»   » നയന്‍താരയ്ക്കും തമന്നയ്ക്കും കിട്ടുന്ന പ്രാധാന്യം കിട്ടുന്നില്ലെന്ന്, സായി പല്ലവി ഒരു പ്രശ്‌നക്കാരി?

നയന്‍താരയ്ക്കും തമന്നയ്ക്കും കിട്ടുന്ന പ്രാധാന്യം കിട്ടുന്നില്ലെന്ന്, സായി പല്ലവി ഒരു പ്രശ്‌നക്കാരി?

Posted By: Rohini
Subscribe to Filmibeat Malayalam

വെറും രണ്ട് ചിത്രങ്ങല്‍ മാത്രമേ ഇതുവരെ സായി പല്ലവിയുടേതായി റിലീസ് ചെയ്തിട്ടുള്ളൂ. രണ്ടും മലയാളത്തിലാണ്. പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സായി പല്ലവിയുടെ കലിയും പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോള്‍ ഫിദ എന്ന ചിത്രം തെലുങ്കില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

സായി പല്ലവിയ്‌ക്കെന്താ ഇത്ര അഹങ്കാരം, ഒഴിവാക്കിയത് മൂന്ന് സൂപ്പര്‍താര ചിത്രങ്ങള്‍, വിവാദങ്ങള്‍!

മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും തെലുങ്കിലെയും തമിഴിലെയും മലയാളത്തിലെയും ഏറ്റവും വലിയ പ്രശ്‌നക്കാരിയായി മാറുകയാണ് ഇപ്പോള്‍ സായി പല്ലവി. പല കാരണങ്ങള്‍ക്കൊണ്ടും നടിയുടെ പേര് ഗോസിപ്പുകോളങ്ങളില്‍ നിറയുന്നു.

തമിഴില്‍ നിന്നൊഴിയുന്നു

മണിരത്‌നം ചിത്രത്തില്‍ നിന്നും അജിത്ത് ചിത്രത്തില്‍ നിന്നും സായി പല്ലവി പിന്മാറിയത് വാര്‍ത്തയായിരുന്നു. മണിരത്‌നം ചിത്രം അവസാന നിമിഷം നടിയ്ക്ക് നഷ്ടപ്പെട്ടതാണെങ്കില്‍, ഫിദയുടെ ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞാണ് അജിത്ത് ചിത്രം സായി ഒഴിവാക്കിയത്.

വിക്രം ചിത്രത്തില്‍ നിന്നും ഇറങ്ങിപ്പോയി

വിക്രം ചിത്രത്തില്‍ നിന്നും സായി പല്ലവി ഇറങ്ങിപ്പോയതാണ് ഇപ്പോള്‍ തമിഴകത്തെ ചൂടുള്ള വാര്‍ത്ത. ഷൂട്ടിങ് തുടങ്ങാന്‍ വൈകുന്നു എന്ന കാര്യം പറഞ്ഞാണ് അഡ്വാന്‍സ് തുക തിരിച്ചു നല്‍കി സായി ചിത്രത്തില്‍ നിന്നും പിന്മാറിയത്.

പ്രതിഫലം കൂട്ടി

അതിനിടയില്‍ സായി പല്ലവി പ്രതിഫലം കൂട്ടിതും വാര്‍ത്തയായി. തമിഴിലും തെലുങ്കിലും ഒരു സിനിമ ചെയ്യുന്നത് സായി പല്ലവി ആവശ്യപ്പെടുന്നത് 50 ലക്ഷം രൂപയാണത്രെ. ഒരു പുതുമുഖ നടിയെ സംബന്ധിച്ച് ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.

പ്രാധാന്യം വേണമെന്ന്

ഇപ്പോള്‍ കേള്‍ക്കുന്നു സായി പല്ലവി തെലുങ്കില്‍ പുതിയ പരാതിയുമായി എത്തിയിരിയ്ക്കുകയാണെന്ന്. പുരസ്‌കാര നിശയില്‍ നയന്‍താരയ്ക്കും സമാന്തയ്ക്കും തമന്നയ്ക്കു ലഭിയ്ക്കുന്ന പ്രാധാന്യം തനിയ്ക്ക് ലഭിയ്ക്കുന്നില്ലെന്നാണത്രെ നടിയുടെ പരാതി.

സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.. ഇതാണ് മുഖക്കുരു ബ്യൂട്ടി

English summary
Sai Pallavi complaints on Telugu Film Industry with regard to a recent awards’ event where allegedly she wasn’t given prominence along with big stars like Samantha, Tamanna and Nayantara. Has she put herself in the category of ‘self-important natured people’?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam