»   » പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന് ഈ വര്‍ഷം രണ്ട് ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളാണ് കിട്ടിയിരിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമവും പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനും.

ചിത്രത്തിലെ നായകന്മാരെ സംബന്ധിച്ച് കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് രണ്ടും. അതുകൊണ്ടെന്തായി, രണ്ട് പേരും പ്രതിഫലം കുത്തനെ കൂട്ടി എന്നാണ് കേള്‍ക്കുന്നത്. നിവിന്‍ തന്റെ പ്രതിഫലം 75 ലക്ഷത്തില്‍ നിന്നും ഒരു കോടിയിലേക്കും പൃഥ്വി ഒരു കോടിയില്‍ നിന്ന് ഒന്നരക്കോടിയിലേക്കും വര്‍ധിപ്പിച്ചത്രെ.

പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

സിനിമ ഹിറ്റാകുമ്പോള്‍ സിനിമാ താരങ്ങള്‍ പ്രതിഫലം കൂട്ടുന്നതൊക്കെ സ്വാഭവികമാണ്. അവര്‍ കൂട്ടിയില്ലെങ്കിലും, കൂട്ടി എന്ന് പറഞ്ഞ് വാര്‍ത്തകള്‍ വരാറുണ്ട്.

പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

പ്രേമം ഹിറ്റായപ്പോള്‍ നിവിന്‍ പ്രതിഫലം കൂട്ടി എന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിക്കാന്‍ നിവിന്‍ ഒരു കോടി ചോദിച്ചെന്നായിരുന്നു വാര്‍ത്തകള്‍.

പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമാണ് പ്രേമം. 60 കോടിയാണ് ചിത്രം ഗ്രോസ് കളക്ഷന്‍ നേടിയത്. ഇതിലും മേലെ പോകുമായിരുന്നു, ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയത് തിരിച്ചടിയായി

പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

നിവിന്‍ പോളിയ സംബന്ധിച്ച് 2015 നല്ല വര്‍ഷമാണ്. മിലി കാര്യമായ ബോക്‌സോഫീസ് വിജയം നേടിയില്ലെങ്കിലും നല്ല ചിത്രമെന്ന പേരെടുത്തു. പിന്നീടിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയും ബോക്‌സോഫീസില്‍ നല്ല കളക്ഷന്‍ നേടി. ഇവിടെയാണ് മറ്റൊരു ചിത്രം

പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം നിവിന്‍ തന്റെ പ്രതിഫലം 75 ലക്ഷത്തില്‍ നിന്ന് ഒരു കോടിയിലേക്ക് ഉയര്‍ത്തിയെന്നാണ് കേള്‍ക്കുന്നത്. പുതിയ രണ്ട് ചിത്രങ്ങളിലും കരാറൊപ്പിട്ടിട്ടുണ്ടത്രെ

പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

പൃഥ്വിയുടെ കയറിലെ ഏറ്റവും വലിയ സോളോ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറിക്കഴിഞ്ഞു എന്ന് നിന്റെ മൊയ്തീന്‍. 30 കോടി കടന്ന ചിത്രം ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

പൃഥ്വിയ്ക്കും 2015 നല്ല വര്‍ഷമാണ്. പിക്കറ്റ് 43 യുടെ വിജയവുമായാണ് ഈ വര്‍ഷം തുടങ്ങിയത്. ഡബിള്‍ ബാരല്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും അത് നടനെ ബാധിച്ചില്ല. ഇവിടെയാണ് മറ്റൊരു ചിത്രം. ഒടുവില്‍ റിലീസ് ചെയ്ത അമര്‍ അക്ബര്‍ അന്തോണിയും തിയേറ്ററില്‍ മികച്ച പ്രകടനം നടത്തുകയാണ്

പ്രേമം ഇഫക്ടില്‍ നിവിനും മൊയ്തീന്‍ ഇഫക്ടില്‍ പൃഥ്വിയും പ്രതിഫലം കൂട്ടി, എത്ര?

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഒരു കോടിയില്‍ നിന്ന് ഒന്നരക്കോടിയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണത്രെ പൃഥ്വി തന്റെ പ്രതിഫലം. അനാര്‍ക്കലി, പാവാട, ഡ്രാവിന്റെ പരിണാമം, ജെയിംസ് ആന്റ് ആലീസ് എന്നിവയാണ് പൃഥ്വിയുടെ പുതിയ ചിത്രങ്ങള്‍

English summary
Heroes of 2015 hit films, Prithviraj and Nivin Pauly have hiked their remunerations. Nivin , the hero of the first two Malayalam hits of the year Vadakkan Selfie and Premam, has increased his remuneration from Rs 75 lakh to 1 crore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam