»   » പറഞ്ഞ സമയത്ത് ഷൂട്ടിങ് ആരംഭിച്ചില്ല, വിക്രം ചിത്രത്തില്‍ നിന്ന് സായി പല്ലവി ഇറങ്ങിപ്പോയി ?

പറഞ്ഞ സമയത്ത് ഷൂട്ടിങ് ആരംഭിച്ചില്ല, വിക്രം ചിത്രത്തില്‍ നിന്ന് സായി പല്ലവി ഇറങ്ങിപ്പോയി ?

By: Rohini
Subscribe to Filmibeat Malayalam

ആദ്യ ചിത്രമായ പ്രേമത്തിലൂടെ തന്നെ സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടിയ നായികയാണ് സായി പല്ലവി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം ഹിറ്റായ നടി സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തുടക്കം മുതലേ വളരെ സെലക്ടീവായിരുന്നു.

വെറും രണ്ട് സിനിമകളില്‍ അഭിനയിച്ച സായി പല്ലവിയുടെ പ്രതിഫലം കേട്ടാള്‍ ഞെട്ടും, തമിഴ് നടിമാര്‍ ഞെട്ടി!

പ്രേമത്തിന് ശേഷം ദുല്‍ഖറിനൊപ്പം കലി എന്ന ചിത്രം ചെയ്തു. തുടര്‍ന്ന് തെലുങ്കില്‍ ഫിദ എന്ന ചിത്രം പൂര്‍ത്തിയാക്കി. ഒത്തിരി ഗോസിപ്പുകള്‍ക്ക് ശേഷം സായി തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നു വിക്രം ചിത്രം സായി ഉപേക്ഷിച്ചുവെന്ന്. എന്താ കാര്യം?

തമിഴിലേക്ക് സായി

സായി പല്ലവി തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. മണിരത്‌നം ചിത്രത്തിലേക്കാണ് ആദ്യം വിളിച്ചത്. എന്നാല്‍ തിരക്കഥയില്‍ തിരുത്തലുകള്‍ നടത്തിയപ്പോള്‍ നടിയ്ക്ക് ആ അവസരം നഷ്ടപ്പെട്ടു. പിന്നീട് അജിത്ത് ചിത്രത്തിലേക്ക് വിളിച്ചെങ്കിലും തെലുങ്ക് ചിത്രത്തിന്റെ തിരക്കുകള്‍ കാരണം അതും ഉപേക്ഷിക്കേണ്ടി വന്നു.

വിക്രം ചിത്രത്തിലേക്ക്

ഒടുവിലാണ് വിക്രമിന്റെ നായികയായി സായി പല്ലവി അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും വാര്‍ത്ത സ്ഥിരീകരിച്ചു. വിജയ് ചന്ദെര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമിന്റെ നായികയായി മലര്‍ മിസ് എത്തുന്നു എന്ന വാര്‍ത്തകള്‍ തമിഴ് സിനിമാ പ്രേമികളെയും സന്തോഷിപ്പിച്ചു.

സായി പിന്മാറി

ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറി എന്ന്. ചിത്രത്തിന്റെ അഡ്വാന്‍സ് തുക കൈപ്പറ്റിയ ശേഷമാണ് നടി പിന്മാറിയത്. ചിത്രം ഉപേക്ഷിച്ചതോടെ ആ അഡ്വാന്‍സ് തുകയും സായി തിരിച്ചു നല്‍കിയത്രെ.

സംവിധായകന്‍ പറയുന്നത്

സായി പല്ലവി കരാറില്‍ ഒപ്പുവച്ചത് മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നത്. ചിത്രത്തിന് വേണ്ടി നടി ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. 15 ലക്ഷം അഡ്വാന്‍സ് നല്‍കിയതിന് ശേഷമാണത്രെ സായി പ്രൊജക്ടില്‍ ഒപ്പുവച്ചത്.

ഷൂട്ടിങ് ആരംഭിക്കാന്‍ വൈകിയോ?

എന്നാല്‍ പറഞ്ഞ സമയത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാത്തത് കാരണമാണ് സായി ചിത്രം ഉപേക്ഷിച്ചതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. മാത്രമല്ല ഈ ചിത്രത്തെക്കാള്‍ വിക്രം പ്രാധാന്യം നല്‍കുന്നത് ഗൗതം മേനോന്റെ ധ്രുവനച്ചിത്തിരത്തിനാണത്രെ. ആ സിനിമയുടെ പുകുതി ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മാത്രം വിജയ് ചന്ദെര്‍ ചിത്രത്തിലേക്ക് കടക്കൂ.

മാധവന്‍ ചിത്രത്തില്‍ സായി

സായി പല്ലവിയാകട്ടെ വിക്രം ചിത്രത്തെക്കാള്‍ പ്രധാന്യം നല്‍കിയത് മാധവനൊപ്പം അഭിനയിക്കുന്ന ചിത്രത്തിനാണ്. മലയാളത്തില്‍ ഹിറ്റായ ചാര്‍ലിയുടെ റീമേക്കിന് വേണ്ടി സായി പല്ലവി കൂടുതല്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വിക്രം ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്ന വാര്‍ത്തകളുമുണ്ട്.

English summary
Premam fame actor Sai Pallavi has opted out of Vikram's film citing date issues.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam