Don't Miss!
- Travel
എല്ലാ വര്‍ഷവും12 മണിക്കൂര്‍ വനവാസത്തിനു പോകുന്ന ഗ്രാമീണര്‍..പിന്നിലെ കഥയാണ് വിചിത്രം
- News
സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി തിരിച്ചടിക്കാന്‍ പറ്റും; പക്ഷേ... കടുത്ത ഭാഷയില്‍ കെ സുധാകരന്
- Sports
ധോണി തുടക്കമിട്ട ട്രെന്‍ഡുകള്‍, ഇപ്പോള്‍ ചിലര്‍ കോപ്പിയടിക്കുന്നു!- ഇതാ അഞ്ചെണ്ണം
- Automobiles
പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ
- Technology
IPhone: ചിലപ്പോൾ ഐഫോണുകളിൽ 80 ശതമാനത്തിൽ കൂടുതൽ ചാർജ് കയറില്ല; കാരണം ഇതാണ്
- Finance
കരടിയെ മെരുക്കി കാളക്കൂറ്റന്! സെന്‍സെക്സില്‍ 462 പോയിന്റ് കുതിപ്പ്; നിഫ്റ്റി 15,700-ല്‍
- Lifestyle
ആരാണ് ദ്രൗപദി മുര്‍മു: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ദ്രൗപദി മുര്‍മു
തെന്നിന്ത്യൻ സിനിമയിൽ വിവാഹ സീസണോ? ക്രോണിക് ബാച്ചിലർ പ്രഭാസും വിവാഹിതനാകുന്നു, വധുവിനെ കുറിച്ച് അറിയാം!
ഇന്ത്യൻ സിനിമയിൽ പ്രണയ നായകന്മാരായി അഭിനയിച്ച് പ്രേക്ഷക ഹൃദയം കവർന്ന പല നടന്മാരും യഥാർഥത്തിൽ ജീവിതത്തിൽ ബാച്ചിലർ ലൈഫിൽ തന്നെയാണ് ഇപ്പോഴും. ഇത്രത്തോളം മനോഹരമായി നായികമാരെ പ്രണയിക്കുന്ന താരങ്ങൾക്ക് എന്തുകൊണ്ടാണ് യഥാർഥ ജീവിതത്തിൽ വിവാഹം വൈകുന്നത് എന്ന് പലപ്പോഴും ആരാധകരും സിനിമാപ്രേമികളും ചിന്തിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമയിൽ ക്രോണിക്ക് ബാച്ചിലേഴ്സിൽ ഒരാളായ പ്രഭാസ് വിവാഹിതനാകാൻ പോകുന്നുവെന്നതാണ് പുതിയ വാർത്ത. ബാഹുബലി സീരിസിലൂടെ ഹൃദയം കവർന്ന ഏറ്റവും താരമൂല്യമുള്ള നടൻ ഈ വർഷം വിവാഹിതനാകുമെന്നാണ് റിപ്പോർട്ട്.
പ്രഭാസിന്റെ വിവാഹം തെന്നിന്ത്യൻ സിനിമ ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. നാൽപത്തിരണ്ടുകാരനായ പ്രഭാസ് ബാഹുബലിയിൽ തന്റെ നായികയായി എത്തിയ അനുഷ്കത ഷെട്ടിയെ വിവാഹം കഴിക്കാൻ പോകുന്നുവെന്നും ഇരുവരും പ്രണയത്തിലാണെന്നും അക്കാലത്ത് വാർത്തകൾ വന്നിരുന്നു.
പക്ഷെ അതൊക്കെ വെറും ഗോസിപ്പുകൾ മാത്രമാണ് പിന്നീട് ആരാധകരും സിനിമാപ്രേമികളും തിരിച്ചറിഞ്ഞു. വേറെയും നായികമാരുടെ പേരിനൊപ്പം പ്രഭാസിന്റെ പേര് ചേർത്ത് വിവാഹ ഗോസിപ്പുകൾ വന്നിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം പ്രഭാസിന്റെ വിവാഹം ഈ വർഷം നടക്കുമെന്നുള്ള അറിയിപ്പ് വൈകാതെ അദ്ദേഹത്തിന്റെ അമ്മാവനും പ്രമുഖ നടനുമായ കൃഷ്ണം രാജു ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
പ്രഭാസിന്റെ വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചതിന്റെ വിവരങ്ങൾ വ്യക്തമാക്കുന്ന ഒരു വീഡിയോ അമ്മാവൻ കൃഷ്ണം രാജുവിന്റെയും പ്രഭാസ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റിന്റേയും പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുമുണ്ട്.
