പ്രണവ് മോഹന്‍ലാല്‍ അതിശയിപ്പിക്കാനുള്ള വരവാണ്! അരുണ്‍ ഗോപി ഒരുക്കിയിരിക്കുന്നത് കിടിലന്‍ വേഷം!

Recommended Video

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശേഷങ്ങൾ | filmibeat Malayalam

ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ആദ്യ സിനിമയില്‍ പാര്‍ക്കൗര്‍ അഭ്യാസങ്ങളിലൂടെയായിരുന്നു പ്രണവ് ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാമത്തെ സിനിമ അതിലും കേമമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് ഒരു സര്‍ഫറുടെ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലിലെ രംഗങ്ങളായതിനാല്‍ ഗോവയില്‍ നിന്നുമായിരിക്കും കൂടുതലും ചിത്രീകരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും തനിക്ക് ലഭിക്കുന്ന കഥാപാത്രം മനോഹരമാക്കാന്‍ പ്രണവിന് കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്.

pranav-mohanlal

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റ് ആയി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് പീറ്റര്‍ ഹെയിനാണ്് ആക്ഷന്‍ ഒരുക്കുന്നത്. അഭിനന്ദ് രാമാനുജന്‍ ആണ് ഛായഗ്രഹണം. സംഗീതം ഗോപി സുന്ദര്‍ കൈകാര്യം ചെയ്യും. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ആക്ഷന്‍ രംഗങ്ങളില്‍ അസാധ്യമായ മെയ്‌വഴക്കത്തോടെയായിരുന്നു നായകനായുള്ള അരങ്ങേറ്റ ചിത്രത്തില്‍ പ്രണവ് അഭിനയിച്ചത്. ഇത്തവണ അതിലും മിന്നുന്ന പ്രകടനം നടത്താന്‍ പ്രണവിന് കഴിയുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X