»   » മഞ്ജു വാര്യരുടെ സുജാതയെ കണ്ട് മകള്‍ അമ്മയെ തിരിച്ചറിയട്ടെ.. മീനാക്ഷി ഈ സിനിമ കാണട്ടെ!

മഞ്ജു വാര്യരുടെ സുജാതയെ കണ്ട് മകള്‍ അമ്മയെ തിരിച്ചറിയട്ടെ.. മീനാക്ഷി ഈ സിനിമ കാണട്ടെ!

Posted By: Nihara
Subscribe to Filmibeat Malayalam

ദിലീപിന്റെ സിനിമയും മഞ്ജു വാര്യരുടെ സിനിമയും ഒരേ ദിവസം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പാലഭിഷേകവും ആര്‍പ്പുവിളികളുമായി വന്‍സ്വീകരണമാണ് രാമലീലയ്ക്ക് ലഭിച്ചത് . എന്നാല്‍ മുഴുവന്‍ സീറ്റ് പോലും തികയ്ക്കാതെയായിരുന്നു ഉദാഹരണം സുജാത തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യരും ദിലീപും ചിത്രങ്ങളുമായി ഒരേ സമയം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

രാമനുണ്ണി കുതിക്കുന്നു.. തളര്‍ന്നുവീണ് സുജാത.. ഈ തോല്‍വി മഞ്ജു വാര്യര്‍ ചോദിച്ചു വാങ്ങിയത്!

രാമലീലയ്‌ക്ക് മുന്നില്‍ സുജാത പതറില്ല.. മത്സരിക്കാമെങ്കില്‍ നേടിയിട്ടേ അടങ്ങൂ! മുന്നേറും!

പുതിയ സുഹൃത്തിനോടൊപ്പം ജീവിതം ആഘോഷമാക്കി ലിസി... ചിത്രങ്ങള്‍ വൈറല്‍!

ഇരുചിത്രങ്ങളും തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ മീനാക്ഷി ഏതു സിനിമ കാണുമെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മഞ്ജു വാര്യര്‍ എന്ന അമ്മയെ മനസ്സിലാക്കാന്‍ ഈ സിനിമ ഉപകരിക്കുമെന്ന സിനിമാ നിരൂപകും എഴുത്തുകാരനുമായ പ്രേംചന്ദ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.അമ്മയേയും പെങ്ങളേയും തിരിച്ചറിയാനും അവര്‍ക്കൊപ്പമാണ് തങ്ങള്‍ എന്നുറക്കെ പ്രഖ്യാപിക്കാനും ഈ സിനിമ ഉതകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

അച്ഛന്റെ മകള്‍

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനോടൊപ്പം പോകാനാണ് മകള്‍ മീനാക്ഷി താല്‍പര്യം പ്രകടിപ്പിച്ചത്. ഇവര്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ മഞ്ജു അത് സമ്മതിക്കുകയായിരുന്നു.

മകള്‍ക്ക് വേണ്ടി

മകള്‍ക്ക് വേണ്ടിയാണ് മുന്നോട്ടുള്ള ജീവിതമെന്ന് ദിലീപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോഴും മകളുടെ ഭാവിയായിരുന്നു തന്നെ അലട്ടിയതെന്ന് താരം വ്യക്തമാക്കിയിരുന്നു.

മകളോടൊപ്പം നില്‍ക്കുന്നു

മീനാക്ഷിക്ക് വേണ്ടിയാണ് താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് ദിലീപ് വിവാഹത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളുമായി വീട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോഴും മകളുടെ കാര്യത്തെക്കുറിച്ചുള്ള ചിന്തകളാണ് വിവാഹത്തിന് പ്രേരിപ്പിച്ചതെന്ന് താരം വ്യക്തമാക്കിയിരുന്നു.

പക്വതയാര്‍ന്ന പെരുമാറ്റം

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ മീനാക്ഷി ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. കാവ്യാ മാധവനൊപ്പമാണ് മീനാക്ഷി ജയിലിലെത്തിയത്. നാളുകള്‍ക്ക് ശേഷം അച്ഛനെ കണ്ടപ്പോഴും ശാന്തമായി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു ഈ താരപുത്രി.

ഉദാഹരണം സുജാത കാണട്ടെ

ഫാന്‍രം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാത മഞ്ജു വാര്യരുടെ മകളും കാണേണ്ട സിനിമയാണെന്നാണ് സിനിമാനിരൂപകനും എഴുത്തുകാരനുമായ പ്രേംചന്ദ് കുറിച്ചിട്ടുള്ളത്.

അമ്മയെ തിരിച്ചറിയട്ടെ

അമ്മ എന്ന വികാരത്തെ തൊടുന്ന സിനിമയാണ് ഉദാഹരണം സുജാത. ഈ ചിത്രം മഞ്ജു വാര്യരുടെ മകളും കാണട്ടെ. അമ്മയെ തിരിച്ചറിയട്ടെ എന്നും പ്രേംചന്ദ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

English summary
Premchand facebook post about Udaharanam Sujatha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam