»   »  ആദിയില്‍ നിന്നും പ്രണവിന് ലഭിച്ച പ്രതിഫലം? രണ്ടാമത്തെ സിനിമയിലെത്തുമ്പോള്‍ തുക ഇരട്ടിച്ചോ

ആദിയില്‍ നിന്നും പ്രണവിന് ലഭിച്ച പ്രതിഫലം? രണ്ടാമത്തെ സിനിമയിലെത്തുമ്പോള്‍ തുക ഇരട്ടിച്ചോ

Written By:
Subscribe to Filmibeat Malayalam

ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രണവ് നായകനായെത്തിയ ആദി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. തുടക്കം മുതല്‍ത്തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രം നേടിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

ആദ്യ സിനിമ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ പ്രണവ് ഹിമാലയന്‍ യാത്രയിലായിരുന്നു. സിനിമ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ താന്‍ ഹിമാലയത്തിലേക്ക് പോവുമെന്ന് താരപുത്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് പ്രണവ് അറിയിച്ചപ്പോള്‍ പങ്കെടുക്കണമെന്നായിരുന്നു മോഹന്‍ലാല്‍ നിര്‍ദേശിച്ചത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം തന്റെ യാത്രയുമായി മുന്നോട്ട് പോവുകയായിരുന്നു പ്രണവ്. ആദി വിജയകരമായി മുന്നേറുന്നതിനിടയില്‍ പ്രേക്ഷകര്‍ പ്രണവിന്റെ അടുത്ത സിനിമയെക്കുറിച്ച് ചോദിച്ച് തുടങ്ങിയിരുന്നു. പിന്നീടാണ് അരുണ്‍ ഗോപി ആ പ്രഖ്യാപനവുമായി എത്തിയത്.


10 നിര്‍മ്മാതാക്കളും 5 സംവിധായകരും കൈയ്യൊഴിഞ്ഞ കുഞ്ഞച്ചന്‍, മമ്മൂട്ടിയുടെ ജാതകം തന്നെ തിരുത്തി!


സുപ്രിയയും പൃഥ്വിയും ചുമ്മാ വന്നതല്ല, സോണി പിക്ചേഴ്സിനൊപ്പം കൈ കോര്‍ത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്!


സിനിമയില്‍ അഭിനയിപ്പിക്കാനുള്ള ശ്രമം

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി അമ്പത് കോടി ക്ലബിലിടം നേടി വിജയകരമായി മുന്നേറുകയാണ്. മോഹന്‍ലാലിന്റെ കുടുംബവുമായി ബന്ധമുള്ളവരെല്ലാം ആഗ്രഹിച്ചൊരു കാര്യം കൂടിയാണ് ആദിയിലൂടെ സാക്ഷാത്ക്കരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ പ്രണവിനെ നായകനാക്കാനുള്ള തയ്യാറെടുപ്പുകള്‍ ആന്റണി പെരുമ്പാവൂരടക്കമുള്ളവര്‍ നടത്തിയിരുന്നു. എന്നാല്‍ അന്നൊന്നും പ്രണവ് അനുകൂല തീരുമാനമറിയിച്ചിരുന്നില്ല. മോഹന്‍ലാലും സുചിത്രയും ഒരു കാര്യത്തിലും മക്കളെ നിര്‍ബന്ധിക്കാറില്ല. അതിനാല്‍ത്തന്നെ മനസ്സിലെ ആഗ്രഹം അടക്കിവെച്ച് പ്രണവ് സ്വയം തീരുമാനമറിയിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഇരുവരും. പറ്റിയ തിരക്കഥയും പരിചയമുള്ള സംവിധായകനും എത്തിയപ്പോള്‍ സ്‌നേഹത്തോടെ അവര്‍ പ്രണവിനോട് ഒന്നു ശ്രമിച്ചൂടെയെന്ന് ചോദിച്ചതോടെ താരപുത്രന്റെ മനസ്സ് മാറി. അങ്ങനെയാണ് പ്രണവ് ആദിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.


ആദ്യ പ്രതിഫലം നല്‍കിയത് അമ്മൂമ്മ

മോഹന്‍ലാലിന്റെ അമ്മയാണ് പ്രണവിന് ആദ്യ പ്രതിഫലം നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ആന്റണി പെരുമ്പാവൂര്‍ പ്രണവിനെ നായകനാക്കിയുള്ള സിനിമ മനസ്സില്‍ പ്ലാന്‍ ചെയ്തിരുന്നു. തന്റെ മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം പ്രണവിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അനുകൂമായ തീരുമാനം താരപുത്രന്‍ നല്‍കിയിരുന്നില്ല. അങ്ങനെയിരിക്കെ കുടുംബത്തില്‍ എല്ലാവരും ഒരുമിച്ചുള്ള അവസരത്തില്‍ ആന്റണി പെരുമ്പാവൂര്‍ പ്രണവിന് പ്രതിഫലമായി ഒരുകോടി നല്‍കാമെന്ന് അറിയിച്ചു. പ്രണവിന് തീരുമാനമെടുക്കാന്‍ കഴിയുന്നതിന് മുന്‍പേ തന്നെ മോഹന്‍ലാലിന്റെ അമ്മയെക്കൊണ്ട് അഡ്വാന്‍സ് നല്‍കിപ്പിച്ചു. ഒരു ലക്ഷം രൂപയുടെ ചെക്കായിരുന്നു അന്ന് അമ്മൂമ്മ അപ്പുവിന് നല്‍കിയത്. അതില്‍പ്പിന്നെയാണ് പ്രണവ് അനുകൂല സമീപനം സ്വീകരിച്ചത്.