വൈകാതെ പ്രഭാസും കുടുംബവും വിവാഹവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പുറത്ത് വിട്ടേക്കും. ഡാർലിങ് എന്ന് പ്രേക്ഷകരും ആരാധകരും ഓമനിച്ച് വിളിക്കുന്ന പ്രഭാസ് വർഷങ്ങളായി തെലുങ്ക് സിനിമയുടെ ഭാഗമായിരുന്നു. പക്ഷെ ബാഹുബലി നൽകിയ ബ്രേക്കാണ് പ്രഭാസിനെ പാൻ ഇന്ത്യൻ താരമാക്കി മാറ്റിയത്.

ഇപ്പോൾ ബോളിവുഡിലടക്കം പ്രഭാസ് സിനിമകൾ ചെയ്യുന്നുണ്ട്. രാജമൗലിയായിരുന്നു ബാഹുബലി സംവിധാനം ചെയ്തത്. പ്രണയത്തെ കുറിച്ചുള്ള എന്റെ പ്രവചനങ്ങൾ എല്ലായ്‌പ്പോഴും കൃത്യമല്ല. അതാണ് ഞാൻ വിവാഹിതനാകാത്തതിന്റെ ഒരു കാരണം എന്നാണ് ഒരു സിനിമാ പ്രമോഷനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രഭാസ് പറഞ്ഞത്.
ഏറ്റവും അവസാനം റിലീസ് ചെയ്ത പ്രഭാസ് ചിത്രം രാധേ ശ്യാമാണ്. മാർച്ച് 11ന് ആണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. രാധാ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് ചിത്രം എത്തിയത്.
പൂജ ഹെഗ്‍ഡെയായിരുന്നു ചിത്രത്തിൽ നായിക. തെലുങ്ക്, തമിഴ്, മലയാളം, കന്നട പതിപ്പുകൾ ആമസോൺ പ്രൈം വീഡിയോയിലായിരുന്നു ഏപ്രിൽ ഒന്ന് മുതൽ സ്‍ട്രീം ചെയ്തത്.

ഹസ്‍തരേഖ വിദഗ്‍ധനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് രാധേ ശ്യാമിൽ അവതരിപ്പിച്ചത്. പ്രേരണ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൂജ ഹെഗ്‍ഡെ എത്തിയത്. ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്. വലയി രീതിയിൽ കൊട്ടിഘോഷിക്കപ്പെട്ട സിനിമ പക്ഷെ പരാജയമായിരുന്നു. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ പ്രഭാസിന്റെ ഒരു സിനിമയും വിജയിച്ചില്ല.
സലാർ, ആദിപുരുഷ് എന്നിവയാണ് റിലീസിനെത്താനുള്ള പ്രഭാസിന്റെ മറ്റ് സിനിമകൾ. പ്രഭാസ് വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത വന്നതോടെ ആരാധകരും സന്തോഷത്തിലാണ്. നാളുകളായി ആരാധകരകടക്കം എല്ലാവരും പ്രഭാസിന്റെ വിവാഹം കാണാൻ കാത്തിരിക്കുകയാണ്.
വാർത്ത പുറത്ത് വന്നതോടെ തെന്നിന്ത്യയിൽ ഇപ്പോൾ വിവാഹ സീസണാണോ എന്നാണ് പ്രേക്ഷകരിൽ നിരവധി പേർ ചോദിക്കുന്നത്. രൺബീർ-ആലിയ, നയൻതാര-വിഘ്നേഷ് തുടങ്ങിയവരെല്ലാം അടുത്തിടെയാണ് വിവാഹിതരായത്. ആ പട്ടികയിലേക്ക് പ്രഭാസിന്റെ പേരും വൈകാതെ ചേർക്കപ്പെടും.