരിഹാസങ്ങള്‍. ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ടാണ്. നായിക കൃതി സനോണാണ്.

സെയ്ഫ് അലി ഖാൻ തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രഭാസിന് പുറമെ അഭിനയിച്ചിട്ടുണ്ട്. പ്രഭാസിന്റെ സലാറും പ്രേക്ഷകർക്ക് വളരെ അധികം പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പലതവണ കൈയ്യിൽ നിന്നും വഴുതി പോയിട്ടും പൃഥ്വിരാജിലേക്ക് എത്തി ചേർന്ന സിനിമയാണ് സലാർ.

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X