»   » സൂപ്പര്‍ഹിറ്റായ അല്‍ഫോണ്‍സിന്റെ പ്രേമം കോപ്പിയടി; ഇതാ വീഡിയോ കാണൂ

സൂപ്പര്‍ഹിറ്റായ അല്‍ഫോണ്‍സിന്റെ പ്രേമം കോപ്പിയടി; ഇതാ വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

തലക്കെട്ട് കണ്ട് ഞെട്ടേണ്ടതില്ല. പ്രേമം കോപ്പിയടിച്ചത് ഹോളിവുഡില്‍ നിന്നോ ബോളിവുഡില്‍ നിന്നോ കൊറിയന്‍ പടത്തില്‍ നിന്നോ ഒന്നുമല്ല, അല്‍ഫോണ്‍സിന്റെ തന്നെ ആദ്യ ചിത്രത്തില്‍ നിന്നാണ്.

പുതുമയുള്ള സിനിമ എടുക്കാന്‍ പറഞ്ഞ അജുവിനോട് അല്‍ഫോണ്‍സ്; കശ്മലാ എന്നോട് നീ ആ വാക്ക് പറയരുത്


പ്രേമം, നേരത്തിന്റെ കോപ്പിയടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചില വിരുദന്മാര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. തെളിവ് സഹിതമുള്ള വീഡിയോയും ഇതിനൊപ്പമുണ്ട്.


നേരം എന്ന ചിത്രം

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നേരം.


ഷെമ്മി തിലകന്റെ പ്രണയം

നേരത്തില്‍ ഷെമ്മി തിലകന്‍ അവതരിപ്പിയ്ക്കുന്ന ടിന്റു എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ചീറ്റിപ്പോയ പ്രണയ കഥയെ കുറിച്ച് പറയുന്നുണ്ട്. ആ കഥയ്ക്കും പ്രേമത്തിലെ ജോര്‍ജ്ജിന്റെയും മലര്‍ മിസ്സിന്റെയും പ്രണയത്തിനും സാമ്യമുണ്ട് എന്നാണ് കണ്ടെത്തല്‍.


സേഷ്യല്‍ മീഡിയയില്‍ വൈറല്‍

ഈ വിഷയത്തെ സമര്‍ത്ഥിയ്ക്കാന്‍ ഒരു വീഡിയോ ഫേസ്ബുക്കില്‍ ഇറങ്ങിയിട്ടുണ്ട്. ഷെമ്മി തിലകന്‍ തന്നെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരിയ്ക്കുന്നു.


ഇതാണത്

ഇതാണ് ആ തെളിവ് സഹിതമുള്ള വീഡിയോ.. കാണൂ


English summary
Premam Movie Copied - Check the video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam