»   » ദൈവത്തിന്റെ തീരുമാനം ഇങ്ങനെയോ! പ്രഭാസിന്റെയും അനുഷകയുടെയും വിവാഹം 2018 മാര്‍ച്ചില്‍ ?

ദൈവത്തിന്റെ തീരുമാനം ഇങ്ങനെയോ! പ്രഭാസിന്റെയും അനുഷകയുടെയും വിവാഹം 2018 മാര്‍ച്ചില്‍ ?

By: Teresa John
Subscribe to Filmibeat Malayalam

ഗോസിപ്പ് പറഞ്ഞ് പരത്തി പാപ്പരാസികള്‍ പല താരങ്ങളെയും കല്യാണം കഴിപ്പിക്കുന്നത് പതിവാണ്. നിരവധി സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലി പുറത്തിറങ്ങിയതിന് ശേഷമാണ് അനുഷ്‌കയും പ്രഭാസും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്.

ഇരുതാരങ്ങളെയും വിവാഹം കഴിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് എല്ലാവരും. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 മാര്‍ച്ചില്‍ പ്രഭാസ് വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ആ വധു അനുഷ്‌കയായിരിക്കുമോ ?

പ്രേമത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ അനുപമ പരമേശ്വരന്‍ ചെയ്തത് എന്താണെന്നറിയാമോ?

അടുത്ത വര്‍ഷം പ്രഭാസ് വിവാഹം കഴിക്കുന്നു

താരങ്ങളുടെ വിവാഹത്തെക്കുറിച്ച് അവരെക്കാള്‍ ആകാംഷ മറ്റുള്ളവര്‍ക്കാണ്. അതിനാല്‍ തന്നെ ഗോസിപ്പുകളുടെ പ്രവാഹമായിരുന്നു പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക്. അതിനിടിയിലാണ് 2018 മാര്‍ച്ചില്‍ പ്രഭാസ് വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത പ്രമുഖ വെബ് പോര്‍ട്ടല്‍ പുറത്ത് വിട്ടത്.

ജോത്സ്യനെ കണ്ടത് വിവാഹത്തിന്

അടുത്തിടെ താരം ജോത്സ്യനെ കാണാന്‍ പോയിരുന്നു. ഇതോടെ പ്രഭാസ് തന്റെ വിവാഹക്കാര്യവും അതിനൊപ്പം കരിയറിനെക്കുറിച്ച് അറിയുന്നതിനുമായിട്ടാണ് ജോത്സ്യനെ കാണാന്‍ പോയതെന്ന് സ്ഥിതികരിക്കപ്പെടുകയായിരുന്നു.

ഗോസിപ്പുകളുടെ പെരുമഴ

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളുടെ പെരുമഴയായിരുന്നു. അതിന് ഇരയായി നടി അനുഷ്‌ക ഷെട്ടിയുമുണ്ടായിരുന്നു. ഇരുവരെയും കുറിച്ചായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

ബാഹുബലിക്ക് ശേഷം വിവാഹം

ബാഹുബലിക്ക് ശേഷം പ്രഭാസിന് വിവാഹമുണ്ടാകുമെന്ന് പ്രഭാസിന്റെ കുടുംബത്തില്‍ നിന്നും വിശദീകരണം വന്നിരുന്നു. ഇതാണ് സിനിമ പുറത്തിറങ്ങിയ ഉടനെ പാപ്പരാസികള്‍ പിന്തുടര്‍ന്നിരുന്നത്.

അനുഷ്‌കക്ക് വേണ്ടി പ്രമുഖനടിയെ ഒഴിവാക്കി

പുതിയ സിനിമ സഹുവില്‍ അഭിനയിക്കാന്‍ അനുഷ്‌കക്ക് വേണ്ടി പ്രഭാസ് ബോളിവുഡിലെ പ്രമുഖ നടിയായ കത്രീന കൈഫിനെ വേണ്ടെന്ന് വെച്ചിരുന്നു. അതിനാല്‍ തന്നെ കഥകള്‍ ഇനിയും അവസാനിക്കുന്നില്ല.

ജാതകം പ്രശ്‌നമായി അനുഷ്‌ക

പ്രഭാസുമായിട്ടുള്ള ഗോസിപ്പുകള്‍ ഒരു വശത്ത് നടക്കുമ്പോള്‍ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തില്‍ തന്നെയാണ് അനുഷ്‌കയും. നടിയുടെ വിവാഹം മുടങ്ങാനുള്ള കാരണം ജാതകത്തിലുള്ള പ്രശ്‌നങ്ങളാണ്.

English summary
Match Made In Heaven! Will Baahubali Prabhas Marry Anushka Shetty In March 2018?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam