ലോസ് ആഞ്ചലസിൽ ലക്ഷ്വറി ബം​ഗ്ലാവ് വാടകയ്ക്കെടുത്ത് ഉപാസന, ഒപ്പം മൂന്ന് സഹായികളേയും കൊണ്ടുപോയതായി റിപ്പോർട്ട്!

ഓസ്‌കര്‍ പുരസ്‌കാരം നേടിയതോടെ നാട്ടു നാട്ടു എന്ന പാട്ടിനെ കുറിച്ചറിയാന്‍ തിരക്ക് കൂട്ടി ലോക ജനത. ഗൂഗിള്‍ സെര്‍ച്ചില്‍ നാട്ടു നാട്ടു എന്ന് തിരയുന്നതില്‍ കഴിഞ്ഞ ദിവസം 1105 ശതമാനത്തിന്റെ വര്‍ധനവുണ്ടായി

ആർആർആർ ഓസ്കാർ നേടിയ ശേഷം മെഗാ പവർ സ്റ്റാർ രാം ചരൺ ​ഗ്ലോബൽ സ്റ്റാറായി വാഴ്ത്തപ്പെടുകയാണ്. ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാർ അവാർഡ് നേടിയതോടെ രാജമൗലി, കീരവാണി, രാം ചരൺ, എൻടിആർ എന്നിവരുടെ പേരുകൾ ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്.

95ആം അക്കാദമി അവാർഡ് ദാന ചടങ്ങിലാണ് നാടു നാട്ടു എന്ന ​ഗാനത്തിന് മികച്ച ഒറിജിനൽ ​ഗാനത്തിനുള്ള ഓസ്കാർ ലഭിച്ചത്. എം.എം കീരവാണിക്ക് ലഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ അഭിമാനത്തേരിലേറിയാണ് നാട്ടു നാട്ടു ഓസ്‌കര്‍ വേദിയിലുമെത്തിയത്.

ലിറിക് വീഡിയോയായി ആദ്യമിറങ്ങിയ നാള്‍ മുതല്‍ രാം ചരണിന്റേയും ജൂനിയര്‍ എന്‍.ടി.ആറിന്റേയും നൃത്തച്ചുവടുകള്‍ തരംഗമായിരുന്നു.

Upasana Konidela, Upasana Konidela news, Upasana Konidela ram charan, Upasana Konidela family, Upasana Konidela photos, ഉപാസന കോനിഡേല, ഉപാസന കോനിഡേല വാർത്തകൾ, ഉപാസന കോനിഡേല രാം ചരൺ, ഉപാസന കോനിഡേല കുടുംബം, ഉപാസന കോനിഡേല ഫോട്ടോകൾ

65 മില്ല്യണിലേറെ പേരാണ് ഇതുവരെ ഗാനം കണ്ടത്. ചന്ദ്രബോസാണ് ഗാനത്തിന്റെ വരികളെഴുതിയത്. പ്രേം രക്ഷിത് നൃത്തസംവിധാനവും നിര്‍വഹിച്ചു. റിയാന, ലേഡി ഗാഗ തുടങ്ങിയ ഹോളിവുഡ് ഇതിഹാസങ്ങളുടെ ഗാനങ്ങളെ പിന്തള്ളിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ ലഭിച്ചത്.

ഓസ്‌കാർ പ്രൊമോഷനുകൾക്കായി എസ്എസ് രാജമൗലിയും സംഘവും കുറച്ച് മാസങ്ങളായി വളരെ കഠിനാധ്വാനത്തിലായിരുന്നു. രാം ചരണും എൻടിആറും നിരവധി തവണ യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു.

