»   » ഐശ്വര്യ റായിയുടെ വയറ് വീര്‍ത്തോ, വീണ്ടും ഗര്‍ഭിണിയോ??

ഐശ്വര്യ റായിയുടെ വയറ് വീര്‍ത്തോ, വീണ്ടും ഗര്‍ഭിണിയോ??

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ 15 വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ റായി. അറുപത്തിയൊമ്പതാമത് ഫിലിം ഫെസ്റ്റിവലിലും ഐശ്വര്യ പതിവുപോലെ സുന്ദരിയായി എത്തി. എന്നാല്‍ പാപ്പരസികള്‍ ശ്രദ്ധിച്ചത് ഐശ്വര്യയുടെ തിളങ്ങുന്ന വസ്ത്രമോ സൗന്ദര്യമോ ഒന്നുമായിരുന്നില്ല, മറ്റൊന്നാണ്.

ലോറീലിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടെയായ ഐശ്വര്യ, യൂന്‍സ് ബ്രാന്റിന്റെ ബീഡഡ് കേവ് ഗൗണാണ് ധരിച്ചിരുന്നത്. ആ വസ്ത്രത്തില്‍ ഐശ്വര്യയുടെ വയറ് സാധാരണത്തേതിലും കൂടുതല്‍ പുറത്ത് കാണാമായിരുന്നു. ഇത് കണ്ട് ഐശ്വര്യയ്ക്ക് വീണ്ടും ഗര്‍ഭിണിയാണെന്ന് പറഞ്ഞു നടക്കുകയാണ് ബോളിവുഡ് പാപ്പരസികള്‍.

iswarya

മുത്തുകളാല്‍ അലങ്കരിച്ച് ഗോള്‍ഡന്‍ ഗൗണിന്റെ വയറിന് മുകളിലായിട്ടുള്ള ബെല്‍റ്റാണ് ഐശ്വര്യയുടെ വയറിലേക്ക് നോട്ടം പായിക്കുന്നത്. ഒറ്റനോട്ടത്തില്‍ സത്യമാണോ എന്നും തോന്നും. സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യ വീണ്ടും ഗര്‍ഭിണിയാണെന്ന വാദം തകര്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

English summary
Pregnancy Buzz For Aishwarya Rai At Cannes! Bump Leaves Fans In A Frenzy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam