For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവിന്റെ അച്ഛനായി മനോജ് കെ ജയന്‍? അരുണ്‍ ഗോപി ചിത്രത്തിലെ ആ സര്‍പ്രൈസ് ഇതായിരുന്നോ?

  |

  ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയിലേക്കെത്തുമെന്ന് അന്ന് തന്നെ ആരാധകര്‍ ഉറപ്പിച്ചിരുന്നു. സിനിമാലോകം ഒന്നടങ്കം കാത്തിരുന്നൊരു അരങ്ങേറ്റം കൂടിയാണ് ആദിയില്‍ നടന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു ഈ സിനിമ. ലളിത ജീവിതവും കാഴ്ചപ്പാടുകളുമൊക്കെയായി നേരത്തെ തന്നെ പ്രണവ് മറ്റ് താരപുത്രന്‍മാരില്‍ നിന്നും വേറിട്ട് നിന്നിരുന്നു.

  ഡബ്ലുസിസിയെ പ്രതിരോധിക്കാന്‍ അമ്മ? ചര്‍ച്ചയില്‍ എല്ലാവരും വേണ്ടെന്ന് സര്‍ക്കുലര്‍, കാണൂ!

  ആദിയുടെ റിലീസിന് ശേഷം തീരുമാനിക്കാം ഇനി അഭിനയിക്കണോ വേണ്ടയോ എന്നായിരുന്നു പ്രണവ് പറഞ്ഞത്. പതിവിന് വിപരീതമായി സിനിമയുടെ പ്രമോഷണല്‍ പരിപാടികളില്‍ നിന്നെല്ലാം ഈ താരപുത്രന്‍ മാറി നിന്നിരുന്നു. മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ടും തന്റെ തീരുമാനത്തില്‍ നിന്നും അപ്പു പിന്‍വാങ്ങിയിരുന്നില്ല. ആദി റിലീസ് ചെയ്ത് മികച്ച സ്വീകാര്യത നേടിയതിന് ശേഷമാണ് ഇനി സിനിമയില്‍ തുടരാമെന്ന കാര്യത്തില്‍ പ്രണവ് തീരുമാനമെടുത്തത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഈ താരപുത്രന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

  രണ്ടാമത്തെ ചിത്രവുമായി പ്രണവ് എത്തുമ്പോള്‍

  രണ്ടാമത്തെ ചിത്രവുമായി പ്രണവ് എത്തുമ്പോള്‍

  ആദിക്ക് ശേഷം പ്രണവ് അഭിനയിക്കുന്ന സിനിമ ഏതാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകരെല്ലാം ഈ താരപുത്രന്റെ ഡേറ്റിനായി കാത്തിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വളരെ നേരത്തെ പുറത്തുവന്നിരുന്നു. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായെത്തുന്നത് പ്രണവ് തന്നെയാണെന്ന് അടുത്തിടെയാണ് ഉറപ്പിച്ചത്. സംവിധായകന്‍ തന്നെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ആദിയിലെ അസാമാന്യ പ്രകടനത്തിന് ശേഷം ഏത് ഗെറ്റപ്പിലാണ് താരപുത്രന്‍ എത്തുന്നതെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്.

  രണ്ടാം ഭാഗമല്ല

  രണ്ടാം ഭാഗമല്ല

  മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ഇരുപതാം നൂറ്റാണ്ടിന്റെ ബാക്കിയാണോ ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകളും അടുത്തിടെ അരങ്ങേറിയിരുന്നു. അടുത്തിടെയായിരുന്നു സിനിമയുടെ പൂജ നടന്നത്. മോഹന്‍ലാലുള്‍പ്പടെ നിരവധി പ്രമുഖരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സിനിമയുടെ പേര് പുറത്ത് വന്നതോടെയാണ് ആരാധകര്‍ ഈ സംശയവുമായി എത്തിയത്. രണ്ടാം ഭാഗ സിനിമകള്‍ അരങ്ങു തകര്‍ക്കുന്ന സമയം കൂടിയാണല്ലോ ഇത്്, എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമല്ല ഇതെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  മനോജ് കെ ജയന്‍ അഭിനയിക്കുന്നു?

  മനോജ് കെ ജയന്‍ അഭിനയിക്കുന്നു?

  പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയിലെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അച്ഛന്‍ വേഷത്തില്‍ മനോജ് കെ ജയന്‍ എത്തിയേക്കുമെന്നുളഅള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ഈ സംഭവം വൈറലായത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ മനോജ് ഈ വേഷം ഗംഭീരമാക്കുമെന്ന കാര്യത്തില്‍ സിനിമാപ്രേമികള്‍ക്ക് തെല്ലും സംശയമില്ല.

  പീറ്റര്‍ ഹെയ്‌നിനൊപ്പം പ്രണവ്

  പീറ്റര്‍ ഹെയ്‌നിനൊപ്പം പ്രണവ്

  മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നും, മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രവുമായ പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുവെ സാഹസിക പ്രിയനായ മോഹന്‍ലാല്‍ വളരയെധികം കഷ്ടപ്പെട്ടാണ് പല രംഗങ്ങളും പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പിന്നാലെ മകനെയും നിയന്ത്രിക്കാനുള്ള അവസരമാണ് പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കോറിയോഗ്രാഫറിന് ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ആരാധകരും അതീവ സന്തുഷ്ടരാണ്.

  English summary
  pranav mohanlal manoj k jayan compo in arum gopy's film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X