നയന്‍താര പ്രഭുദേവക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചു? മുന്‍കാമുകനൊപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍?

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമാണ് നയന്‍താര. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് തമിഴകത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു. നിരവധി അവസരങ്ങളായിരുന്നു തമിഴകത്തുനിന്നും താരത്തിന് ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുന്‍നിര നായികമാരിലൊരാളായി മാറുകയായിരുന്നു നയന്‍സ്. സിനിമ സ്വീകരിക്കുന്ന കാര്യങ്ങളില്‍ തന്റേതായ നിലപാടും സ്വീകരിച്ചിരുന്നു താരം.

അഭിനയിച്ച് കഴിഞ്ഞാല്‍ ആ സിനിമയില്‍ നിന്നും അടുത്ത ലൊക്കേഷനിലേക്ക് എന്ന നിലപാടാണ് താരത്തിന്റേത്. പ്രമോഷണല്‍ പരിപാടികളിലൊന്നും താരം പങ്കെടുക്കാറില്ല. അഭിനയിക്കുന്നതോടെ തന്റെ ജോലി തീര്‍ന്നുവെന്നും സിനിമ തന്നെ പ്രേക്ഷകരുമായി സംവദിച്ചോളുമെന്നായിരുന്നു താരം പറഞ്ഞത്. പ്രമോഷനുള്ള പണം കുറച്ച് മാത്രമേ പ്രതിഫലം വാങ്ങാവൂയെന്നായിരുന്നു നിര്‍മ്മാതാക്കളും സംവിധായകരും പറഞ്ഞത്.

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരങ്ങളിലൊരാള്‍ കൂടിയാണ് നയന്‍താര. പ്രഭുദേവയുമായുള്ള പ്രണയം വന്‍വിവാദമായി മാറിയിരുന്നു. താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി പ്രഭുദേവയുടെ ഭാര്യ എത്തിയിരുന്നു. തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുക്കുന്നുവെന്നായിരുന്നു താരപത്‌നി ആരോപിച്ചത്. ഈ സംഭവത്തിന് ശേഷമായാണ് ഇരുവരും പിരിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ താരജോഡികള്‍ ഒരുമിച്ച് സിനിമ ചെയ്യുന്നുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ചുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Nayanthara

പ്രഭുദേവയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ നയന്‍താര സമ്മതിച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രഭുദേവ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇസാരി ഗണേഷാണ്. വിശാലിനേയും കാര്‍ത്തിയേയും നായകന്‍മാരാക്കി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിവെച്ച ചിത്രം പൂര്‍ത്തീകരിക്കാനായാണ് നിര്‍മ്മാതാവ് പ്രഭുദേവയെ സമീപിച്ചത്. നടികര്‍ സംഘത്തിന്റെ തിരക്കുകളിലായതോടെ വിശാല്‍ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

ഗണേഷും പ്രഭുദേവയും ചേര്‍ന്ന് സിനിമ പുനരാവിഷ്‌ക്കരിക്കുമ്പോള്‍ കാര്‍ത്തിയും നയന്‍താരയും ഇവര്‍ക്കൊപ്പമുണ്ടാവുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിശാലിന്‍രെ പകരക്കാനായി മറ്റൊരു താരമെത്തിയേക്കും. ഈ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് നയന്‍സിനെന്നും അതിനാലാണ് താരം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്ന വിലയിരുത്തലുകളും നടക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X