താരപുത്രന്റെ മാസ് അവസാനിക്കുന്നില്ല, പ്രണവ് മോഹന്‍ലാലിന്റെ അടുത്ത സിനിമ ഉടന്‍ പ്രഖ്യാപിക്കും?

Recommended Video

പ്രണവിന്റെ അടുത്ത സിനിമ | Filmibeat Malayalam

ബാലതാരമായി സിനിമയില്‍ അഭിനയിച്ച പ്രണവ് മോഹന്‍ലാലിന് പുനര്‍ജനി എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയിരുന്നു. സിനിമയോട് അത്ര താല്‍പര്യം കാണിക്കാതെ ഇരുന്ന പ്രണവ് നായകനായി അരങ്ങേറ്റം നടത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ നായകനായെത്തി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു താരപുത്രന്‍ കാഴ്ച വെച്ചത്.

രണ്ടാമതൊരു സിനിമ പ്രണവിന്റേതായി വരുമോ എന്ന് കാത്തിരുന്ന ആരാധകര്‍ക്കായി മറ്റൊരു സിനിമയില്‍ കൂടി പ്രണവ് അഭിനയിച്ചിരുന്നു. അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയായിരുന്നു പ്രണവ് വീണ്ടം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. ഈ ചിത്രം ഇക്കഴിഞ്ഞ ജനുവരി 25 നായിരുന്നു റിലീസ് ചെയ്തത്. ഈ ചിത്രത്തിന് മിശ്ര പ്രതികരണമാണ് ലഭിച്ചത്. മാത്രമല്ല സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയാതെ തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു.

pranav-mohanlal

ഇപ്പോഴിതാ പ്രണവ് നായകനാവുന്ന മറ്റൊരു സിനിമ കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നിരവധി സംവിധായകര്‍ പ്രണവിനെ സമീപിച്ചിരിക്കുകയാണെന്നും താരപുത്രന്‍ ഏത് സിനിമയാണ് തിരഞ്ഞെടുത്തത് എന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ല. പ്രണവിന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

നിലവില്‍ മോഹന്‍ലാലിനൊപ്പം കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് പ്രണവ് അഭിനയിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലി മരക്കാരുടെ ചെറുപ്പക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X