ആദ്യ സിനിമയില്‍ നിന്നും ഒരുകോടി?

ആദിയില്‍ അഭിനയിച്ചതിന് പ്രണവ് ഒരുകോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മുന്‍നിര സംവിധായകരും ബാനറുകളുമെല്ലാം ഈ താരപുത്രനെ വട്ടമിട്ട് പറന്നിട്ടും പരിചയ സമ്പന്നനൊപ്പം പ്രവര്‍ത്തിക്കുന്നതിനോടായിരുന്നു താരകുടുംബം താല്‍പര്യപ്പെട്ടത്. ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രണവ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നിലെ അനുഭവവുമായാണ് ഈ താരപുത്രന്‍ നായകനായി തുടക്കം കുറിച്ചത്. പല കാര്യങ്ങളും പറയാതെ മനസ്സിലാക്കി ചെയ്യാന്‍ പ്രണവിന് കഴിഞ്ഞിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്‍രെ മകന്‍ നായകനാകുന്ന ആദ്യ സിനിമയെന്ന നിലയില്‍ വന്‍വെല്ലുവിളിയായിരുന്നു സംവിധായകന് മുന്നിലുണ്ടായിരുന്നത്.


താരപുത്രന് ലഭിക്കുന്ന വലിയ പ്രതിഫലം

ആദ്യ സിനിമയ്ക്ക് ഒരു കോടി ലഭിച്ചപ്പോള്‍ രണ്ടാമത്തെ സിനിമയില്‍ ഇരട്ടി പ്രതിഫലം. അരുണ്‍ ഗോപി ചിത്രത്തില്‍ നിന്നും രണ്ടുകോടിയാണ് പ്രണവ് വാങ്ങുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമായ പുലുമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപിയുടെ ആദ്യ സിനിമയായ രാമലീല നിര്‍മ്മിച്ചതും ഇദ്ദേഹമായിരുന്നു. പുലിമുരുകന് പിന്നില്‍ത്തന്നെ രാമലീലയും സ്ഥാനം പിടിച്ചിരുന്നു. ഈ ചിത്രത്തിലൂടെ ഹാട്രിക് നേട്ടം ലക്ഷ്യമാക്കിയാണ് നിര്‍മ്മാതാവ് നീങ്ങുന്നത്. തുടക്കക്കാരനെന്ന നിലയില്‍ പ്രണവിന് ലബിക്കുന്ന മികച്ച പ്രതിഫലം കൂടിയാണിത്.


മോഹന്‍ലാലിന്റെ പിന്തുണയോടെ

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒന്നാമനില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് പ്രണവായിരുന്നു. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനിയിലായിരുന്നു പിന്നീട് പ്രണവിനെ കണ്ടത്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ താരപുത്രന്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ തന്നെ സിനിമയായ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തിലായിരുന്നു പ്രണവിനെ കണ്ടത്. അപ്പോഴും പ്രേക്ഷകര്‍ ചോദിച്ചിരുന്നു എന്നാണ് ഈ താരപുത്രന്‍ നായകനായി എത്തുന്നതെന്ന്. മോഹന്‍ലാല്‍ തന്നെയാണ് പ്രണവ് നായകനായി എത്തുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്. ഒടിയന്റെയും ആദിയുടെയും പൂജ ചടങ്ങുകള്‍ നടത്തിയത് ഒരേ സമയത്തായിരുന്നു.


മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ട്

ആദ്യ സിനിമ പുറത്തിറങ്ങിയതിന് ശേഷം അടുത്ത സിനിമയെക്കുറിച്ച് ചിന്തിക്കാമെന്നായിരുന്നു പ്രണവ് പറഞ്ഞത്. സിനിമയില്‍ തുടരാനാമഅ പ്രണവിന്റെ തീരുമാനമെങ്കില്‍ അത് മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നായിരുന്നു ജീത്തു ജോസഫ് വ്യക്തമാക്കിയത്. ഏത് കാര്യത്തിലായാലും തന്റേതായ നിലപാട് വ്യക്തമാക്കിയാണ് പ്രണവ് മുന്നേറുന്നത്. പ്രണവിന്റെ സിംപ്ലിസിറ്റിയെക്കുറിച്ച് കൂടെ പ്രവര്‍ത്തിച്ചവരെല്ലാം വാചാലരായിരുന്നു. താരപുത്രന്റെ യാതൊരുവിധ തലക്കനമോ ആഡംബര ജീവിതത്തിനോടോ യാതൊരു താല്‍പര്യവുമില്ലെന്ന് പ്രണവ് ജീവിത ശൈലിയിലൂടെ തെളിയിച്ചിരുന്നു.


വ്യത്യസ്തമായ സിനിമയുമായി വീണ്ടും

ആദിയുടെ ഗംഭീര വിജയത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയിലാണ് പ്രണവ് അഭിനയിക്കുക. ആദിയെ ഏറ്റെടുത്ത പ്രേക്ഷകര്‍ താരപുത്രന്റെ രണ്ടാമത്തെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദിയെക്കാളും മികച്ച സിനിമയൊരുക്കുകയെന്ന വലിയ വെല്ലുവിളിയാണ് സംവിധായകനെ കാത്തിരിക്കുന്നത്. ഇത്തവണ റൊമാന്റിക് ഹീറോയായാണ് പ്രണവ് എത്തുന്നതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ചിത്രത്തില്‍ പുതുമുഖമായിരിക്കും നായികയായി എത്തുന്നതെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.


English summary
Pranav's remuneration for Aadhi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X