മമ്മൂട്ടി വിയര്‍ക്കും! മരക്കാറില്‍ മോഹന്‍ലാലിനൊപ്പം പ്രണവും? കാത്തിരിക്കുന്ന വെല്ലുവിളി ചില്ലറയല്ല!
Recommended Video

സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ മരക്കാറിനായി. കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകരും അക്ഷമയിലായിരുന്നു. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുണ്ടെന്നായിരുന്നു ഷാജി നടേശനും സന്തോഷ് ശിവനും പ്രഖ്യാപിച്ചത്. ഇതോടെയാണ് ആരായിരിക്കും ആ കഥാപാത്രമായി എത്തുകയെന്ന ചര്‍ച്ചയ്ക്ക് തുടക്കമായത്.
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ എല്ലാവിധ അഭ്യൂഹങ്ങള്‍ക്കും വിരാമാമമിട്ട് അടുത്തിടെയാണ് പ്രിയദര്‍ശന്‍ തന്റെ സിനിമയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും അവര്‍ പുറത്തുവിട്ടിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ 25മാത്തെ ചിത്രമാണിത്. ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷം അറിയാന്‍ തുടര്‍ന്നുവായിക്കൂ.

മരക്കാറില്‍ പ്രണവ് മോഹന്‍ലാല്‍?
പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ബാലതാരത്തെ അന്നേ പ്രേക്ഷകര്‍ നോട്ടമിട്ടിരുന്നു. മോഹന്‍ലാലിന്റെയും സുചിത്രയുടെയും പുത്രനായ പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ നായകനായി തിരിച്ചെത്തുമെന്ന് അന്നേ ആരാധകര്‍ ഉറപ്പിച്ചതാണ്. നായകനായെത്തിയ ആദ്യ ചിത്രമായ ആദി മികച്ച പ്രതികരണം നേടിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാല്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാറില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

അതിഥി താരമായി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അതിഥി താരമായി പ്രണവ് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വാര്‍ത്തയുടെ വിശ്വാസ്യത ചോദ്യചിഹ്നമായി തുടരുകയാണ്.

കല്യാണിയുടെ പ്രവചനം ശരിയാവുമോ?
പ്രിയദര്‍ശന്റെ മകളായ കല്യാണി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സുഹൃത്തുക്കളായ അനിയുടെയും പ്രണവിന്റെയും ഒപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മലയാള സിനിമയ്ക്ക് എക്കാലവും ഓര്‍ത്തിരിക്കാവുന്ന തരത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടുകളായ ഐവി ശശി, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം അടുത്ത തലമുറയും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുമിച്ചെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടയ്ക്ക് നടന്നിരുന്നു. പ്രിയദര്‍ശന്‍രെ മരക്കാറില്‍ സഹതിരക്കഥാകൃത്തായി അനി പ്രവര്‍ത്തിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്തത്
സ്വപ്‌നസാഫല്യമാണ് ഈ ചിത്രമെന്നായിരുന്നു പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടി ദാമദരന്‍ മാസ്റ്ററുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം നല്‍കിയ ആശയങ്ങളും സാധ്യതയും പ്രയോജനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്താണ് സിനിമയൊരുക്കുന്നതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. സിനമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് സന്തോഷ് ശിവനെ വിളിച്ചിരുന്നുവെന്നും അടുത്തെങ്ങും തന്റെ സിനിമ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്കമാക്കിയതോടെയാണ് പ്രിയദര്‍ശന്റെ തന്റെ പ്രൊജക്ടുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.

ചിത്രത്തിനായി മുടക്കുന്നത്
100 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കടലില്‍ വെച്ചായിരിക്കും. സിനിമയുടെകൂടുതല്‍ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂരിനോടൊപ്പം ഡോക്ടര്‍ സികെ റോയി, സന്തോഷ് ടി കുരുവിള എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവബംര്‍ ഒന്നിന് ഹൈദരാബാദില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

അന്യഭാഷയിലെ പ്രമുഖ താരങ്ങള്‍
ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി അന്യഭാഷയിലെ താരങ്ങള്‍ എത്തുന്നുണ്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തെലുങ്ക് താരം നാഗാര്‍ജ്ജുനയും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് പ്രിയദര്‍ശന്‍ സ്ഥിരീകരിച്ചിരുന്നു. സാബു സിറിളാണ് കാലസംവിധാനം. തിരുവാണ് ക്യാമറ ചലിപ്പിക്കുന്നത്.

മമ്മൂട്ടിയുടെ മരക്കാറും വന്നേക്കും
കുഞ്ഞാലി മരക്കാറിന്റെ ജീവിതകഥയുമായി മമ്മൂട്ടിയും എത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുതിയ സിനിമയുടെ തിരക്കിലാണ് സന്തോഷ് ശിവന്‍. മാമാങ്കത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. ഇരുവരും ഒരുമിച്ചെത്തുന്ന സിനിമ കുറച്ച് വൈകിയേ ആരംഭിക്കുകയുള്ളൂ. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളി തന്നെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications