prabas: പ്രഭാസിനും കല്യാണം!! വധു നടി നീഹാരിക? വെളിപ്പെടുത്തലുമായി ചിരഞ്ജീവി
ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന സാഹരികയുടെ വിവാഹം വാർത്ത തെറ്റാണെന്ന് താരം പറഞ്ഞു
ഗോസിപ്പു കോളങ്ങളിലെ നിറസാനനിധ്യമാണ് തെന്നിന്ത്യൻ താരം പ്രഭാസ്. താരത്തിന്റെ വിവാഹമാണ് സ്ഥിരാമയുള്ള ചർച്ച വിഷയം. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് പ്രഭാസിനോടൊപ്പം സ്ഥിരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്നത്. എന്നാൽ ഇത്തവണ പേരിന് ഒരു മാറ്റമുണ്ട്. പാപ്പരാസി കോളങ്ങളിൽ ഇത്തവണ താരത്തിന്റെ വധുവിന്റെ സ്ഥാനത്ത് ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമായ നീഹാരികയാണ്. ഉടൻ തന്നെ ഇവർ വിവാഹിതാരാകാൻ പോകുന്നുവെന്നുള്ള വാർത്തയാണ് കാട്ടു തീ പോലെ പരക്കുന്നത്.

എന്നാൽ ഇതിനു മറുപടിയുമായി സാഹരികയുടെ അമ്മാവനും തെലുങ്ക് താരവുമായ ചിരഞ്ജീവി തന്നെ രംഗത്തെത്തിയിട്ടുണ്ട് . ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന സാഹരികയുടെ വിവാഹം വാർത്ത തെറ്റാണെന്ന് താരം പറഞ്ഞു. വിവാഹത്തെ കുറിച്ച് തങ്ങളാരും ഇതുവരെ ചിന്തിച്ചിട്ടു പോലുമില്ല. ഇപ്പോൾ തന്റെ കരിയറുമായി മുന്നോട്ട് പോകാനാണ് പറഞ്ഞിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
നീഹാരിക ഇപ്പോൾ തന്റെ സിനിമ തിരക്കുകളിലാണ്. അശ്വന്തിന്റെ ചിത്രത്തിൽ നായികയായി എത്തുന്നത് നീഹരികയാണ്. കൂടാതെ ചിരജീവിയുടെ സായ് രാ നരസിംഹ റെഡ്ഡിയിലും താരം എത്തുന്നുണ്ട്. പ്രഭാസ്- നീഹാരിക വിവാഹം ചില തെലുങ്കു മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ചിരജീവി രംഗത്തെത്തിയത്


Click it and Unblock the Notifications