ഓസ്‌കര്‍ പുരസ്‌കാരം നേടിയതോടെ നാട്ടു നാട്ടു എന്ന പാട്ടിനെ കുറിച്ചറിയാന്‍ തിരക്ക് കൂട്ടി ലോക ജനത. ഗൂഗിള്‍ സെര്‍ച്ചില്‍ നാട്ടു നാട്ടു എന്ന് തിരയുന്നതില്‍ കഴിഞ്ഞ ദിവസം 1105 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ശരാശരി തിരച്ചിലിന്റെ പത്തിരട്ടിയാളുകളാണ് നാട്ടു നാട്ടു പാട്ടിനെ കുറിച്ചറിയാന്‍ താല്‍പര്യം കാണിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാട്ട് പുറത്തിറങ്ങിയതിന് ശേഷം ടിക് ടോക്കില്‍ ഇത് വലിയ വൈറലായി മാറിയിരുന്നു. 52.6 മില്യണ്‍ ആളുകളാണ് ഇത് ടിക് ടോക്കില്‍ ആസ്വദിച്ചത്. ജാപ്പനീസ് ഓണ്‍ലൈന്‍ കാസിനോ ഗൈഡ് ആയ 6ടകരക്കുജിയാണ് ഈ ഗൂഗിള്‍ ട്രെന്‍ഡ് ഡാറ്റ പുറത്തുവിട്ടത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാം ചരൺ യുഎസിൽ തങ്ങുകയും ആർആർആറിന്റെ ഓസ്‌കാർ പ്രമോഷനുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. യുഎസിൽ ദീർഘകാലം താമസിക്കേണ്ടി വന്നതിനാൽ ഉപാസന തന്റെ ഭർത്താവിനായി ചില സർപ്രൈസുകളും ഒരുക്കിയിരുന്നു.

ലോസ് ആഞ്ചലസിൽ ഒരു ആഡംബര ബംഗ്ലാവ് ഏതാനും മാസങ്ങളായി ഉപാസന വാടകയ്ക്ക് എടുത്തിരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിൽ ഈ പ്രചാരണം തകൃതിയായി നടക്കുന്നുണ്ട്. ഈ കഴിഞ്ഞ കുറച്ച് നാളുകളായി രാംചരണും ഉപാസനയും ഈ ആഢംബര ബം​ഗ്ലാവിലാണ് താമസിച്ച് വരുന്നതെന്നും റിപ്പോർട്ടുണ്ട്.

Upasana Konidela, Upasana Konidela news, Upasana Konidela ram charan, Upasana Konidela family, Upasana Konidela photos, ഉപാസന കോനിഡേല, ഉപാസന കോനിഡേല വാർത്തകൾ, ഉപാസന കോനിഡേല രാം ചരൺ, ഉപാസന കോനിഡേല കുടുംബം, ഉപാസന കോനിഡേല ഫോട്ടോകൾ

ഓസ്‌കാർ ആഘോഷങ്ങൾക്ക് ദിവസങ്ങൾക്ക് മുമ്പാണ് ഉപാസനയും യുഎസിൽ എത്തിയത്. ഇവരുടെ സഹായികളായി ഇന്ത്യയിൽ നിന്ന് മൂന്ന് ജീവനക്കാരെ കൂടി ലേസ് ആഞ്ചലസിലേക്ക് കൊണ്ടുപോയിരുന്നതായും റിപ്പോർ‌ട്ടുകൾ പറയുന്നു.

ഉപാസന ഇപ്പോൾ ഗർഭിണിയായതിനാൽ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയായിരിക്കാം ഈ മുൻ‌കരുതലുകൾ സ്വീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഓസ്‌കാർ നേടിയതിന് ശേഷം സിനിമാ യൂണിറ്റ് മുഴുവൻ ഉപാസനയുടേയും രാംചരണിന്റേയും ബം​ഗ്ലാവിൽ ഒത്തുകൂടി സെലിബ്രേഷൻ നടത്തിയതായും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചെറിയ പെട്ടിയിലാക്കി രാംചരണും ഉപാസനയും തങ്ങളുടെ ഇഷ്ടദൈവങ്ങളുടെ വിഗ്രഹങ്ങൾ കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇരുവരും ഓസ്കാർ ചടങ്ങിൽ പങ്കെടുക്കാൻ ഇറങ്ങും മുമ്പ് പ്രാർഥിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

തെലുങ്കിലെ ഏറ്റവും വലിയ സിനിമാ കുടുംബത്തിലെ യുവതലമുറയിൽപെടുന്ന താരമാണ് രാംചരൺ തേജ. നടന്റെ ഭാര്യ എന്നതിലുപരി സംരംഭക കൂടിയാണ് ഉപാസന. ഇരുവർക്കും വൈകാതെ തന്നെ ആദ്യത്തെ കൺമണി പിറക്കും.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X