»   » 'പച്ചമാങ്ങ തീറ്റിച്ച' സംവിധായകന്‍ സ്ത്രീ വിരുദ്ധന്‍??? ആഷിഖിന് ഒന്നും ഓര്‍മയില്ല!!! വാക്കുകള്‍ തിരിച

'പച്ചമാങ്ങ തീറ്റിച്ച' സംവിധായകന്‍ സ്ത്രീ വിരുദ്ധന്‍??? ആഷിഖിന് ഒന്നും ഓര്‍മയില്ല!!! വാക്കുകള്‍ തിരിച

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവ നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീ വരുദ്ധത ഇപ്പോള്‍ വിഷയമായിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി സിനിമ മേഖല ഇറങ്ങിയപ്പോഴാണ് സിനിമകളിലെ സ്ത്രീ വിരുദ്ധതയും ചര്‍ച്ച ചെയ്യപ്പെടുന്നത്. സിനിമകളില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും കൈയടിക്കും ത്രില്ലിനും വേണ്ടി ഉപയോഗിക്കുന്നതിനെതിരെ സിനിമാ മേഖലയില്‍ നിന്നു തന്നെ പലരും രംഗത്ത് വന്നു.

ഇക്കാര്യത്തില്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുകയും ഇനി മേലില്‍ ഇത്തരം സിനിമകള്‍ എടുക്കുകയില്ലെന്ന് സംവിധായകരും എഴുത്തുകാരും തീരുമാനിക്കണമെന്ന ആഹ്വാനം ചെയ്യുകയും ചെയ്ത വ്യക്തിയാണ് ആഷിഖ് അബു. എന്നാല്‍ ഇതേ ആഷിഖ് അബുവിനെ സ്വന്തം വാക്കുകള്‍ തിരിച്ചടിക്കുകയാണ്. ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സംവിധായകനും ഛായാഗ്രഹകനുമായ പ്രതാപ് ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. ആഷിഖ് അബു കോളേജ് ചെയര്‍മാനായിരുന്ന മഹാരാജാസ് കോളേജ് കാലത്തെ ഓര്‍മിപ്പിച്ചാണ് പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആഷിഖ് അബു ചെയര്‍മാനായിരുന്ന കാലത്ത് മഹാരാജാസ് കോളേജില്‍ നടന്നതിനോളം വലിയ സ്ത്രീ വരുദ്ധതയുെ മനുഷ്യ വരുദ്ധതയും എവിടെയും കണ്ടിട്ടില്ലെന്ന് പ്രതാപ് ജോസഫ്. ആക്കാലാത്ത് എസ്എഫ്‌ഐക്കാരടെ മര്‍ദ്ധനത്തിന് ഇരയായ ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതാപ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊടിയ അക്രമങ്ങള്‍ നടത്തിയ അക്കാലത്തേക്കുറിച്ചോര്‍ത്ത് മാപ്പ് പറയാന്‍ ആഷിഖ് അബു തയാറാണോ എന്ന് പ്രതാപ് ചോദിക്കുന്നു. അങ്ങനെയെങ്കില്‍ ആഷിഖിന്റെ ഈ ഫേസ്ബുക്ക് പരാമര്‍ശത്തില്‍ ഒരു ശതമാനമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെന്ന് വിശ്വസിക്കാം. ആഷിഖിന്റെ സിനിമകള്‍ അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ലെന്നും പ്രതാപ് തന്റെ പോസ്റ്റില്‍ പറഞ്ഞു.

ഒരിക്കല്‍ ആഷിഖ് അബു മാധ്യമങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച് വാചകമാണ് 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം' എന്നത്. എന്നാല്‍ താന്‍ അങ്ങനെ പറയില്ലെന്നും ആഷിഖിന്റെ പ്രസ്താവന കണ്ടപ്പോള്‍ അത് ഓര്‍ത്തുപോയതാണെന്നും പ്രതാപ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതാപിന്റെ വാക്കുകളെ ഭാഗീകമായി അംഗീകരിക്കുന്നുണ്ട് ആഷിഖ് അബു.

തന്റെ ക്യാമ്പസ് കാലത്തേക്കുറിച്ച് ആഷിഖ് അബു പറയുന്നത് അക്രമം പ്രതിരോധമായിരുന്ന കാലമെന്നാണ്. അക്കാലത്ത് അത്ര പക്വമായിരുന്നില്ല താന്‍ ഉള്‍പ്പെടെയുള്ള നേതാക്കളില്‍ മിക്കവരും നിലപാടുകളെന്നും ആഷിഖ് സമ്മതിക്കുന്നുണ്ട്. എന്നാല്‍ പ്രതാപിന്റെ മുഴുവന്‍ അരോപണങ്ങളേയും അംഗീകരിക്കുന്നില്ലെന്നും ആഷിഖ് പറഞ്ഞു.

പ്രതാപിന്റെ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവിധപ്പേര്‍ കമന്റുകളുമായി എത്തി. കഴിഞ്ഞ കാലത്തെ തിരിച്ച് വിളിച്ച് തിരിത്തു എന്നിട്ട് ഇക്കാലത്തേക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം എന്നാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ സംശയം. ആഷിഖ് തന്റെ കഴിഞ്ഞ കാലത്തെ തള്ളിപ്പറയുകയെങ്കിലും ചെയ്യട്ടെ എന്നാണ് പ്രതാപിന്റെ നിലപാട്.

പ്രതാപ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Cinematographer Prathap Joseph against Aashiq Abu's facebook post on actress attacked issue. Prathap raised alligation agaist Aashiq Abu about his college days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam