»   »  പ്രേമം അലകള്‍ അടങ്ങിയില്ല; കേരളത്തില്‍ വീണ്ടും പ്രദര്‍ശനത്തിന്

പ്രേമം അലകള്‍ അടങ്ങിയില്ല; കേരളത്തില്‍ വീണ്ടും പ്രദര്‍ശനത്തിന്

Written By:
Subscribe to Filmibeat Malayalam

സമീപകാലത്ത് ഇത്രയേറെ ആഘോഷമാക്കിയ ഒരു ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല. റിലീസ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രേമത്തിന്റെ അലകള്‍ അടങ്ങുന്നില്ല. ചിത്രം വീണ്ടും കേരളത്തില്‍ ചിത്രം റിലീസ് ചെയ്യുന്നതായി വാര്‍ത്തകള്‍.

പ്രേമം ഓര്‍മയില്‍ റൊമാന്റിക്കായി നിവിന്‍ പോളി; കാണാത്ത ചില ചിത്രങ്ങളിലൂടെ


കേരളത്തിലെ പല തിയേറ്ററുകളിലും നൂറു ദിവസത്തിലധികം ഓടിയ ചിത്രം പൈറസി വിഷയത്തില്‍ പെട്ട് സ്റ്റക്കാകുകയായിരുന്നു. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണാന്‍ കയറുമ്പോഴാണ് സെന്‍സര്‍ കോപ്പിയുടെ വാട്ടര്‍മാര്‍ക്കോടുകൂടെ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇറങ്ങിയത്.


 premam

ഇതൊന്നും വക വയ്ക്കാതെ തമിഴ്‌നാട്ടിലെ ഒരു തിയേറ്ററില്‍ പ്രേമം 250 ദിവസത്തില്‍ കൂടുതല്‍ ഓടി. ഒരു മലയാള സിനിമയ്ക്ക് ഇത്രയും വലിയ സ്വീകരണം തമിഴ്‌നാട്ടില്‍ ലഭിയ്ക്കുന്നത് ആദ്യമായിട്ടായിരുന്നു. പ്രേമത്തിലൂടെ നിവിനും തമിഴര്‍ക്കിടയില്‍ ഹിറ്റായി.


പ്രേമത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഈ സുന്ദരി ഇനി ആസിഫിന്റെ നായിക!!


നിവിന്‍ പോളി മാത്രമല്ല അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ പുതുമുഖ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും വലിയ ശ്രദ്ധ ലഭിച്ചു. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് നടന്നുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍.

English summary
Looks like there is no stopping the Premam juggernaut! Even a year after its release, 'Premam' has found its way back to the theatres in Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam