ജയറാമിന്റെ ആരാധകരെ ഞാനെന്തിന് ഭയക്കണമെന്ന് പ്രതാപ് പോത്തന്‍

By Aswini

പ്രതാപ് പോത്തനും ജയറാമും തമ്മിലുള്ള ശീതയുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് സിനിമാ ലോകത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്ത. ജയറാമിന്റെ പേര് പരമാര്‍ശിക്കാതെ പ്രതാപ് പോത്തന്‍ തന്റെ ഫേസ്ബുക്കിലൂടെ നടനെ ക്രൂരമായി വിമര്‍ശിച്ചതോടെയാണ് ആ യുദ്ധത്തിന് തുടക്കമായത്.

ഉദ്ദേശിച്ചത് ജയറാമിനെ തന്നെയാണെന്ന് ആരാധകര്‍ പറഞ്ഞതോടെ പ്രതാപ് പോത്തനും അത് അംഗീകരിച്ചു. അതെ ജയറാമിനെ ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത്. നന്ദിയില്ലാത്ത നടനാണ് ജയറാം എന്നൊക്കെയായിരുന്നു പ്രതാപ് പോത്തന്റെ ഭാഷ്യം.

jayaram-prathap-pothan

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം പ്രതാപ് പോത്തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റില്ല എന്ന് പറഞ്ഞതാണ് നടനും സംവിധായകനുമായ പോത്തനെ പിണക്കാന്‍ കാരണം. എന്തായാലും വിഷയം ചര്‍ച്ചയായതോടെ ജയറാം ആരാധകര്‍ പ്രതാപ് പോത്തനെ വിമര്‍ശിച്ച് രംഗത്തെത്തി.

ഈ വിഷയത്തില്‍ തണുപ്പില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ജയറാമിന്റെ ആരാധകരെ ഭയക്കണം, അവര്‍ അക്രമകാരികളാണ് എന്ന് പറഞ്ഞുകൊണ്ട് പ്രതാപ് പോത്തന് ഇന്ന് ഒരു കോള്‍ വന്നത്രെ. അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് നല്‍കി ഫോണ്‍ വിളിച്ചത്.

ജയറാമിന്റെ ആരാധകരെ താനെന്തിന് ഭയക്കണം എന്നാണ് പ്രതാപ് പോത്തന്റെ ചോദ്യം. ഈ ജീവിതമോ, ജീവിക്കാനുള്ള പണമോ തനിക്കാരും ധാനം നല്‍കിയതല്ലെന്ന് 63 കാരനായ പ്രതാപ് പോത്തന്‍ പറയുന്നു. ഞാനാരു വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X