സോനം കപൂറിന്റെ മംഗല്യസൂത്രയുടെ വില കേട്ടാല്‍ കണ്ണ് തള്ളിപ്പോവും, എത്രയാണ് തുകയെന്നറിയേണ്ടേ? കാണാം!

ബോളിവുഡ് ഒന്നടങ്കം ഒരുമിച്ചെത്തിയൊരു താരവിവാഹമായിരുന്നു അടുത്തിടെ നടന്നത്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് വിവാഹം ലളിതമാക്കിയിരുന്നു. വിവാഹ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വളരെ വേഗമാണ് ആരാധകരിലേക്ക് എത്തിയത്. അപൂര്‍വ്വം പേരെ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാവരും പങ്കെടുത്തിരുന്നു ഈ വിവാഹത്തില്‍. ഇത് തന്നെയായിരുന്നു ഈ വിവാഹത്തിലെ പ്രധാന പ്രത്യേകത. വിവാഹവും ചടങ്ങുകളുമൊക്കെ കെങ്കേമമായി കഴിഞ്ഞു. എന്നാല്‍ വിവാഹത്തിനായി താരകുടുംബം മുടക്കിയ തുകയെക്കുറിച്ചറിഞ്ഞാല്‍ ശരിക്കും ഞെട്ടും.

വിരലില്‍ അണിയിച്ച വിവാഹ മോതിരത്തിനും കഴുത്തിലെ മംഗല്യസൂത്രയ്ക്കുമായി കോടികളാണ് ഇവര്‍ ചെലവഴിച്ചത്. സോനം കപൂര്‍ സ്വന്തമായാണ് മംഗല്യസൂത്ര ഡിസൈന്‍ ചെയ്തത്. പൊതുവെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ് ഡയമണ്ട്. തന്റെ ഭാര്യയും അതില്‍ വ്യത്യസ്തയല്ലെന്ന് ആനന്ദ് അഹൂജയും മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഡയമണ്ടിന്റെ മോതിരം അണിയിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. തൊണ്ണൂറ് ലക്ഷം രൂപയാണത്രേ ഇതിനായി മുടക്കിയത്.

Sonam Kapoor

സോനത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് മംഗല്യസൂത്രത്തിന്റെ ചിത്രം പങ്കുവെച്ചതിനോടൊപ്പം മറ്റ് കാര്യങ്ങളെക്കുറിച്ചും സൂചിപ്പിച്ചിട്ടുള്ളത്. വധു തന്നെയാണ് ഇത് ഒരുക്കിയതെന്നതാണ് ഇതിലെ പ്രധാന പ്രത്യേകതയെന്നും അവര്‍ കുറിച്ചിട്ടുണ്ട്. ഇരുവരുടെയും ജന്മനക്ഷത്രത്തിന്റെ സിംമ്പലും മാലയില്‍ ഇരുവശങ്ങളിലായി കോര്‍ത്തിട്ടുണ്ട്. സോനത്തിന്റെ ഡിസൈന്‍ വിവാഹത്തിനെത്തിയവരെയെല്ലാം ആകര്‍ഷിച്ചിരുന്നു. ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിങ്ങ് തുടങ്ങിയവരൊക്കെ നവദമ്പതിമാരെ അനുഗ്രഹിക്കുന്നതിനായി എത്തിയിരുന്നു. പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിനെത്താന്‍ കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X