പ്രണവിന്റെ സാഹസികത ത്രസിപ്പിക്കും! ഇന്തോനേഷ്യയില്‍ നിന്നും സര്‍ഫിങ് പഠനം പൂര്‍ത്തിയാക്കി!!!
മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് പ്രണവ്. ബാലതാരമായി സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയ താരപുത്രന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തുടക്കം കുറിക്കുമെന്ന് ആരാധകര്‍ അന്നേ ഉറപ്പിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ താരപുത്രനെ കണ്ടപ്പോള്‍ എന്നാണ് നായകനായി അരങ്ങേറുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. അധികനാള്‍ പിന്നിടുന്നതിനിടയില്‍ ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെ ഈ താരപുത്രനെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നായകനായെത്തിയ ആദ്യസിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പേ താരമായി മാറിയ പ്രണവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജീവിതത്തിലും നിലപാടുകളിലും വ്യത്യസ്തത പുലര്‍ത്തിയ താരപുത്രന്‍ സിനിമയുടെ പ്രമോഷണല്‍ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.
ആക്ഷന്‍ രംഗങ്ങളിലെ അസാമാന്യമായ മികവായിരുന്നു ആദിയിലെ പ്രധാന ആകര്‍ഷണീയത. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററായ സിനിമയ്ക്ക് പിന്നാലെയാണ് താരപുത്രന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ന്നത്. രാമലീലയിലൂടെ തുടക്കം കുറിച്ച അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായെത്തുന്നത് പ്രണവ് തന്നെയാണെന്ന സ്ഥിരീകരണമുണ്ടായത് അടുത്തിടെയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി സര്‍ഫിങ് പഠിക്കുകയാണ് പ്രണവ്. ഇതിനോടകം തന്നെ സര്‍ഫിങ്ങില്‍ താരപുത്രന്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇന്തോനേഷ്യയിലെ ബാലിയില്‍ പോയാണ് താരപുത്രന്‍ സര്‍ഫിങ് പരിശീലിച്ചത്. ഒരു മാസത്തിലധികം നീണ്ടുനിന്ന പഠനത്തിന് ശേഷമാണ് പ്രണവ് തിരികെയത്തിയത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പരിശ്രമിക്കുന്ന മോഹന്‍ലാലിന്റെ അതേ ശൈലി തന്നെയാണ് പ്രണവും പിന്തുടരുന്നത്. സാഹസികതയോട് പ്രത്യേക താല്‍പര്യമുള്ള താരപുത്രന്‍ ഈ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന് ആരാധകര്‍ ഇതിനോടകം തന്നെ ഉറപ്പിച്ചിട്ടുമുണ്ട്. സര്‍ഫിങ് എന്താണെന്ന് പലര്‍ക്കും സംശയമുണ്ട്, ഇത് വ്യക്തമാക്കുന്നതിനായി പ്രണവ് മോഹന്‍ലാല്‍ ഫാന്‍സ് പങ്കുവെച്ച വീഡിയോ താഴെക്കൊടുക്കുന്നു. വീഡിയോ കാണൂ.


Click it and Unblock the Notifications