twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിക്ക് ശേഷം വന്ന ആ വലിയ അവസരം നഷ്ടപ്പെടുത്തി പ്രഭാസ്! നിരസിച്ചതിന് കാരണമിങ്ങനെ! കാണൂ

    By Midhun
    |

    ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് പ്രഭാസ്. ബാഹുബലിയുടെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രത്തിനായി തന്റെ കരിയറിലെ അഞ്ച് വര്‍ഷമായിരുന്നു പ്രഭാസ് മാറ്റിവെച്ചിരുന്നത്. ബാഹുബലിയിലൂടെ ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലും ആരാധകരെ നേടിയെടുക്കാന്‍ പ്രഭാസിന് സാധിച്ചിരുന്നു.

    ശിവാനിയെ കണ്ടാല്‍ നീഗ്രോ കുഞ്ഞിനെപ്പോലെന്ന് ലച്ചു! തിരിച്ച് ഉഗ്രന്‍ മറുപടി നല്‍കി ശിവാനി! കാണൂശിവാനിയെ കണ്ടാല്‍ നീഗ്രോ കുഞ്ഞിനെപ്പോലെന്ന് ലച്ചു! തിരിച്ച് ഉഗ്രന്‍ മറുപടി നല്‍കി ശിവാനി! കാണൂ

    ബാഹുബലിക്ക് ശേഷം സഹോ എന്ന ചിത്രമായിരുന്നു പ്രഭാസിന്റെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനു മുന്നേ താരത്തിന് ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡില്‍ ഇക്കൊല്ലമിറങ്ങിയ ഒരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തില്‍ അഭിനയിക്കാനുളള അവസരമായിരുന്നു പ്രഭാസിനെ തേടിയെത്തിയിരുന്നത്. പ്രഭാസ് ചിത്രം നിരസിക്കാനുണ്ടായ കാരണം അടുത്തിടെയായിരുന്നു പുറത്തുവന്നത്.

    പ്രഭാസിന് ലഭിച്ച അവസരം

    പ്രഭാസിന് ലഭിച്ച അവസരം

    ബാഹുബലിയുടെ വിജയത്തിന് ശേഷം തെന്നിന്ത്യയില്‍ താരമൂല്യമേറിയ നടനായി പ്രഭാസ് മാറിയിരുന്നു. തെലുങ്കിലെ ഒരു സാധാരണ നടനില്‍ നിന്നുമാണ് ബാഹുബലിക്ക് ശേഷം അദ്ദേഹം സൂപ്പര്‍ താരമായിരുന്നത്. ചിത്രത്തിന്റെ വിജയത്തിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാനും പ്രഭാസിനു സാധിച്ചിരുന്നു. ബാഹുബലിക്ക് ശേഷം നിരവധി അവസരങ്ങള്‍ തെലുങ്കില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നുമായി പ്രഭാസിന് ലഭിച്ചിരുന്നു. അടുത്തിടെയായിരുന്നു മുന്‍പ് പ്രഭാസ് നിരസിച്ച ഒരു ബോളിവുഡ് ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

    ദീപികാ പദുകോണിന്റെ നായകന്‍

    ദീപികാ പദുകോണിന്റെ നായകന്‍

    ദീപികാ പദുകോണിന്റെ നായകനായുളള ചിത്രമായിരുന്നു പ്രഭാസിനെ തേടിയെത്തിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രമായിരുന്നു പ്രഭാസിന് ലഭിച്ചതെങ്കിലും താരം അത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് സഹോ എന്ന ചിത്രം നടന്റെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷം സഹോയുടെ തിരക്കുകളിലേക്ക് താരം പോവുകയായിരുന്നു.

    പദ്മാവത് എന്ന ചിത്രം

    പദ്മാവത് എന്ന ചിത്രം

    സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പദ്മാവതില്‍ അഭിനയിക്കാനുളള അവസരമായിരുന്നു പ്രഭാസിനെ തേടിയെത്തിയിരുന്നത്. പദ്മാവതില്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രം അവതരിപ്പിക്കാനായിരുന്നു സംവിധായന്‍ സഞ്ജയ് ലീലാ ബന്‍സാലി പ്രഭാസിനെ സമീപിച്ചിരുന്നത്. എന്നാല്‍ പ്രഭാസ് ചിത്രം നിരസിച്ചതോടെ ഷാഹിദ് കപൂറായിരുന്നു പകരം ഈ റോള്‍ ചെയ്തിരുന്നത്. ഷാഹിദിന്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രമായി ഇത് മാറുകയും ചെയ്തിരുന്നു

    നിരസിക്കാനുണ്ടായ കാരണം

    നിരസിക്കാനുണ്ടായ കാരണം

    പദ്മാവതില്‍ ബാഹുബലി പോലൊരു കഥാപാത്രമല്ലാത്തതിനാലാണ് പ്രഭാസ് ചിത്രം നിരസിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. പദ്മാവതിന്റെ തിരക്കഥ താരത്തെ കേള്‍പ്പിച്ചെങ്കിലും ചിത്രത്തിലെ കഥാപാത്രം പ്രഭാസിനെ ആകര്‍ഷിച്ചില്ലായിരുന്നു. ബാഹുബലിയിലൂടെ നേടിയ ഇമേജ് ചിത്രത്തിലൂടെ കളഞ്ഞു കുളിക്കേണ്ടെന്ന ചിന്തയാണ് താരത്തിനെ നിരസിക്കാന്‍ പ്രേരിപ്പിച്ചിരുന്നത്.

    സഹോ എന്ന ചിത്രം

    സഹോ എന്ന ചിത്രം

    ബാഹുബലിക്ക് ശേഷം സഹോ എന്ന ചിത്രത്തിലായിരുന്നു പ്രഭാസ് അഭിനയിച്ചത്.ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ സിനിമയില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണ് സഹോ എന്നാണറിയുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. തെലുങ്കിനു പുറമെ തമിഴ്,മലയാളം,ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിക്കുന്നുണ്ട്.

    വന്‍തുക പ്രതിഫലം തരാമെന്ന് പറഞ്ഞാലും നരസിംഹം പോലൊരു സിനിമ ഇനി ചെയ്യില്ല! തുറന്നു പറഞ്ഞ് രഞ്ജിത്ത്‌വന്‍തുക പ്രതിഫലം തരാമെന്ന് പറഞ്ഞാലും നരസിംഹം പോലൊരു സിനിമ ഇനി ചെയ്യില്ല! തുറന്നു പറഞ്ഞ് രഞ്ജിത്ത്‌

    പടയോട്ടം, നീലി എന്നിവയ്ക്ക് പിന്നാലെ ചിത്രീകരണം തുടങ്ങിയ മധുരരാജയും സ്വന്തമാക്കി സീ കേരളപടയോട്ടം, നീലി എന്നിവയ്ക്ക് പിന്നാലെ ചിത്രീകരണം തുടങ്ങിയ മധുരരാജയും സ്വന്തമാക്കി സീ കേരള

    English summary
    Prabhas Rejected This Blockbuster Film For Not Getting A Meaty Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X